റിമി ടോമിയ്‌ക്കൊപ്പം അപ്രതീക്ഷിത അതിഥി! നടി മലൈക അറോറയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമി
അടുത്ത കാലത്ത് ഗായികയും നടിയുമായ റിമി ടോമിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം റിമി അവസാനിപ്പിച്ചു എന്നതായിരുന്നു ഇതിന് കാരണം. ശേഷം റിമിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ജനശ്രദ്ധ ആകര്‍ഷിച്ച് തുടങ്ങി. അടുത്തിടെ അവധി ആഘോഷിക്കാന്‍ പോയ റിമിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ തരംഗമായിരുന്നു. ഓരോ വിശേഷങ്ങളും റിമി ടോമി തന്നെയാണ് ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു.
കേരളത്തില്‍ റിമി ടോമി ആണെങ്കില്‍ ബോളിവുഡ് ചര്‍ച്ച ചെയ്യുന്നത് നടി മലൈക അറോറയുടെ കാര്യമാണ്. അര്‍ബ്ബാസ് ഖാനുമായി വിവാഹബന്ധം അവസാനിച്ച മലൈക വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും വന്നിട്ടില്ല. ഇപ്പോഴിതാ മലൈക അറോറയും റിമി ടോമിയും കണ്ടുമുട്ടിയെന്നുള്ള വാര്‍ത്ത വന്നിരിക്കുകയാണ്. റിമി പങ്കുവെച്ച ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.

അവധി ആഘോഷത്തിലാണ്
മറ്റ് തിരക്കുകളില്‍ നിന്നെല്ലാം താല്‍കാലത്തേക്ക് ഇടവേള എടുത്ത് അവധി ആഘോഷിക്കുകയാണ് റിമി ടോമി. വിദേശത്തും അല്ലാതെയുമായി കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിമി തന്നെ പുറത്ത് വിടാറുണ്ട്. ഇതിനിടെയാണ് റിമി ബോളിവുഡ് സുന്ദരിയും മോഡലുമായ മലൈക അറോറയെ കണ്ടുമുട്ടുന്നത്. മാലി ദ്വീപില്‍ നിന്നുമായിരുന്നു ഇരുവരുടെയും കൂടി കാഴ്ച. കാമുകന്‍ അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടി മലൈകയും മാലി ദ്വീപില്‍ എത്തിയിരുന്നു.

ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മലൈകയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രമായിരുന്നു നടി പങ്കുവെച്ചിരിക്കുന്നത്. പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ റിമിയുടോ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പലരും നടിമാരുടെ സെല്‍ഫി ചിത്രങ്ങള്‍ വൈറലാക്കിയിരിക്കുകയാണ്. ഫോട്ടോയുടെ താഴെ റിമിയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയും കമന്റ് ഇട്ടിരുന്നു. നേരത്തെ സ്പീഡ് ബോട്ടിലെ യാത്രയും കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളുമൊക്കെയായി റിമി എത്തിയിരുന്നു. ഗായികയ്‌ക്കൊപ്പം അമ്മയും ഉണ്ട്. എന്തായാലും ഇരുവരുടെയും കൂടുതല്‍ അവധി ആഘോഷ ചിത്രങ്ങള്‍ കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഗോസിപ്പുകളില്‍ കുടുങ്ങി മലൈക
ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ദില്‍ സേ എന്ന ചിത്രത്തിലെ 'ചെയ്യ ചെയ്യ' എന്ന ഹിറ്റ് ഗാനരംഗത്ത് അഭിനയിച്ചതോടെ മലൈക ശ്രദ്ധിക്കപ്പെടുന്നത്.
ഏറെ കാലമായി ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്ന് മലൈകയുടെ പേരിലാണ്. 45 കാരിയായ മലൈക താരപുത്രന്‍ അര്‍ജന്‍ കപൂറുമായി ലിവിംഗ് റിലേഷന്‍ ആണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഉടന്‍ തന്നെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകളെത്തി. അടുത്തിടെ അര്‍ജുന്റെ പിറന്നാള്‍ ആശംസയുമായി നടി എത്തിയിരുന്നു. അര്‍ജുനോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആശംസയുമായി മലൈക എത്തിയത്.

ഗോസിപ്പുകള്‍ സത്യമാവുമോ?
നടനും സംവിധായകനുമായ അര്‍ബാസ് ഖാനുമായിട്ടാണ് നേരത്തെ മലൈക വിവാഹം കഴിച്ചത്. 1998 ലാണ് ഇരുവരും വിവാഹിതരാവുന്നത്. പത്തൊന്‍പത് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. ഇതുവരെ തങ്ങളുടെ ബന്ധത്തെ എതിര്‍ത്ത് പറഞ്ഞെങ്കിലും ഇരുവരും 2019 ല്‍ തന്നെ വിവാഹിതരായേക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരാധകരും അതിന് വേണ്ടി കാത്തിരിക്കുകയാണ്.


Click it and Unblock the Notifications