twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിമി ടോമിക്ക് ഭാവനയാണ് പ്രചോദനമായത്! വിളിക്കുമ്പോഴെല്ലാം പറയുന്ന കാര്യങ്ങള്‍ ഇതാണ്!

    |

    ഗായികയും അഭിനേത്രിയുമായ റിമി ടോമിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. ഗായികയ്ക്ക് പുറമെ അവതാരകയായും അഭിനേത്രിയായും റിമി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഫിറ്റ്‌നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധയാണ് റിമി നല്‍കുന്നത്. മെലിഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ചും അതിനായി ചെയ്ത കാര്യങ്ങളെക്കുറിച്ചും താരം പറഞ്ഞിരുന്നു.

    പാട്ടും അവതരണവും മാത്രമല്ല പാചകത്തിലും വിദഗ്ദ്ധയാണ് താനെന്നും റിമി തെളിയിച്ചിരുന്നു. സഹോദരനായ റിങ്കു ടോമിയുടെ മകള്‍ കണ്‍മണിയുടെ പിറന്നാളിന് കേക്കുണ്ടാക്കിയത് റിമിയായിരുന്നു. വിശേഷാവസരങ്ങളിലും മറ്റുമായി തന്‍രെ പാചകത്തിന്റെ വീഡിയോയുമായും താരം എത്താറുണ്ട്. അടുത്തിടെയായിരുന്നു റിമി ടോമി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഭാവനയെക്കുറിച്ച് പറയുന്ന റിമിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

    ഭാവനയും റിമി ടോമിയും

    ഭാവനയും റിമി ടോമിയും

    റിമി ടോമിയും ഭാവനയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇടയ്ക്ക് വെച്ച് ഇവരുടെ സൗഹൃദത്തില്‍ പ്ര്ശ്‌നങ്ങളുണ്ടായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തുടക്കത്തിലെ സൗഹൃദം ഇരുവരും പിന്നീട് നിലനിര്‍ത്തിയിരുന്നില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഭാവനയെക്കുറിച്ച് പറയുന്ന റിമിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

    സ്‌റ്റേജ് ഷോയ്ക്കിടയില്‍

    സ്‌റ്റേജ് ഷോയ്ക്കിടയില്‍

    എല്ലാവരുമായി പെട്ടെന്ന് കൂട്ടാവുന്ന തരത്തിലുള്ള പ്രകൃതമാണ് റിമിയുടേത്. അങ്ങോട്ട് ഇടിച്ച് കയറി മിണ്ടുന്ന തരത്തിലുള്ള പ്രകൃതമാണ്. സുഹൃത്തുക്കളേറെയുണ്ടെങ്കിലും അതില്‍ നിന്നും ഇടയ്ക്ക് പണികിട്ടിയിരുന്നു. അതോടെ താന്‍ സുഹൃത്തുക്കളുടെ എണ്ണം കുറച്ചുവെന്ന് റിമി പറഞ്ഞിരുന്നു. സ്റ്റേജ് ഷോയിലും മറ്റുമായി ഇവരെല്ലാം ഇടയ്ക്ക് ഒരുമിച്ച് യാത്രകളും നടത്തിയിരുന്നു. യാത്രയ്ക്കിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

    കണ്ടാല്‍ പാടുന്ന പാട്ട്

    കണ്ടാല്‍ പാടുന്ന പാട്ട്

    കാപ്പിരി നാട്ടില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് എപ്പോഴും ഞങ്ങള്‍ കണ്ടാല്‍ പാടുന്നതെന്ന് മുന്‍പ് ഭാവന പറഞ്ഞിരുന്നു. യുവതാരങ്ങളും സീനിയര്‍ അഭിനേതാക്കളുമെല്ലാമായി വിദേശത്തേക്ക് പോവുന്നതിനിടയില്‍ റിമിയായിരുന്നു വിശേഷങ്ങള്‍ ചോദിച്ചത്. ഏത് പാട്ടാണ് പാടുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു ഭാവന ഈ രഹസ്യത്തെക്കുറിച്ച് പറഞ്ഞത്. അമ്മയുടെ ഷോയ്ക്കായുള്ള യാത്രയായിരുന്നു അത്. യുവതാരങ്ങളോടെല്ലാം വിശേഷം തിരക്കിയിരുന്നത് റിമിയായിരുന്നു.

    തടിയെക്കുറിച്ച്

    തടിയെക്കുറിച്ച്

    ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങളായിരുന്നു റിമി ടോമി പങ്കുവെച്ചത്. ഇപ്പോഴത്തെ രൂപത്തിലാവാനായി താന്‍ ഏറെ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഡയറ്റ് കൊണ്ട് മാത്രമല്ല കൃത്യമായ വ്യായാമവും നടത്തിയിട്ടുണ്ട്. ഇതിനായി തനിക്ക് പ്രചോദനമേകിയത് ഭാവനയാണെന്നും റിമി പറഞ്ഞിരുന്നു. ഇങ്ങനെ ഗുണ്ടുമണി രൂപത്തിലാവരുത്, മെലിയണമെന്ന് മിക്കപ്പോഴും ഭാവന പറയാറുണ്ടായിരുന്നു. ആ വാക്കുകളാണ് തനിക്ക് എനര്‍ജിയേകിയതെന്നും താരം പറയുന്നു.

    സൗഹൃദം ഇപ്പോഴുമുണ്ട്

    സൗഹൃദം ഇപ്പോഴുമുണ്ട്

    ഭാവനയുമായി ഇപ്പഴും സൗഹൃദമുണ്ട്. വിളിക്കുമ്പോഴെല്ലാം വര്‍ക്കൗട്ടിനെക്കുറിച്ചാണ് പറയാറുള്ളത്. ഫിറ്റ്‌ന്‌സ് സംബന്ധമായ കാര്യങ്ങളെക്കുറിച്ചാണ് കൂടുതലും പറയാറുള്ളത്. അടുത്തിടെയായിരുന്നു റിമി ടോമി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. നവീനുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് ഭാവന മലയാള സിനിമയോട് ബൈ പറഞ്ഞത്.

    English summary
    Rimi Tomy reveals about Bhavana's comment, Fitness video went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X