റിമി ടോമിയുടെ മുന്‍ഭര്‍ത്താവിന്‍റെ സന്തോഷത്തിന് കാരണം ഭാര്യ സോണിയയോ? ചിത്രം വൈറലാവുന്നു!
ഗായികയും അഭിനേത്രിയുമായി റിമി ടോമിയുടെ മുന്‍ഭര്‍ത്താവായ റോയ്‌സ് അടുത്തിടെയായിരുന്നു പുനര്‍വിവാഹിതനായത്. രണ്ടാം വിവാഹത്തിന്റെ ക്ഷണക്കത്തും വിവാഹ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. റിമി ടോമിയില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷമായാണ് അദ്ദേഹം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. റിമിക്കൊപ്പം മുന്‍പ് പല പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അതിനാല്‍ത്തന്നെ എല്ലാവര്‍ക്കും പരിചയമുണ്ട് അദ്ദേഹത്തെ. റിമിയെ കാണുമ്പോള്‍ പലരും അദ്ദേഹത്തിന്റെ വിശേഷങ്ങളും ചോദിക്കാറുണ്ടായിരുന്നു.
റിമി അഭിനയിക്കാന്‍ പോവുന്നത് അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നുവെന്നും ഇതേത്തുടര്‍ന്നായിരുന്നു ഇവരുടെ ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടായതെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. വിവാഹമോചന വാര്‍ത്ത വൈറലായി മാറിയപ്പോഴും റിമി ടോമിയോ റോയ്‌സോ വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ് ഇരുവരും. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. സോഫ്‌റ് വെയര്‍ എഞ്ചിനീയറായ സോണിയയെ ആയിരുന്നു റോയ്‌സ് രണ്ടാമതായി ജീവിതസഖിയാക്കിയത്. വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് റോയ്‌സും സോണിയയും എത്തിയിരുന്നു.

സോണിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രവുമായാണ് റോയ്‌സ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. കിഴക്കൂടനൊപ്പം മറിയാമ്മ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിനായി നല്‍കിയത്. ചിരിച്ച് നില്‍ക്കുന്ന സോണിയെയാണ് ചിത്രത്തില്‍ കാണുന്നത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സൂപ്പര്‍ ഫോട്ടോയെന്നായിരുന്നു ചിത്രത്തിന് കീഴില്‍ കൂടുതല്‍ പേരും കുറിച്ച് കമന്റ്.ലവ്‌ലി കപ്പിളെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. ക്യൂട്ട് ചിത്രമാണെന്നുള്ള കമന്റും ഫോട്ടോയ്ക്ക് കീഴിലുണ്ട്. പുത്തന്‍ ലുക്കിലുള്ള ചിത്രവുമായാണ് മുന്‍പ് റോയ്‌സ് എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. റിമി ടോമിയുമായി വേര്‍പിരിഞ്ഞുവെങ്കിലും റോയ്‌സിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്കും താല്‍പര്യമാണ്.


Click it and Unblock the Notifications