റിമി ടോമിയുടെ ഓണപ്പരിപാടി ഇതായിരുന്നോ? മാവേലിക്ക് മുന്നില്‍ താണുവണങ്ങി താരം! ചിത്രം വൈറല്‍!

പ്രേക്ഷകര്‍ക്ക് പ്രിയപ്പട്ട ഗായികമാരിലൊരാളാണ് റിമി ടോമി. സ്വതസിദ്ധമായ ആലാപന ശൈലിയുമായി മുന്നേറുകയാണ് റിമി. ആലാപനത്തിന് പുറമേ അഭിനയത്തിലും താരം മികവ് തെളിയിച്ചിരുന്നു. ടെലിവിഷനില്‍ അവതാരകയായി എത്തിയതോടെയാണ് റിമിയുടെ കരിയര്‍ മാറി മറിഞ്ഞത്. നാദിര്‍ഷയായിരുന്നു സിനിമയിലേക്ക് നിര്‍ദേശിച്ചത്. ചിങ്ങമാസം എന്ന ഗാനം ആലപിച്ചാണ് സിനിമാജീവിതത്തിന് തുടക്കം കുറിച്ചത്. നിരവധി അവസരങ്ങളായിരുന്നു പിന്നീട് റിമിയെ തേടിയെത്തിയത്. ഗായികയായി മുന്നേറുന്നതിനിടയിലും ടെലിവിഷനില്‍ സജീവമാണ് റിമി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി ടോമിയുടെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും റിമി എത്തുന്നുണ്ട്. ഇത് കൂടാതെ കോമഡി സ്റ്റാര്‍സിലും റിമി എത്താറുണ്ട്. വ്യക്തി ജീവിതത്തിലെ നിര്‍ണ്ണായകമായ തീരുമാനത്തെക്കുറിച്ച് അടുത്തിടെയായിരുന്നു റിമി വ്യക്തമാക്കിയത്.

Rimi Tomy

വേറിട്ട മേക്കോവറുമായാണ് റിമി ഇടയ്ക്കിടയ്ക്ക് എത്താറുള്ളത്. ഇപ്പോഴിതാ ഓണപ്പരിപാടിക്കിടയിലെ ചിത്രം പങ്കുവെച്ച് ത്തെിയിരിക്കുകയാണ്. മാവേലിയുടെ കൈയ്യില്‍ നിന്നും അനുഗ്രഹം വാങ്ങുന്നതിനിടയിലെ ഫോട്ടോയാണ് റിമി പങ്കുവെച്ചിട്ടുള്ളത്. തിയേറ്ററുകളില്‍ മാത്രമല്ല മിനിസ്‌ക്രീനിലെ ഓണവും ഏറെ പ്രധാനപ്പെട്ടതാണ്. പുതിയ സിനിമകളുടെ സംപ്രേഷണം മാത്രമല്ല ഓണാഘോഷത്തെക്കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരങ്ങളും എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X