For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളിയാക്കുന്നത് എനിക്കിഷ്ടമാണ്, പ്ലീസ് എല്ലാവരും എന്നെ കളിയാക്കൂ... റിയാലിറ്റി ഷോയിൽ റിമി ടോമി

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന റിമിയുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ലോക്ക് ഡൗൺ കാലത്താണ് റിമി പ്രേക്ഷകരുമായി കൂടുതൽ അടുക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളുമായി റിമി എത്തിയിരുന്നു. എന്നാൽ ലോക്ക് ഡൗണിന് ശേഷവും, തിരക്കുകൾക്കിടയിലും റിമി പ്രേക്ഷകരുമായ സംവാദിക്കാൻ സമയം കണ്ടെത്താറുണ്ട്.

  ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോ ഷൂട്ട്, കാണൂ

  റിയാലിറ്റി ഷോകളിൽ സജീവ സാന്നിധ്യമാണ് റിമി ടോമി. നിലവിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയായ സൂപ്പർ ഫോറിലെ ഒരു വിധികർത്താവാണ്. റിമിക്കൊപ്പം യുവഗായകരായ വിധു പ്രതാപ്, ജ്യോത്സ്ന, സിത്താര എന്നിവരുമുണ്ട്. വളരെ രസകരമായിട്ടാണ് ഇവർ നാലു പേരും ചേർന്ന് ഷോ മുന്നോട്ട് കൊണ്ട് പോകുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് സൂപ്പർ 4 ന് ലഭിക്കുന്നത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമിടോമിയുടെ മാസ് ഡയലോഗാണ്. തന്നെ ട്രോളിയ വിധുവിനും ജ്യോത്സനയ്ക്കും സിത്താരയ്ക്കും നൽകിയ മറുപടിയാണ് ഇത്. തന്നെ ട്രോളിയ സുഹൃത്തുക്കളോട് പരിഹാസങ്ങൾ കേൾക്കുന്നത് ഇഷ്ടമാണെന്നാണ് റിമി പറഞ്ഞത്. റിമിയുടെ ഈ ഡയലോഗ് ഷോയിൽ ചിരിപ്പൊട്ടിക്കുകയായിരുന്നു. സംഭവം ഇങ്ങനെ..,.

  റിമി ടോമി ക്യാപ്റ്റനായ ടീമിലെ മത്സരാർഥികൾ വേദിയിൽ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കിമ്പോഴാണ് എല്ലാവരേയും ചിരിയിലാഴ്ത്തിയ കമന്റ് റിമിയിൽ നിന്ന് എത്തിയത്. മത്സരാർഥികളുടെ പ്രകടനത്തെക്കുറിച്ച് റിമി പേപ്പറിൽ എഴുതിയ കമന്റുകൾ എല്ലാവരും കേൾക്കെ വിധു പ്രതാപ് ഉറക്കെ വായിക്കുകയായിരുന്നു. റിമി പേപ്പറിൽ എഴുതിയ രസകരമായ ചില വാക്കുകൾ കേട്ട് ജ്യോത്സ്നയും സിത്താരയും മത്സരാർഥികളും പൊട്ടിച്ചിരിക്കുകയായിരുന്നു.

  എല്ലാവരും ചിരിച്ചപ്പോൾ ഇനിയും തന്നെ കളിയാക്കുവെന്ന് റിമി ടോമി പറയുകയായിരുന്നു, കളിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അതിലൂടെ ഉൾക്കരുത്ത് ആർജിക്കാൻ സാധിക്കുമെന്നും റിമി ടോമി പറഞ്ഞു. ഇത് വേദിയിൽ മറ്റൊരു ചിരിപ്പടക്കത്തിന് തിരികൊളുത്തുകയായിരുന്നു. പ്ലീസ്, എല്ലാവരും എന്നെ കളിയാക്കൂ എന്നും റിമി പിന്നേയും ആവർത്തിച്ചു. കഴിഞ്ഞ എപ്പിസോഡിൽ റിമിയെ തേടി രണ്ട് കുഞ്ഞ് അതിഥികൾ ഷോയിൽ എത്തിയിരുന്നു. റിമിയുടെ സഹോദരി റീനുവിന്റെ മകൻ കുട്ടാപ്പിയും സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടെ മകൾ കൺമണിയുമാണ് ഷോയിൽ എത്തിയത്. ഇതാദ്യമായിട്ടാണ് കുട്ടാപ്പിയും കൺമണിയും റിമിക്കൊപ്പം ഒരു ഷോയില്‌ എത്തുന്നത്. കൊച്ചമ്മയ്ക്കൊപ്പം പാട്ടൊക്കെ പാടി നൃത്തമൊക്കെ ചെയ്താണ ഇരുവരും വേദി വിട്ടത്.

  Rimy Tomy Ex-Husband wedding | FilmiBeat Malayalam

  സൂപ്പർ ഫോറിന്റെ വേദിയിൽ ഇതുപോലുള്ള നിരവധി രസകരമായ സംഭവങ്ങൾ അരങ്ങേറാറുണ്ട്. പാട്ട് മാത്രമല്ല ഡാൻസും കോമഡിയുമെല്ലാം ഈ ഷോയിലുണ്ട്. ഇത് തന്നെയാണ് മറ്റ് സംഗീത റിയാലിറ്റി ഷോയിൽ നിന്ന് സൂപ്പർ ഫോറിനെ വ്യത്യസ്തമാക്കുന്നത്. സഹപ്രവർത്തർ എന്നതിലുപരി അടുത്ത സുഹൃത്തുക്കളാണ് റിമി ടോമിയും വിധു പ്രതാപും ജ്യോത്സ്നയും സിത്താരയുമൊക്ക. ഏകദേശം ഒരേസമയത്താണ് ഇവർ സിനിമാ സംഗീത ലോകത്ത് എത്തിയത്. ഇവരുടെ ഈ സൗഹൃദത്തിന്‌റെ വ്യാപ്തി ഷോയിൽ പ്രതിഫലിക്കുന്നുമുണ്ട്. നാലുപേരും ഒരുമിച്ചുള്ള അനുഭവങ്ങളും ഓർമകളുമൊക്കെ വേദിയിൽ പങ്കുവയ്ക്കാറുണ്ട്.

  Read more about: rimi tomy
  English summary
  Rimi Tomy Requested Vidhu Prathap, Sithara And Jyotsna To Make Fun Of Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X