For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമിയുടെ വൈറ്റ് ഹൗസ് മുക്ത ഗ്രീന്‍ ഹൗസാക്കി മാറ്റി, അവര്‍ എത്തിയതോടെയാണ് ഇവിടം മാറിയത്

  |

  പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് റിമി ടോമിയും മുക്തയും. പാടാന്‍ മാത്രമല്ല അഭിനയിക്കാനും തനിക്കറിയാമെന്ന് റിമി ടോമി നേരത്തെ തെളിയിച്ചിരുന്നു. ജയറാമിന്റെ നായികയായാണ് താരമെത്തിയത്. അടുത്തിടെയായിരുന്നു റിമി ടോമി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പാട്ടുവിശേഷങ്ങള്‍ മാത്രമല്ല പാചകവും യാത്രയും കുടുംബത്തിലെ വിശേഷങ്ങളുടേയുമെല്ലാം വീഡിയോ റിമി പങ്കുവെക്കാറുണ്ട്.

  സഹോദരനായ റിങ്കു ടോമിയും ഭാര്യ മുക്തയും മകള്‍ കണ്‍മണിയും താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് എത്തിയതിന്‍രെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം താരം പങ്കുവെച്ചത്. റിമിയായിരുന്നു ഈ ഫ്ളാറ്റ് ഇവര്‍ക്ക് സമ്മാനിച്ചത്. ചേച്ചി ഒരുപാട് മോഹിച്ച് സ്വന്തമാക്കിയ ഫ്ളാറ്റാണ്. ചില കാരണങ്ങളാല്‍ ചേച്ചിക്ക് അവിടെ താമസിക്കാനായില്ലെന്നും മുക്ത മുന്‍പ് പറഞ്ഞിരുന്നു. തന്‍റെ വീടിനെക്കുറിച്ച് പറഞ്ഞ് മുക്ത എത്തിയതിന് ശേഷമായാണ് ഹോം ടൂര്‍ എപ്പിസോഡുമായി റിമിയും എത്തിയത്.

  മുക്തയുടെ വീട്ടിലേക്ക്

  മുക്തയുടെ വീട്ടിലേക്ക്

  ഹോം ടൂര്‍ എപ്പിസോഡില്‍ പങ്കുവെച്ച വിശേഷങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ട്രീയൊക്കെ അവര്‍ ഗംഭീരമായി അവര്‍ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഹോം ആന്‍ഡ് ഫ്‌ളവേഴ്‌സ്, ഈ വീടിന് പറ്റിയ പേരാണ് കൊടുത്തിട്ടുള്ളതെന്ന് പറഞ്ഞായിരുന്നു റിമി അകത്തേക്ക് കയറിയത്. കൊച്ചമ്മയെ സ്വാഗതം ചെയ്തത് കമ്മണിയും മുത്തും ചേര്‍ന്നായിരുന്നു. ആഘോഷമേതായാലും താന്‍ സെറ്റും മുണ്ടും വിടില്ലെന്നായിരുന്നു മുക്ത പറഞ്ഞത്.

  വലിയൊരു സ്വപ്നമായിരുന്നു

  വലിയൊരു സ്വപ്നമായിരുന്നു

  എന്റെ വലിയൊരു സ്വപ്‌നമായിരുന്നു, ഡ്രീം ഹോം തന്നെയായിരുന്നു. വൈറ്റില്‍ തന്നെ എല്ലാം ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചത്. ഒരു പ്രത്യേകത വേണം എന്നൊക്കെ തോന്നി. 2014 ലായിരുന്നു ഇത് വാങ്ങിച്ചത്. അന്ന് ഇത് പോലെയായിരുന്നില്ല. സാധാരണ കയറിവരുന്നൊരു ഫ്‌ളാറ്റ്. അത് പോലെയായിരുന്നു. വൈറ്റില്‍ ഫുള്‍ ഗ്ലാസായാണ് ചെയ്തത്. ബാത്ത്‌റൂം വരെ ഓപ്പണാണ്.

  വീടായി മാറിയത്

  വീടായി മാറിയത്

  എല്ലാ ചെടിയും പുറത്തേക്ക് എടുക്കാറുണ്ട്. വെളളം നനച്ചിട്ട് തിരിച്ച് കൊണ്ടുവെക്കും. ചില്ലറ പണിയല്ല അത്. ഗൃഹപ്രവേശനത്തിന് കണ്ട വീടേയല്ല ഇതിപ്പോഴെന്നും റിമി പറഞ്ഞിരുന്നു. അന്ന് വൈറ്റ് ഹൗസായിരുന്നു. അന്ന് വീടിന്റെ ഫീലുണ്ടായിരുന്നില്ല. വരേണ്ട ആള്‍ക്കാര്‍ വന്നതോടെയാണ് ഇത് ശരിക്കും വീടായി മാറിയത്. തന്റെ പപ്പയുടെ ഫോട്ടോയും റിമി കാണിച്ചിരുന്നു. തനിക്കേറെ പ്രിയപ്പെട്ട ചെടികളാണ് ഇവിടെ വെച്ചിരിക്കുന്നതെന്നായിരുന്നു മുക്ത പറഞ്ഞത്.

  കമ്മണിയെക്കുറിച്ച്

  കമ്മണിയെക്കുറിച്ച്

  10 മാസത്തിലൊക്കെ കമ്മണി നല്ല ക്യൂട്ടായിരുന്നു. ഈ കളിപ്പാട്ടമൊക്കെ ആരാണ് വാങ്ങിച്ചതെന്ന് ചോദിച്ചപ്പോള്‍ റിമിയുടെ പേരായിരുന്നു കമ്മണി പറഞ്ഞത്. ഈ ഫ്‌ളാറ്റില്‍ തനിക്കേറെ പ്രിയപ്പെട്ട സ്ഥലം ഡൈനിംഗ് റൂമും ഇതിന്റെ ബാല്‍ക്കണിയുമാണ്. അകത്ത് വെക്കുന്നതില്‍ മികച്ച ചെടികളാണ് താന്‍ വാങ്ങിയതെന്നുമായിരുന്നു മുക്ത പറഞ്ഞത്. അമ്മയാണ് ഈ ചെടികളെല്ലാം വെക്കാന്‍ സഹായിച്ചത്.

  നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam
  റിങ്കുവിനെക്കുറിച്ച്

  റിങ്കുവിനെക്കുറിച്ച്

  റിങ്കു ടോമിയും റിമിയുടെ വീഡിയോയിലേക്ക് എത്തിയിരുന്നു. അധികം ബഹളങ്ങളൊന്നുമില്ലാത്തയാളാണ് റിങ്കു. എന്നെപ്പോലയൊന്നുമില്ല. ദൈവത്തിനോട് താനേറ്റവും കൂടുതല്‍ നന്ദി പറയുന്നത് ഏറ്റവും നല്ല അനിയനേയും അനിയത്തിയേയും തന്നതിനാണെന്നും റിമി പറഞ്ഞിരുന്നു. നാത്തൂന്‍റെ പാചകത്തെക്കുറിച്ച് അടുത്ത വീഡിയോ ചെയ്യുമെന്നും പറഞ്ഞായിരുന്നു റിമി വീഡിയോ അവസാനിപ്പിച്ചത്.

  English summary
  Rimi Tomy's home tour video with Muktha and family went trending in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X