For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിമി ടോമിയുടെ വീട്ടിലും കുഞ്ഞുവാവ വരുന്നു! റിമിയുടെ എനര്‍ജിയ്ക്ക് പിന്നിലുള്ളത് മമ്മി റാണി, വീഡിയോ

  |

  ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം തരംഗമുണ്ടാക്കിയ താരമാണ് റിമി ടോമി. ഗായികയായിരുന്ന കാലത്ത് തടിച്ചുരുണ്ട് ഇരുന്ന റിമി ലോക്ഡൗണ്‍ കൂടി വന്നതോടെ മെലിഞ്ഞ് അതീവ സുന്ദരിയായി മാറിയിരുന്നു. യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ വിശേഷങ്ങള്‍ വീഡിയോ രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തി. വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു യൂട്യൂബിലൂടെ വലിയൊരു ഫോളോവേഴ്‌സിനെ നേടിയെടുക്കാന്‍ റിമിയ്ക്ക് സാധിച്ചത്.

  അത് മാത്രമല്ല ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള റിമി ആരാധകരുടെ ഓരോ ചോദ്യത്തിനും കൃത്യമായതും തമാശ കലര്‍ന്നതുമായ മറുപടികള്‍ നല്‍കന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ റിമിയുടെയും കുടുംബത്തിന്റെയു ഓണാഘോഷത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. റിമിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

  റിമി ടോമിയ്‌ക്കൊപ്പം അമ്മ റാണിയും സഹോദരി റീനുവും അവരുടെ കുടുംബവും ഉള്‍പ്പെടെയാണ് ഇത്തവണ ഓണം ആഘോഷിച്ചിരിക്കുന്നത്. റീനുവിന്റെ മകന്‍ കുട്ടാപ്പിയ്‌ക്കൊപ്പമുള്ള രസകരമായ സംഭാഷണത്തിലൂടെയായിരുന്നു വീഡിയോ തുടങ്ങുന്നത്. കുട്ടാപ്പി ഓണപ്പാട്ട് പാട്ടും ഇതിനിടയില്‍ ഉണ്ടായിരുന്നു. ഓണത്തിന്റെ തലേദിവസം കുട്ടാപ്പിയുടെ തല ചുമരില്‍ ഇടിച്ച് ചെറിയൊരു പരിക്ക് പറ്റിയതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഇതുവരെ എന്റെ മമ്മിയെയും സഹോദരി റീനുവിനെയും അവളുടെ ഭര്‍ത്താവിനെയും കാണാത്തവര്‍ക്കായി ഇന്ന് പരിചയപ്പെടുത്തുകയാണ്. മുക്തയും അനിയന്‍ റിങ്കുവും കുഞ്ഞും സീരിയല്‍ ഷൂട്ടിന് വേണ്ടി വാഗമണ്ണിലായി പോയി.

  Sandra Thomas Exclusive Interview | FilmiBeat Malayalam

  ഇതാണ് എന്റെ മമ്മി റാണി ടോമി. ഇങ്ങനെയൊന്നുമല്ല മമ്മി. ഭയങ്കര സംസാരപ്രിയ ആണ്. ഒരുപക്ഷേ ഞാനിങ്ങനെ നന്നായി സംസാരിക്കുന്നതിന് പിന്നില്‍ മമ്മി തന്നെയാണ്. കലപില കലപില സംസാരിക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ പപ്പ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു. അതിന് ഉദ്ദാഹരണമാണ് എന്റെ അനിയത്തി. വായില്‍ കമ്പ് ഇട്ട് കുത്തിയാല്‍ പോലും ഒരക്ഷരം മിണ്ടില്ല. പക്ഷേ നന്നായി പാട്ട് പാടും. അനിയത്തിയ്ക്ക് വിശേഷമുണ്ട്. അടുത്ത ഓണത്തിന് വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തുമെന്ന കാര്യം കൂടി റിമി വെളിപ്പെടുത്തിയിരിക്കുകയാണ്.

  മമ്മി ഈ പ്രായത്തിലും ഡാന്‍സൊക്കെ പഠിക്കുന്നുണ്ട്. കലാമണ്ഡലത്തിലൊക്കെ പോകുന്നുണ്ട്. ഭരതനാട്യം, കുച്ചിപുടി, മോഹനിയാട്ടം അങ്ങനെ എല്ലാം പഠിച്ച് സര്‍ട്ടിഫിക്കറ്റും ഉണ്ട്. പിന്നാലെ മമ്മിയെ കൊണ്ട് ഓണപ്പാട്ട് പാടിപ്പിച്ചിരുന്നു. പാട്ടിനൊപ്പം ഡാന്‍സിന്റെ ചുവടും റാണി വെച്ചിരുന്നു. അതുപോലെ റീനു ടോമിയും കിടിലന്‍ പാട്ട് പാടിയിരുന്നു.

  ഓണാഘോഷത്തിനിടെ പൂക്കളമിട്ടും സദ്യ കഴിച്ചും വലിയൊരു ആഘോഷമാക്കുകയായിരുന്നു. ഉത്രാടദിനത്തിലായിരുന്നു വീഡിയോ ഷൂട്ട് ചെയ്തതെന്നും തിരുവോണത്തിന്റെ അന്ന് മുക്തയും റിങ്കു ടോമിയും കിയാരയും വീട്ടിലേക്ക് എത്തുമെന്ന കാര്യം കൂടി റിമി സൂചിപ്പിച്ചിരുന്നു. അതേ സമയം ഈ വീഡിയോ വൈറലയാതോടെ റിമിയുടെ മമ്മി റാണി ടോമിയെ കുറിച്ചാണ് ആരാധകര്‍ പറയുന്നത്. എന്തൊരു എനര്‍ജിയാണെന്നും റിമിയെക്കാള്‍ മിടുക്കി മമ്മിയാണെന്നുമൊക്കയുള്ള കമന്റുകള്‍ വന്നു.

  വീഡിയോ കാണാം

  English summary
  Rimi Tomy Introduce Her Family In An Onam Celebration And Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X