കാവ്യ ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ ജനക്കൂട്ടം; ഞാനിറങ്ങി വന്നപ്പോൾ; ഒന്നുമറിയാത്ത കാലം; തുറന്ന് പറഞ്ഞ് റിമി
മലയാളികൾക്ക് പ്രിയങ്കരിയാണ് റിമി ടോമി. ഗായിക എന്നതിനപ്പം ഷോകളിലെ ജഡ്ജ്, അവതാരക, അഭിനയം തുടങ്ങി പല മേഖലകളിൽ റിമി ടോമി സാന്നിധ്യം അറിയിച്ചു. ലുക്കിൽ അടുത്ത കാലത്ത് വലിയ ട്രാൻസ്ഫർമേഷൻ വന്നെങ്കിലും റിമി ടോമി എന്ന തമാശക്കാരിക്ക് അന്നും ഇന്നും ഒരു മാറ്റവും ഇല്ലെന്ന് ആരാധകർ പറയുന്നു. കരിയറിൽ റിമിക്കുണ്ടായ വളർച്ച ഏവർക്കും പ്രചോദനകരമാണ്. ഗായിക എന്നതിനൊപ്പം ഒരു താരമായി മാറാനും റിമി ടോമിക്ക് കഴിഞ്ഞു.
മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടാണ് റിമിക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീട് ഹിറ്റ് ഗാനങ്ങൾ റിമിയെ തേടി വന്നു. സിനിമകളിലെ പാട്ടിനൊപ്പം സ്റ്റേജ് ഷോകളും റിമി ടോമിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ ആദ്യ ഗൾഫ് ഷോയെക്കുറിച്ച് സംസാരിക്കുകയാണ് റിമി ടോമിയിപ്പോൾ. നടൻ ജയറാമിനൊപ്പമായിരുന്നു തന്റെ ആദ്യ ഗൾഫ് ഷോയെന്ന് റിമി ടോമി പറയുന്നു.

ഗൾഫ് എന്താണെന്നോ ഫ്ലെെറ്റ് എന്താണെന്നോ വലിയ താരങ്ങൾ ആരാണെന്നോ എന്താണെന്നോ അറിയാത്ത പ്രായം. കാണുന്നവരെയൊക്കെ ഭയക്കുന്ന എന്റെ കൗമാരകാലം. ഗൾഫിൽ നടക്കുന്ന എന്റെ ആദ്യ പ്രധാന ഷോ. കുടമുല്ലപ്പൂവിനും എന്ന പാട്ട് 25 പ്രാവശ്യം എങ്കിലും റിഹേഴ്സൽ ചെയ്ത് ഞങ്ങൾ ഭയങ്കര കമ്പനിയായി. ഷോ തുടങ്ങുന്നതിന് മുമ്പും കഴിയുമ്പോഴും ഹോട്ടലിൽ വമ്പിച്ച ജനത്തിരക്കാണ്.
ഹോട്ടൽ കാണാൻ ജന സാഗരം വരും. കാവ്യ മാധവൻ ലിഫ്റ്റിൽ നിന്ന് ഇറങ്ങി വരുമ്പോൾ കാവ്യ മാധവൻ എന്ന് എല്ലാവരും പറയും. ഞാൻ ഇറങ്ങി വരുമ്പോൾ ആരും ഇല്ല. ഇതാര്, സുജ കാർത്തികയെ പോലെ ഉണ്ടല്ലോ, ഇതാരാണ്, മാറി നിൽക്ക് എന്ന് പറയുന്ന കാലം. ചിങ്ങമാസം പാട്ടൊന്നും അന്ന് റിലീസ് ചെയ്തിട്ടില്ലെന്നും റിമി ടോമി ചൂണ്ടിക്കാട്ടി. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു റിമി.

ജയറാമിനൊപ്പം തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും റിമി ടോമി സംസാരിച്ചു. സംവിധായകൻ കണ്ണൻ ചേട്ടന്റെ ധൈര്യത്തിന്റെ പുറത്താണ് ചെയ്തത്. എന്നെക്കൊണ്ട് അഭിനയിപ്പിച്ചെടുക്കും. റിമി ടോമിയിൽ നിന്നും മാറാൻ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.
കഥാപാത്രമായി മാറാനൊന്നും തനിക്ക് പറ്റില്ലെന്നും റിമി ടോമി വ്യക്തമാക്കി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തിങ്കൾ മുതൽ വെള്ളി വരെ 2015 ലാണ് റിലീസ് ചെയ്തത്. റിമി ആദ്യമായി നായിക വേഷം ചെയ്ത സിനിമയാണിത്. അതിന് മുമ്പ് അഞ്ച് സുന്ദരികൾ എന്ന സിനിമയിൽ ചെറിയൊരു വേഷം റിമി ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











