പപ്പ മരിച്ചു, ഉത്തരവാദിത്വങ്ങൾ കഴിഞ്ഞു, ഇനി അധികം സമയമില്ലെന്നാണ് പറയാറ്, ഞാൻ ചെയ്യുന്നതിനെല്ലാം ഉത്തരവാദി!
റാണി ടോമിയുടെ റീലുകൾ കണ്ട് തുടങ്ങിയശേഷമാണ് റിമി ടോമിക്ക് എവിടെ നിന്നാണ് ഇത്രയേറെ ഊർജവും കോമഡി ടൈമിങ്ങും സംഗീതവും എല്ലാം കിട്ടിയത് എന്നതിന് മലയാളികൾക്ക് ഉത്തരം ലഭിച്ചത്. സ്റ്റേജിലും അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞാൽ മകളെ കടത്തിവെട്ടുന്ന തരത്തിൽ എന്റർടെയ്നിങ്ങാണ് അമ്മ. ജീവിതത്തിൽ പലവട്ടം തകർന്ന് പോകുന്ന സാഹചര്യം വന്നപ്പോഴും റിമി വീണുപോകാതിരുന്നതിന്റെ ഒരു കാരണവും റാണിയെന്ന അമ്മ തന്നെയാണ്.
വളരെ അപ്രതീക്ഷിതമായാണ് റിമിക്ക് പിതാവിനെ നഷ്ടപ്പെട്ടത്. അതിനുശേഷം റിമിയും അമ്മയും ചേർന്നാണ് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയതും ഇന്ന് കാണുന്ന രീതിയിൽ വളർച്ചയുണ്ടാക്കിയെടുത്തതും. ഇപ്പോഴിതാ അമ്മയെ കുറിച്ച് ഒരു അഭിമുഖത്തിൽ റിമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

താൻ ഇന്ന് എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അതിന് കാരണക്കാരി അമ്മയാണെന്നും അമ്മയാണ് പ്രചോദനമെന്നും റിമി ടോമി പറയുന്നു. നവ്യയുടെ അമ്മയ്ക്ക് നവ്യയെ ഒരു ഡോക്ടറായി കാണാനായിരുന്നു ആഗ്രഹമെന്ന് പറഞ്ഞതുപോലെ എന്റെ അമ്മയ്ക്ക് എന്നെ കളക്ടറാക്കണമെന്നായിരുന്നു... ഒരിക്കലുമല്ലാട്ടോ... നടക്കാത്ത കാര്യമാണത്. അമ്മയെ പിന്നെ ഞാൻ സമാധാനിപ്പിക്കുകയായിരുന്നു.
പക്ഷെ പ്രീഡിഗ്രി കഴിഞ്ഞ സമയത്ത് ഒരു സംശയം ഉണ്ടായിരുന്നു നഴ്സിങ്ങിന് പോകണോ എന്നതിനെ കുറിച്ച്. കോട്ടയത്ത് നഴ്സിങിന് പോവുക എന്ന രീതിയുണ്ട്. പിന്നെ എനിക്ക് കിട്ടിയിരിക്കുന്ന പാട്ട്, ഡാൻസ്, തമാശ എല്ലാം മമ്മിയുടെ കുടുംബത്തിൽ നിന്നാണ്. ഞാൻ എന്തൊക്കെ ചെയ്യുന്നുവോ അതിന്റെ സകല ഉത്തരവാദിത്വവും എന്റെ അമ്മയ്ക്ക് മാത്രമുള്ളതാണ്. നിങ്ങൾ എന്നെ മാത്രം പറഞ്ഞാൽ പോരാ.
മമ്മി ഇപ്പോൾ ചെയ്യുന്ന ചില കാര്യങ്ങൾ എനിക്ക് ഒരുപാട് പ്രചോദനമാകുന്നുണ്ട്. പപ്പ മരിച്ചു. മമ്മിയുടെ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞു. വീട്ടിൽ കൊച്ചുമക്കൾ അടക്കം എല്ലാവരുമുണ്ട്. പെട്ടന്ന് എല്ലാവരും ജോലിയും മറ്റുമായി അവരവരുടെ വഴക്ക് പോയി കഴിഞ്ഞാൽ മമ്മി തനിച്ചാകും. ഒറ്റപ്പെടൽ വന്നുവെന്ന് തോന്നി കഴിഞ്ഞാൽ ഡാൻസ് പ്രോഗ്രാം ഒന്നുമില്ലെങ്കിലും ഏതെങ്കിലും ഒരു ഡാൻസ് ടീച്ചറെ വിളിച്ച് എവിടെ എങ്കിലും ഒരു പരിപാടിയുണ്ടോയെന്ന് അങ്ങോട്ട് ചോദിച്ചിട്ട് ഞാനും പങ്കെടുക്കാം ഞാനും പ്രാക്ടീസ് ചെയ്യാമെന്ന് പറയും.
മമ്മിയുടെ ആ ഉത്സാഹം എനിക്ക് ഇഷ്ടമാണ്. സ്റ്റേജ് ഷോ തുടർന്നും ഒരുപാട് കിട്ടുമെന്ന് കരുതിയൊന്നുമല്ല മമ്മി പോകുന്നത്. അങ്ങോട്ട് പൈസ മുടക്കി പോകുന്നത് ഒരു ആഗ്രഹത്തിന്റെ പുറത്താണ്. ഇനി സമയം ഇല്ലെന്നാണ് മമ്മി പറയുന്നത്. അറുപതായി ഇനി എനിക്ക് അധികം സമയമില്ല.

