കുഞ്ചാക്കോ ബോബനോട് ഓട്ടോഗ്രാഫ് വാങ്ങുന്ന റിമി ടോമി! പഴയകാല ചിത്രം പങ്കുവെച്ച് നടി

By Midhun Raj

കൊറോണ കാലത്തും പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കുന്നത് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. താരങ്ങള്‍ അടക്കമുളളവരുടെ പഴയ ചിത്രങ്ങളും വീണ്ടും വൈറലാവുന്നുണ്ട്. ഇത്തരത്തില്‍ ഗായികയും നടിയുമായ റിമി ടോമി പങ്കുവെച്ച ഒരു പഴയകാല ചിത്രം ശ്രദ്ധേയമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാരികള്‍ക്കൊപ്പം കുഞ്ചാക്കോ ബോബനില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്ന ചിത്രമാണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. പാലാ അല്‍ഫോണ്‍സ കോളേജില്‍ പഠിക്കുന്ന സമയത്ത് എടുത്ത ചിത്രത്തിന് ഒരു ഇരുപത് വര്‍ഷത്തെ പഴക്കമുണ്ടെന്ന് റിമി കുറിച്ചു.

rimi tomy-kunchacko boban

നിറം ഹിറ്റായ സമയമായിരുന്നു അതെന്ന് റിമി പറയുന്നു. ചാക്കോച്ചന്‍ എന്നാല്‍ പെണ്‍പിളേളരുടെ ഹരം, അങ്ങനെ ആ ടൈമില്‍ ആരാധനയോടെ ഓട്ടോഗ്രാഫിനായി നിക്കണ ഞാന്‍. ഈ ഫോട്ടോ അന്ന് പേപ്പറില്‍ വന്നപ്പോള്‍ പാലാ അല്‍ഫോണ്‍സ കേളേജില്‍ ഒന്നുകൂടെ സ്റ്റാര്‍ ആയി മാറി ഞാന്‍. ഇന്നലെ ഈ ചാക്കോച്ചന്‍ തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ചുതന്നതും. റിമി ടോമി ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലയാളത്തില്‍ ഗായികയായും അവതാരകയായും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റിമി ടോമി. റിമിയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം മീശമാധവനിലൂടെയാണ് ഗായിക അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ പരിപാടികളും നടിയുടെതായി ഹിറ്റായി മാറി. നിലവില്‍ മഴവില്‍ മനോരമയില്‍ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമാണ് നടിയുടെതായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്.

തിങ്കള്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലുടെയാണ് നായികയായും റിമി ടോമി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കുഞ്ഞിരാമായണം, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. നൂറിലധികം പാട്ടുകളാണ് നടി മലയാളത്തില്‍ പാടിയത്. സിനിമകള്‍ക്കൊപ്പം ആല്‍ബങ്ങളിലും നടി പാടി. സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും നടി മലയാളികള്‍ക്കിടയില്‍ തിളങ്ങിയിരുന്നു.

മീശമാധവനില്‍ വിദ്യാസാഗറിന്റെ സംഗീതത്തിലായിരുന്നു റിമി ടോമി ആദ്യമായി പാടിയത്. ചിത്രത്തില്‍ ശങ്കര്‍ മഹാദേവനൊപ്പം നടി പാടിയ പാട്ട് വലിയ ഹിറ്റായി മാറിയിരുന്നു

Read more about: rimi tomy kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X