ഞാന്‍ ഇത്രയും മിസ് ചെയ്യുന്ന വേറൊരാളില്ല, റിമിയുടെ വീഡിയോ വൈറലാവുന്നു, ഒരുപാട് സ്നേഹമെന്ന് ആരാധകർ

തലമുറ വ്യത്യാസമില്ലാതെ യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗായികയാണ് റിമി ടോമി. പാട്ടിൽ മാത്രമല്ല നൃത്തം അവതരണം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളിലും റിമി ടോമി ഒരു കൈ നോക്കിയിട്ടുണ്ട്. ഇവയെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി. ലോക്ക് ഡൗൺ കാലത്താണ് സമൂഹമാധ്യമങ്ങളിൽ താരം സജീവമാകാൻ തുടങ്ങിയത്. ആദ്യം ഇൻസ്റ്റഗ്രാമിൽ സജീവമായ റിമി പിന്നീട് ഒരു യുട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് റിമിയുടെ യുട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയായിരുന്നു.

തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങളും സന്തോഷങ്ങളും പാട്ടും പാചക വിശേഷങ്ങളുമെല്ലാം റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് റിമി ടോമി. തന്റെ വർക്കൗട്ട് വീഡിയോകളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇതും നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമി ടോമിയുടെ ഇൻസ്റ്റഗ്രാം വീഡിയോയാണ്. എല്ലാ തവണത്തേയും പോലെ വീഡിയോ വൈറലായിട്ടുണ്ട്. റിമിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

റിമി ടോമി

ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ആളെ കുറിച്ചാണ് റിമി പറയുന്നത്. അത് മറ്റാരുമല്ല പ്രിയ ഗായികയുടെ സഹോദരി റീനു ടോമിയുടെ മകളെയാണ്. കഴിഞ്ഞ വർഷമായിരുന്നു റീനുവിന് കുഞ്ഞ് ജനിച്ചത്. വീട്ടിൽ കുഞ്ഞ് അതിഥി എത്തിയത് റിമി തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു. റിമിയെ പോലെ തന്നെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടരാണ്. തന്റ വിശേങ്ങൾക്കൊപ്പം തന്നെ അമ്മയുടേയും കുടുംബാംഗങ്ങളുടേയും വിശേഷം താരം പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലാവാറുമുണ്ട്.

മിസ് ചെയ്യുന്നു

''എന്റെ പൊന്നാണ്, ലവ് യൂ കുട്ടിണി, ഇത്രം ഞാന്‍ ഇപ്പോള്‍ മിസ് ചെയ്യുന്ന വേറൊരാളില്ല. നീ എന്റെയാണ്, എന്റെ മാത്രം'' എന്ന ക്യാപ്ഷനോടെയായാണ് കുഞ്ഞിന്റെ വീഡ‍ിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിനോടൊപ്പം റിമിയേയും വീഡിയോയിൽ കാണാം. കൊച്ചമ്മയുടേയും കുട്ടിമണിയുടേയും വീഡിയോ ആരാധകർ ഏറ്റെടുത്തിട്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആരാധകർക്കൊപ്പം സുഹൃത്തുക്കളും കമന്റുമായി എത്തിയിട്ടുണ്ട്. ഷിയാസ് കരീം, അനുശ്രീ, രഞ്ജിനി ജോസ്, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരെല്ലാം റിമിയുടെ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

പ്രേക്ഷകരുടെ കമന്റ്

റിമിയെ പോലെ കുട്ടിമണിക്കും സേഷ്യൽ മീഡിയയിൽ ആരാധകരുണ്ട്. കുഞ്ഞ് റീനുവിനെ പോലെയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. കുട്ടിമണി സൂപ്പറാണെന്നും കുഞ്ഞിനോടുള്ള സ്നേഹവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. അത് ആരുടെ കുഞ്ഞാണെന്നും ഒരാൾ ചോദിക്കുന്നുണ്ട്. സഹോദരിയുടെ മകളാണെന്ന് റിമി മറുപടിയും നൽകിയിട്ടുണ്ട്. റിമി ചേച്ചിയുടെ വാവ ആണോ എന്നും മറ്റൊരു കമന്റ് എത്തിയിരുന്നു. അതെ എന്നായിരുന്നു പ്രിയഗായികയുടെ മറുപടി . ഒറ്റ വീഡിയോയിലൂടെ കുട്ടിമണ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.

Recommended Video

Rimi Tomy's tips to reduce stress | FilmiBeat Malayalam
കൺമണിയും കുട്ടാപ്പിയും

കുട്ടമണിയെ പോലെ കൺമണിയ്ക്കും കുട്ടാപ്പിക്കും സോഷ്യൽ മീഡിയയിൽ ആരാധകരുണ്ട്. റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് കൺമണി. സഹോദരി റീനുവിന്റ മൂത്തമകനാണ് കുട്ടാപ്പി. കൊച്ചമ്മ എന്നാണ് ഇരുവരു റിമിയെ വിളിക്കുന്നത്. റിമിയ്ക്കൊപ്പം യുട്യൂബ് ചാനലിൽ കുഞ്ഞുങ്ങളും എത്താറുണ്ട്. പാചകത്തിൽ കൊച്ചമ്മയെ സഹായിക്കാൻ വേണ്ടിയാണ് ഇരുവരും എത്താറുള്ളത്. കൂടാതെ ചില വ്ലോഗിലും ഇരുവരും എത്താറുണ്ട്. റിമി ടോമി ജഡ്ജായി എത്തിയ റിയാലിറ്റി ഷോ ആയിരുന്നു സൂപ്പർ ഫോർ. ഈ സംഗീത റിയാലിറ്റി ഷോയിലും റിമിയെ കാണാനായി കുട്ടാപ്പിയും കൺമണിയും എത്തായിരുന്നു.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X