പഴയ ശത്രുക്കളെല്ലാം ഫാനായി മാറിയെന്ന് റിമി ടോമി! പുതിയ ഹേറ്റേഴ്‌സിനെത്തേടിയുള്ള പോസ്റ്റ് വൈറല്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി. ടെലിവിഷനിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സംഗീതവുമായി ബന്ധപ്പെട്ട പരിപാടികളുമായാണ് റിമി ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വൈവിധ്യമാര്‍ന്ന ശബ്ദവുമായെത്തിയ റിമിക്ക് കരിയര്‍ ബ്രേക്ക് ഗാനം നല്‍കിയ വിദ്യാസാഗറായിരുന്നു. മീശമാധവനിലെ ചിങ്ങമാസമെന്ന ഗാനത്തിലൂടെയായിരുന്നു പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. നാദിര്‍ഷയായിരുന്നു റിമിയെ പരിചയപ്പെടുത്തിയത്. ദിലീപും ജ്യോതിര്‍മയിയും തകര്‍ത്തഭിനയിച്ച ചിങ്ങമാസമെന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടിപൊളിയായാലും മെലഡി ടൈപ്പ് ഗാനങ്ങളായാലും അത് തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് റിമിയുടെ യാത്ര.
അപൂര്‍വ്വമായി മാത്രമാണ് റിമി വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കാറുള്ളത്്. പൊതുവെ ബോള്‍ഡായാണ് റിമിയെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്. അടുത്തിടെയായിരുന്നു റോയ്‌സുമായുള്ള വിവാഹജീവിതം റിമി അവസാനിപ്പിച്ചത്. വിവാഹമോചനത്തിന് പിന്നാലെയായി കടുത്ത വിമര്‍ശനമുന്നയിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറുമ്പോഴും റിമി മൗനം പാലിക്കുകയായിരുന്നു. ടെലിവിഷന്‍ പരിപാടികളില്‍ ശക്തമായി റിമി പങ്കെടുത്തിരുന്നു. അവതാരകയായും വിധികര്‍ത്താവായും റിമി നിറഞ്ഞുനിന്നിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി നൃത്തവുമായും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നൃത്തവീഡിയോ വൈറലായി മാറിയിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് റിമി പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. യാത്രയ്ക്കിടയിലെ മനോഹരമായ നിമിഷങ്ങള്‍ പങ്കുവെച്ചായിരുന്നു നേരത്തെ റിമിയെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് നൃത്തവീഡിയോ തരംഗമായി മാറിയത്. ഇപ്പോഴിത് പുതിയൊരു പോസ്റ്റുമായാണ് റിമി എത്തിയിട്ടുള്ളത്. പഴയ ഹേറ്റേഴ്‌സെല്ലാം തന്‍രെ ഫാനായി മാറിയെന്നും പുതിയ ഹേറ്റേഴ്‌സിനെ തേടുന്നുവെന്നുമുള്ള കുറിപ്പുമായാണ് റിമി എത്തിയിട്ടുള്ളത്. പല കാര്യങ്ങളും പറയാതെ പറഞ്ഞ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. റിമി ടോമിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications