റിമി ടോമിയെ പൊങ്കാല ഇടുന്നവര്‍ അറിയാന്‍ ചില കാര്യങ്ങള്‍! ഈ പാട്ടുകള്‍ മൂളി നടക്കാത്ത മലയാളികളുണ്ടോ?

താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യേകിച്ച് അവരുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ അതീവ താല്‍പര്യമുള്ളവരാണ് നമ്മളില്‍ പലരും. ചെറിയ ചില സൂചനകളിലൂടെ ഗോസിപ്പുകള്‍ വന്ന് തുടങ്ങിയാല്‍ നിരന്തരം അത്തരം വാര്‍ത്തകളാണ് പല സെലിബ്രിറ്റികള്‍ക്കും അഭിമുഖീകരിക്കേണ്ടി വരുന്നത്. അത് വിവാഹമോചന വാര്‍ത്തയാണെങ്കില്‍ പാപ്പരാസികള്‍ പടച്ച് വിടുന്നത് എന്താണെന്ന് പിന്നെ പറയുകയേ വേണ്ട.

ഇപ്പോഴിതാ നടിയും അവതാരകയുമായ റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത മലയാളക്കര ആഘോഷിക്കുകയാണ്. അടുത്തിടെയാണ് ഔദ്യോഗിമല്ലാത്ത തരത്തില്‍ റിമി ടോമിയും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്ന് വാര്‍ത്ത വന്നത്. ആദ്യം ഗോസിപ്പാണെന്ന് കരുതിയെങ്കിലും പിന്നെ മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുത്ത് സംഭവം വൈറലാക്കി. റിമിയോ അടുത്ത ബന്ധുക്കളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍.

  ഗായികയായ റിമി ടോമി

ഗായികയായ റിമി ടോമി

സംഗീത ലോകത്ത് നിന്നും സിനിമയിലേക്കും ടെലിവിഷനിലേക്കും ഉയര്‍ന്ന് വന്ന താരമാണ് റിമി ടോമി. പള്ളി കൊയറില്‍ പാടിയിരുന്ന റിമി ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് മൂവിയായ മീശമാധവനിലൂടെയാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്ന് വരുന്നത്. ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് റിമി ആദ്യമായി പാടിയത്. ഏറെ നിരൂപക പ്രശംസ സ്വന്തമാക്കിയ പാട്ടോട് കൂടി റിമി ടോമി എന്ന ഗായികയുടെ ഉദയമായിരുന്നു. ആദ്യ ഗാനത്തിന് ശേഷം ടെലിവിഷന്‍ അവതരണത്തിലേക്ക് കൂടി റിമി എത്തി. പില്‍ക്കാലത്ത് തനി പാലാക്കാരി അച്ചായത്തിയായി ജനപ്രീതി നേടി റിമി ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്.

റിമിയുടെ കുടുംബം

റിമിയുടെ കുടുംബം

സൈനികനായ ടോമിയുടെയും ഭാര്യ റാണിയുടെയും മകളായ റിമിയ്ക്ക് ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. റോയിസ് കിഴക്കൂടനുമായി 2008 ലായിരുന്നു റിമിയുടെ വിവാഹം. പല അഭിമുഖങ്ങളിലും റോയിസിനെ കുറിച്ച് വാചാലവുന്ന റിമിയെയാണ് ആരാധകര്‍ കണ്ടിട്ടുള്ളത്. പതിനൊന്ന് വര്‍ഷം നീണ്ട് നിന്ന വിവാഹജീവിതം റിമി അവസാനിപ്പിച്ചെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്. എറണാകുളം കുടുംബ കോടതിയില്‍ ഇരുവരും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു എന്നായിരുന്നു വാര്‍ത്ത.

വിവാഹമോചനം സത്യമോ?

വിവാഹമോചനം സത്യമോ?

റിമിയും റോയിസും പരസ്പര സമ്മതത്തോടെ വിവാഹമോചിതാരാവാന്‍ തീരുമാനം എടുത്തു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. റിമിയോട് അടുത്തവൃത്തങ്ങള്‍ ഇക്കാര്യം സ്ഥിതികരിച്ചെന്നും സൂചനകളുണ്ട്. എന്നാല്‍ ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സ്‌റ്റേജ് ഷോ കളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം പലപ്പോഴും കുടുംബത്തെ കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള റിമിയ്ക്ക് ഇതെന്ത് പറ്റിയെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്.

 പൊങ്കാല ഇടുന്നവര്‍ അറിയാന്‍

പൊങ്കാല ഇടുന്നവര്‍ അറിയാന്‍

റിമിയെ പൊങ്കാലയിടുന്നവര്‍ അറിയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ചലച്ചിത്ര പിന്നണി മേഖലയില്‍ റിമി ടോമി വരിച്ച വിജയം ചെറുതല്ല. മീശമാധവിനിലെ ആദ്യ പാട്ട് തന്നെ സൂപ്പര്‍ ഹിറ്റാക്കിയ റിമി ടോമിയുടെ പാട്ടുകള്‍ മൂളാത്ത മലയാളികള്‍ ഉണ്ടാവില്ല. മമ്മൂട്ടിയുടെ ബല്‍റാം v/s താരദാസ് എന്ന ചിത്രത്തിലെ മാത്തപൂവേ മുത്ത് പൊഴിച്ചാട്ടേ, മുല്ലയിലെ ആറുമുഖന്‍ മുന്നില്‍ വന്നാല്‍, വാസ്തവത്തിലെ അരപ്പവന്‍ പൊന്ന് കൊണ്ട്, തുടങ്ങി റിമി പാടിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ഇന്ന് പലരും അറിയാതെ പാടി പോവുന്ന പല പാട്ടുകളും റിമിയുടേതാണ്.

 അഭിനയ രംഗത്തും സജീവം

അഭിനയ രംഗത്തും സജീവം

ബല്‍റാം v/s താരദാസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് റിമി കടക്കുന്നത്. ഇത് മാത്രമല്ല കാര്യസ്ഥന്‍, 916, എന്നീ സിനിമകളില്‍ ഗായികയുടെ റോളില്‍ തന്നെ റിമി എത്തിയിരുന്നു. അഞ്ച് സുന്ദരികളില്‍ എന്ന ചിത്രത്തില്‍ ആഷിക് അബുവിന്റെ ഗൗരി എന്ന കഥയില്‍ റിമി അഭിനയിച്ചിരുന്നു. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായിട്ടുള്ള റിമിയുടെ അരങ്ങേറ്റം. ശേഷം കുഞ്ഞിരാമായണം, എന്നാലും ശരത്ത് എന്നീ ചിത്രങ്ങളിലും റിമി അഭിനയിച്ചിരുന്നു.

അവതാരകയായ റിമി

അവതാരകയായ റിമി

സിനിമയ്ക്കപ്പുറം ടെലിവിഷന്‍ പരിപാടികളിലും റിമി ടോമി സജീവമാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയാണ് ഏറ്റവും ശ്രദ്ധേയം. സിനിമാ സീരിയല്‍ രംഗത്തുള്ള താരങ്ങളുമായി നടത്തുന്ന ചാറ്റ് ഷോ ആണിത്. മൂന്ന് സീസണുകളിലായി നടത്തുന്ന ഒന്നും ഒന്നും മൂന്നില്‍ മൂന്ന് തവണയും റിമി തന്നെയായിരുന്നു അവതാരക. ഇത് മാത്രമല്ല ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലും വിധികര്‍ത്താവായി റിമി എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X