മഠം പൊളിച്ച കന്യാസ്ത്രീ എന്ന പട്ടം എനിക്ക് കിട്ടേണ്ടതായിരുന്നു! ദൈവവിളി ഉണ്ടാവാത്തത് കൊണ്ടാണെന്ന് റിമി ടോമി
വേദികളെ ഹരം കൊള്ളിക്കുന്ന ഗായികമാരില്‍ പ്രധാനിയാണ് റിമി ടോമി. പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സും ചെയ്ത് കൊണ്ടാണ് റിമി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. പാടുന്നത് റിമിയാണെങ്കില്‍ എന്തോ ഒരു എനര്‍ജി എല്ലാവര്‍ക്കും കിട്ടുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
എന്നാല്‍ പാട്ട് പാടി തുടങ്ങിയ കാലത്ത് താന്‍ കന്യാസത്രീയാവാന്‍ നോക്കിയതിനെ പറ്റി വെളിപ്പെടുത്തുകയാണ് റിമിയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തന്നെ കുറിച്ചുള്ള ചില രസകരമായ കഥകള്‍ റിമി പറഞ്ഞത്.

കന്യാസ്ത്രീ ആവാന്‍ ആഗ്രഹിച്ചിരുന്നതിനെ പറ്റി പറയുകയാണ് റിമി. 'ആദ്യമായിട്ട് മഠം പൊളിച്ച കന്യാസ്ത്രീ എന്ന പട്ടം എനിക്ക് കിട്ടേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. ഞാനും വീട്ടുകാരുമൊന്നും അതിനെ പറ്റി ചിന്തിച്ചിട്ടില്ല.
ചെറുപ്പം മുതല്‍ സിസ്റ്റര്‍മാരുടെ ഉടുപ്പ് ഇടല്‍ ചടങ്ങിന് പാടനായി ഞാനും പോവുമായിരുന്നു. പിന്നെ സണ്‍ഡേ സ്‌കൂളിലും അവിടുത്തെ എല്ലാ പരിപാടികളിലും കുര്‍ബാനയ്ക്കും ഒക്കെ പോവുന്ന രീതിയിലായിരുന്നു അന്നത്തെ ജീവിതം. പള്ളി-വീട് എന്ന രീതിയില്‍ ജീവിച്ച പാവം പെണ്‍കുട്ടിയായിരുന്നു ഞാന്‍.
പഠിച്ചത് സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലാണ്. ഒരു സിസ്റ്റര്‍ കന്യാസ്ത്രീ ആവുന്നതിനെ പറ്റി കുറേ പറഞ്ഞത് മനസില്‍ കിടപ്പുണ്ടായിരുന്നു. അങ്ങനെ ഒരീസം വീട്ടില്‍ പറഞ്ഞു. വീട്ടില്‍ പറഞ്ഞതേ ഓര്‍മ്മയുള്ളു. പിന്നെ ആ സിസ്റ്ററിനും മനസിലായി. എനിക്ക് അങ്ങനെ വലിയ ആഗ്രഹം ഒന്നും ഉണ്ടായിട്ടില്ല.
അത് മോശമാണെന്നല്ല. പക്ഷൈ ദൈവവിളി കിട്ടണം. എനിക്കതില്ലെന്ന് നേരത്തെ അറിയാമായിരുന്നു. ദൈവത്തിന് എന്നെ കൊണ്ട് വേദികള്‍ അലക്കി പൊളിക്കാനുള്ള വിധിയായിരിക്കും ഉണ്ടായിരിക്കുക. നാളെ നമ്മളിങ്ങനെയാവും, പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് കൊണ്ട് ഒരു കാര്യവുമില്ല. അതൊന്നും നടക്കാന്‍ പോവുന്നില്ല. നമ്മളെ പറ്റിയുള്ള പാന്‍ മുകളില്‍ ഒരാള്‍ എഴുതി വെച്ചിട്ടുണ്ട്. അതേ നടക്കുകയുള്ളു.' റിമി പറയുന്നു.

പ്രേക്ഷകരുടെ ഉള്ളില്‍ എന്നും ഒരു സ്ഥാനം തന്നാല്‍ മതി. പിന്നെ സ്റ്റേജില്‍ നിന്ന് പാടുകയല്ലാതെ ആളുകള്‍ക്കിടയിലേക്ക് ഒരിക്കല്‍ പോലും ഇറങ്ങി പോയിട്ടില്ല. ഇപ്പോഴത്തെ ചില പെണ്‍കുട്ടികളൊക്കെ അങ്ങനെ പോവാറുണ്ട്. അത് വലിയ കാര്യമാണ്. ഇപ്പോഴാണ് പാട്ടും ഡാന്‍സുമൊക്കെ എല്ലാവരും അംഗീകരിച്ചത്. കുറച്ചൂടി വര്‍ഷം മുന്നോട്ട് പോയാല്‍ ഡാന്‍സ് കളിക്കുന്നതൊരു കുറ്റവും എന്തോ വലിയ അപരാധം ചെയ്തത് പോലെയുമായിരുന്നു.
പതിനഞ്ച് വര്‍ഷം മുന്‍പത്തെ കാര്യം ഇങ്ങനെയായിരുന്നില്ല. അന്നൊക്കെ പരിപാടിയ്ക്ക് ചെല്ലുമ്പോള്‍ പോലീസുകാര്‍ പറയും ഇന്ന് സ്റ്റേജിന് താഴെ ഇറങ്ങി പാടരുതെന്ന്. അവിടെ നിന്നിട്ടുള്ള പരിപാടികളെ എനിക്കുള്ളുവെന്ന് റിമി പറയുന്നു.
എന്നാല്‍ റിമി ടോമിയുടെ ഗാനമേള എവിടെയുണ്ടോ, അവിടെ സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്ക് ക്യാംപില്‍ നിന്ന് പോലീസുകാര്‍ വരുന്നതിനെ പറ്റിയും അവതാരകന്‍ ചോദിച്ചു. 'അങ്ങനൊരു പേരുദോഷം തനിക്കുണ്ടെന്ന്' റിമി പറഞ്ഞു.


Click it and Unblock the Notifications