ഗോസിപ്പ് വാർത്തകളോടുള്ള റിമി ടോമിയുടെ പ്രതികരണം ഇങ്ങനെയാണ്, തുറന്നു പറഞ്ഞ് പ്രിയ ഗായിക

ഗായിക, അവതാരിക അഭിനേത്രി എന്നിങ്ങനെ തന്റെ കഴിവുകൾ മാക്സിമം വിനിയോഗിക്കുന്ന താരമാണ് റിമി ടോമി. ഒരു എനർജിപ്പാക്കാണ് താരം. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ താരം പിന്നീട് അഭിനയത്തിന്റേയും അവതരണത്തിന്റേയും മേഖലയിലേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതായയിരുന്നു ചുരുങ്ങിയ. സമയത്തിനുള്ളിൽ റിമി സ്വന്തമാക്കിയത്.

റിമി ടോമിയെ കുറിച്ച് കേൾക്കുമ്പോൾ ഇപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് താരത്തിന്റെ മേക്കോവറാണ്. ശരീരഭാരം കുറച്ച് ചുള്ളത്തി ലുക്കിലാണ് താരം ഇപ്പോൾ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ശരീര വണ്ണം കുറയ്ക്കുക എന്നത് അത്ര നിസാരമായ സംഗതിയായിരുന്നില്ല. തന്റെ ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചും ആരാധകരോട് തുറന്നു പറയാറുണ്ട്. റിമിയുടെ അടുത്ത സുഹൃത്തും നടിയുമായ ഭാവനയാണ് വണ്ണം കുറയ്ക്കാൻ പ്രചോദനമായതെന്ന് ഫിറ്റ്നസ്സിനെ കുറിച്ച് ചോദിക്കുമ്പോൾ ആദ്യം പറയുന്നത്.

   ഗോസിപ്പ്കളെ കുറിച്ച്

ഇപ്പോഴിത ഗോസിപ്പ് വാർത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് റിമി ടോമി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവെന്നും റിമി പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നിർമാണം ഉണ്ടാകണം. നിയമങ്ങൾ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം എന്നും റിമി പറയുന്നു.

വീണ്ടും വിവാഹം

ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളുമൊന്നും ആരുടേയും കുറ്റമല്ലെന്നും, എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും റിമി അഭിമുഖത്തിൽ പറഞ്ഞു. തത്കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും വനിതയെ ഉദ്ധരിച്ച് ഐ ഇ മലയാളം റിപ്പോർട്ട് ചെയ്യുന്നു. 2008 ൽ ആയിരുന്നു റിമി ടോമിയും റോയ്സും തമ്മിൽവിവാഹിതരാകുന്നത്. 2019 ൽ ഇരുവരും ഉഭയ സമ്മത പ്രകാരം വിവാഹ മോചിതരാവുകയായിരുന്നു. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിവാഹ മേചാനമായിരുന്നു ഇവരുടേത്.

സോഷ്യൽ മീഡിയയിൽ സജീവം

ലോക്ക് ഡൗണിലാണ് താരം സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇൻസ്റ്റഗ്രാം പേജിൽ ആദ്യം ആക്ടീവായ റിമി, പിന്നീട് സ്വന്തം യൂട്യൂബ് ചാനലിലും സജീവമാകുകയായിരുന്നു. പാചകം, വർക്കൗട്ട് വീഡിയോകളായിരുന്നു ആദ്യം ചാനലിലൂടെ പങ്കുവെച്ചത്. ഇവയ്ക്കെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഇപ്പോൾ റിമി പാടി അഭിനയിക്കുന്ന കവർ ഗാനങ്ങളും പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് റിമി ടോമിയുടെ യൂട്യൂബ് ചാനലിന് ലഭിക്കുന്നത്.

 പുതിയ റൊമാന്റിക് വീഡിയോ

റിമിടോമിയുടെ ഏറ്റവും പുതിയ ഗാനം സോഷ്യൽ മീഡിയയിൽ തംരഗമാകുകയാണ്. 'സുജൂദല്ലേ' എന്നു തുടങ്ങുന്ന പാട്ടിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.നവ്യ നായർ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ താരങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് റിലീസ് ചെയ്തത്. കെബി ഹരിനാരായണന്റെ വരികൾക്ക് റോണി റാഫേലാണ് സംഗീതം പകർന്നിരിക്കുന്നത്. റിമി ടോമി പാടി അിനയിച്ചിരിക്കുന് ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ഷാരോൺ കെ വിപിൻ ആ.ണ്. പ്രണയഭാവങ്ങൾ നിറച്ചൊരുക്കിയ പാട്ടിൽ റിമി ടോമിയ്ക്കൊപ്പം പ്രദീഷ് ജേക്കബ് എന്ന യുവതാരവും അഭിനയിക്കുന്നുണ്ട്.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X