റിമി ടോമിയ്ക്ക് ഇത്രയും ബോഡി ഷെയിപ്പ് ഉണ്ടായിരുന്നോ? ഡാന്‍സ് വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

എല്ലാ കാലത്തും റിമി ടോമി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. പാട്ട് പാടി കേരളക്കരയെ കൈയിലെടുത്ത നടി അവതരിപ്പിക്കുന്ന പരിപാടി എത്രയ വര്‍ഷങ്ങളായി തുടര്‍ന്ന് പോരുകയാണ്. ഇന്നും വലിയ ആരാധകരാണ് റിമിയുടെ പരിപാടികള്‍ കാണാന്‍ കാത്തിരിക്കുന്നത്. സാധാരണ പിന്നണി ഗായികയുടെ ജോലിയില്‍ നിന്നും സ്‌റ്റേജ് പരിപാടികള്‍ക്കും മറ്റുമായി എല്ലാ ദിവസവും തിരക്കിലായിരിക്കും താരം.

എന്നാല്‍ കൊറോണയുടെ വ്യാപനം തടയുന്നതിന് മുന്നോടിയായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എന്ത് കാര്യം ചെയ്യാനും സമയം ഇഷ്ടം പോലെയായി. വീട്ടില്‍ അധികം ഇരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത താരങ്ങള്‍ക്കെല്ലാം ഇത് സുവര്‍ണാവസരമായിരുന്നു. ഓരോ ദിവസം കഴിയുംതോറും ബോറടി കൂടി വരുന്നതിനാല്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരാവുകയാണ്.

rimi-tomy

ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിമി ടോമി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ടിക് ടോകിലും റിമി ഇപ്പോള്‍ സജീവമാണ്. പാട്ട് പാടി അഭിനയിക്കുന്നത് പോലെയുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇത് വലിയ തരംഗമാവുകയും ചെയ്തു. ഇപ്പോഴിതാ കിടിലനൊരു ഡാന്‍സ് വീഡിയോ ആണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐറ്റം ഡാന്‍സിലെ പോലെ ശരീരം മുഴുവന്‍ അനക്കിയുള്ള ഡാന്‍സ് കണ്ട് ആരാധകരും ഞെട്ടി.

ഇത്രയും നന്നായി ഡാന്‍സ് കളിക്കാന്‍ റിമിയ്ക്ക് അറിയാമായിരുന്നോ എന്നാണ് എല്ലാവരുടെയും ചോദ്യം. മാത്രമല്ല ബോഡി ഷേപ്പ് മനസിലായത് ഇപ്പോഴാണെന്നും എങ്ങനെയാണ് തടി കുറച്ച് ഇങ്ങനെ മെലിഞ്ഞതെന്നുമൊക്കെ കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. നടി പ്രിയാമണി, നടന്‍ മുന്ന, സ്‌നേഹ ശ്രീകുമാര്‍, തുടങ്ങി നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

rimi-tomy

ആഹാ... ഇതൊന്നും കണ്ടില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നെടി എന്ന് ഗായിക രഞ്ജിനി ജോസ് കമന്റിട്ടിരുന്നു. ഇനി അങ്ങോട്ട് ഇതായിരിക്കുമെന്നായിരുന്നു രഞ്ജിനിയ്ക്കുള്ള റിമിയുടെ മറുപടി. അങ്ങനെ എങ്കില്‍ കുറച്ച് നേരം കൂടി ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോ പങ്കുവെക്കണമെന്ന് ആരാധകരും പറയുന്നു. എന്തായാലും റിമിയുടെ പുത്തന്‍ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കാം.

നേരത്തെ റിമിയുടെ കമന്റ് ബോക്‌സ് ഓഫ് ആയിരുന്നു. ഇപ്പോള്‍ അത് ഓണ്‍ ആയതിനാല്‍ എല്ലാവര്‍ക്കും കമന്റിടാന്‍ പറ്റും. മാത്രമല്ല തന്റെ പോസ്റ്റിന് അഭിപ്രായം പറയുന്ന എല്ലാവരോടും മറുപടി പറയാനും റിമി മടിക്കാറില്ല.

റിമിയുടെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X