ലേശം വൈകിയാലും ഭാമയ്ക്ക് ആശംസകളുമായി റിമി ടോമിയും എത്തി! പുറത്ത് വന്ന ചിത്രങ്ങള്‍ കാണാം!

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് ഭാമ. ശാലീന സുന്ദരിയായി മലയാളത്തില്‍ തിളങ്ങി നിന്ന നടി പില്‍ക്കാലത്ത് തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2007 ല്‍ വെള്ളിത്തിരയിലെത്തിയ ഭാമ ഇപ്പോള്‍ അത്രയും സജീവമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം നടിയുടെ ജന്മദിനമായിരുന്നു. അധികം ആരും അറിഞ്ഞില്ലെങ്കിലും ഭാമയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായിക റിമി ടോമി.

bhama

ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു വൈകിയാണെങ്കിലും ഭാമക്കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി റിമി എത്തിയത്. ഭാമയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രവും റിമി പങ്കുവെച്ചിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ദിനം ഭാമ ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ ആഘോഷ ചിത്രങ്ങള്‍ നടി പുറത്ത് വിട്ടിരുന്നു.

View this post on Instagram

bhamakuty belated birthday wishes😘😘😘

A post shared by Rimitomy (@rimitomy) on

രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും സിനിമയിലെത്തിയതിന് ശേഷം ഭാമ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. അഭിനയത്തിനൊപ്പം ഭാമ നല്ലൊരു പാട്ടുക്കാരി കൂടിയാണ്. ഡ്രൈവിംഗാണ് നടിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വിനോദം. സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് നില്‍ക്കുന്ന ഭാമയുടെ കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സിനിമകളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ശക്തമായൊരു കഥാപാത്രത്തിലൂടെ നടി തിരിച്ച് വരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X