ഗര്‍ഭിണിയായ അനിയത്തിയെ ട്രോളി റിമി ടോമി, ആഘോഷത്തിന് നേതൃത്വം കൊടുത്തത് മുക്ത, വീഡിയോ വൈറല്‍
അടുത്തിടെയായിരുന്നു റിമി ടോമി പിറന്നാളാഘോഷിച്ചത്. തന്റെ യഥാര്‍ത്ഥ പ്രായം 37 ആണെന്നും 45 അല്ലെന്നുമായിരുന്നു താരം പറഞ്ഞത്. ആലാപനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച റിമി അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പാചക പരീക്ഷണങ്ങളും ഫിറ്റ്‌നസ്് സീക്രട്ടും കുടുംബത്തിലെ ആഘോഷങ്ങളെക്കുറിച്ചുമെല്ലാം വാചാലയായി താരമെത്താറുണ്ട്. റിമിയുടെ പിറന്നാളായിരുന്നു സെപ്റ്റംബര്‍ 22ന്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമല്ല ആരാധകരും താരത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു.
പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. റിമി വീഡിയോ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം മുക്ത എവിടെയെന്നാണ് ആരാധകര്‍ ചോദിക്കാറുള്ളത്. ആ ചോദ്യത്തിനുള്ള ഉത്തരമായി ഇത്തവണ മുക്തയും വീഡിയോയിലുണ്ട്. വീട്ടിലെ വിശേഷത്തെക്കുറിച്ചും അത് എങ്ങനെയാണ് ആഘോഷിക്കുന്നതിനെക്കുറിച്ചുമൊക്കെ ആദ്യം പറഞ്ഞത് മുക്തയായിരുന്നു. കുടുംബത്തിലെല്ലാവരേയും വീഡിയോയില്‍ കാണിച്ചിട്ടുണ്ട് ഇരുവരും.

റിമി ടോമിയുടെ പിറന്നാള്‍
സെപ്റ്റംബര്‍ 22 സ്‌പെഷ്യല്‍ ഡേയാണ്, ഇന്ന് ഞങ്ങളുടെ ചേച്ചിയുടെ പിറന്നാളാണ്. കൊവിഡ് കാലമായതിനാല്‍ ചെറിയ രീതിയില്‍ ഞങ്ങള്‍ ആഘോഷിക്കുകയാണ് ഈ പിറന്നാള്‍. കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ആഘോഷത്തില്‍ പങ്കുചേരാനായി എത്തിയിട്ടുണ്ടെന്നും പറഞ്ഞത് മുക്തയായിരുന്നു. എന്നും എന്റെ മുഖം കാണുന്ന പ്രേക്ഷകര്‍ക്ക് ഇതൊരു മാറ്റമാവുമല്ലോയെന്നായിരുന്നു റിമിയുടെ കമന്റ്. മുക്തയുടെ വീഡിയോ ഷൂട്ട് ചെയ്തത് റിമിയായിരുന്നു.

കണ്‍മണിയും കുട്ടാപ്പിയും
റിമി ടോമിയുടെ കുടുംബത്തിലെ കുഞ്ഞുതാരങ്ങളാണ് കണ്‍മണിയും കുട്ടാപ്പിയും. കൊച്ചമ്മയുടെ പിറന്നാളിന് ഇരുവരും പാട്ട് പാടിയിരുന്നു. റാണീമ്മ വാങ്ങിച്ച് തന്നെ വസ്ത്രങ്ങളാണ് ഇതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ഓണാഘോഷത്തിന് മുക്ത എവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. താന്‍ ഷൂട്ടിലായിരുന്നുവെന്നും അതാണ് കാണാതെ പോയതെന്നുമുള്ള മറുപടിയായിരുന്നു താരം നല്‍കിയത്.

നീല ഉടുപ്പില്‍
നീല ഉടുപ്പില്‍ അതീവ സുന്ദരിയായാണ് റിമി എത്തിയത്. പറഞ്ഞൊപ്പിച്ചത് പോലെ മുക്തയും ഉടുപ്പിലായിരുന്നല്ലോയെന്നായിരുന്നു റിമി പറഞ്ഞത്. കൊവിഡ് കാലമായതിനാല്‍ പിറന്നാള്‍ ആഘോഷിക്കേണ്ടെന്നായിരുന്നു കരുതിയത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന കാര്യമല്ലേ, ചെറുതായി ആഘോഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാം ആഘോഷിക്കണം എന്നാണ് തന്റെ നിലപാട്. കുടുംബത്തിലെ ആഘോഷങ്ങളെല്ലാം നന്നായിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട് ചേച്ചിക്കെന്നായിരുന്നു മുക്ത പറഞ്ഞത്.

കൊച്ചമ്മയെ തിന്നണം
മനോഹരമായ കേക്കായിരുന്നു ഒരുക്കി വെച്ചത്. കൊച്ചമ്മയുടെ ഫോട്ടോയുള്ള ഭാഗം തിന്നണം തങ്ങള്‍ക്കെന്നായിരുന്നു കുട്ടാപ്പിയും കണ്‍മണിയും പറഞ്ഞത്. തന്നെപ്പോലെയല്ല റിങ്കുവും റിനിയും കമാന്നൊരക്ഷരം മിണ്ടത്തേയില്ലെന്നായിരുന്നു റിമി പറഞ്ഞത്. അതിനെന്താ, നിങ്ങള്‍ക്കും കൂടിയുള്ളത് ചേച്ചിയുടെ കൈയ്യിലുണ്ട്. ചേച്ചിയുടെ പിറന്നാള്‍ ആഘോഷിക്കാനായി ഇവരും എത്തിയിരുന്നു.
Recommended Video

അനിയത്തിയുടെ വിശേഷം
ചേച്ചിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്, ഇനി കേക്ക് മുറിക്കണമെന്നായിരുന്നു റിനി പറഞ്ഞത്. നമ്മളെല്ലാവരും അടുത്ത അതിഥിക്കായി കാത്തിരിക്കുകയാണെന്നായിരുന്നു റിമി റിനിയോട് പറഞ്ഞത്. എല്ലാ ആഘോഷങ്ങളും അവസാനിക്കുന്നത് കുടുംബത്തിലെല്ലാവരും ചേര്‍ന്നുള്ള കരൊക്കെയിലാണ്. എല്ലാവരും നന്നായി പാടാറുണ്ട്. റിനിയുടെ പാട്ടും റിമി ടോമിയുടെ വീഡിയോയിലുണ്ട്.


Click it and Unblock the Notifications