ഒറ്റ ദിവസം പോലും കളയാനില്ല എന്നൊക്കെയാണ് മമ്മി പറയാറുള്ളത്. മമ്മിക്കുള്ള ആ ഒരു സ്പരിറ്റ് നമുക്ക് എല്ലാവർക്കും വേണം. ഓരോ ദിവസത്തിനും വാല്യു കൊടുക്കണം. എനിക്ക് ഇത്രയേറെ നഷ്ടങ്ങൾ വന്നു ഇനി ജീവിതത്തിലെ ഒരു ദിവസവും നഷ്ടപ്പെടുത്താൽ പാടില്ലെന്ന് വിചാരിച്ച് പാട്ട്, ഡാൻസും എല്ലാം ചെയ്ത് ആഭരണങ്ങളൊക്കെയിട്ടാണ് മമ്മി ഓരോന്നും ചെയ്യാറുള്ളത്.
എന്റെ മമ്മിയിൽ ഞാൻ കണ്ട പോസിറ്റിവിറ്റി ഇതാണ്. റിമിക്ക് ഒരു അനിയനും അനിയത്തിയുമാണുള്ളത്. റിമിയുടെ മാനേജറും ബോഡി ഗാർഡുമെല്ലാം സഹോദരൻ റിങ്കുവാണ്. റിമിയുടെ അമ്മ നല്ലൊരു നർത്തകിയും ഗായികയും കുക്കും എല്ലാമാണ്. മരുമകൾ മുക്തയ്ക്കൊപ്പവും കൊച്ചുമക്കൾക്കൊപ്പവും റാണി ചെയ്യുന്ന റീലുകളെല്ലാം അതിവേഗത്തിൽ വൈറലാകാറുണ്ട്.
റാണി ആന്റണിയുടെ വീഡിയോ കാണാൻ തുടങ്ങിയശേഷം ഞങ്ങൾക്കും തോന്നിയിട്ടുണ്ട് റിമി എന്തൊക്കെ ചെയ്താലും അതിന്റെ ഫുൾ ഉത്തരവാദിത്തം റിമിയുടെ അമ്മയ്ക്കുള്ളതാണെന്ന് എന്നാണ് കമന്റുകൾ. 2014 ജൂലൈയിലാണ് റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചത്.


Click it and Unblock the Notifications


