ക്രിസ്മസ് കഴിഞ്ഞു,പളളിയില്‍ പോയി,ഇനി അമ്പലത്തിലേക്ക്! റിമി ടോമിയുടെ പോസ്റ്റ് വൈറല്‍
മലയാളി പ്രേക്ഷകരുടെ ഇഷ്ട ഗായികമാരില്‍ ഒരാളാണ് റിമി ടോമി. സംഗീത പരിപാടികളുമായി എപ്പോഴും ചാനലുകളില്‍ നിറഞ്ഞുനില്‍ക്കാറുളള താരം കൂടിയാണ് റിമി. മീശമാധവന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ ഗായിക തുടര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങളാണ് ആലപിച്ചത്. മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനം റിമിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച പാട്ടുകളിലൊന്നായിരുന്നു.
ഗായികയെന്നതിലുപരി അഭിനേതാവായും റിമി ടോമി തിളങ്ങിയിരുന്നു. ജയറാം നായകനായ തിങ്കല്‍ മുതല്‍ വെളളി വരെ എന്ന ചിത്രത്തിലൂടെയാണ് നായികയായി നടി അരങ്ങേറ്റം കുറിച്ചത്. ജയറാം ചിത്രത്തിന് പുറമെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, എന്നാലും ശരത് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

നിലവില്‍ ടെലിവിഷന്‍ ഷോകളും സ്‌റ്റേജ് പ്രോഗ്രാമുകളുമായി തിരക്കിലാണ് താരം. ഇത്തവണത്തെ ക്രിസ്മസ് കുടുംബത്തോടൊപ്പം റിമി ആഘോഷമാക്കി മാറ്റിയിരുന്നു. ക്രിസ്മസ് സെലിബ്രേഷന്റെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പങ്കുവെച്ചു. വീട്ടിലൊരുക്കിയ ക്രിസ്മസ് ട്രീയുടെയും കേക്കിന്റെയും ചിത്രങ്ങളെല്ലാം റിമി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.

റിമിയുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ക്രിസ്മസിന് ശേഷമുളള റിമി ടോമിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ക്രിസ്മസ് കഴിഞ്ഞു, പളളിയില്‍ പോയി, ഇനി അമ്പലത്തിലേക്ക് എന്ന് കുറിച്ചുകൊണ്ടാണ് നടി എത്തിയത്. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ റിമി ടോമിയുടെ പുതിയ പോസ്റ്റ് വന്നിരിക്കുന്നത്.

ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞ ശേഷം റിമി നേരെ പോയത് മഹാദേവ ക്ഷേത്രത്തിലേക്കാണ്. അവിടെ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു റിമി പോയത്. തുടര്‍ന്ന് അമ്പലത്തിലെ പരിപാടിയില്‍ ഗണേഷ സ്തുതി പാടുന്ന വീഡിയോയും റിമി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

തന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് റിമി ടോമി. കുടുംബത്തിനും സുഹൃത്തുക്കള്‍ ക്കൊപ്പവുമുളള ചിത്രങ്ങളാണ് നടി കൂടുതലായി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷെയര്‍ ചെയ്യാറുളളത്. ടെലിവിഷന്‍ ഷോകളിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി മാറിയത്.



Click it and Unblock the Notifications