നിങ്ങള്‍ സ്വന്തം കാര്യം നോക്ക്! ജീവിതത്തില്‍ വിജയിക്കാനുള്ള ചിന്ത നല്‍കി റിമി ടോമി,ഫോട്ടോസും പുറത്ത്

ലോക്ഡൗണ്‍ കാലം ഏറ്റവുമധികം തരംഗമുണ്ടാക്കി താരമാണ് നടിയും ഗായികയുമായ റിമി ടോമി. വര്‍ക്കൗട്ട് ചെയ്ത് തടി കുറച്ച് മെലിഞ്ഞ് സുന്ദരിയായി ഇരിക്കുന്ന ചിത്രങ്ങളായിരുന്നു റിമി പങ്കുവെക്കാറുള്ളത്. അതുപോലെ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസ് കൂടി പുറത്ത് വിടാറുണ്ടായിരുന്നു. മാത്രമല്ല ഇത്തവണത്തെ ഓണാഘോഷം റിമിയും കുടുംബവും വിപുലമായി ആഘോഷിച്ചിരുന്നു.

തന്റെ വിശേഷങ്ങള്‍ ഓരോന്നായി ആരാധകരുമായി പങ്കുവെക്കാറുള്ള റിമി ഇന്‍സ്റ്റാഗ്രാമിലൂടെ പുത്തന്‍ ഫോട്ടോസുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. മോഡേണ്‍ ദാവണിയും ലോങ് ഫ്രോക്കും ധരിച്ചുള്ള ചിത്രങ്ങളായിരുന്നു റിമി പങ്കുവെച്ചത്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് റിമി എത്തിയിരിക്കുന്നത്.

rimi-tomys

ഇതോടെ റിമിയുടെ സൗന്ദര്യ രഹസ്യം ചോദിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരായ താരങ്ങളും. റിമിയുടെ അടുത്ത സുഹൃത്തുക്കളായ സയനോര, ജ്യോത്സന, രഞ്ജിനി ജോസ്, നടിമാരായ പ്രിയങ്ക നായര്‍, അര്‍ച്ചന സുശീലന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമര്‍ അടക്കമുള്ളവര്‍ റിമിയുടെ ഫോട്ടോയ്ക്ക് കമന്റുകള്‍ നല്‍കിയിരുന്നു. പുതിയ ഫോട്ടോസ് മാത്രമല്ല പുതിയൊരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും ശ്രദ്ധ നേടിയിരിക്കുകയാണ്.

'ജീവിതത്തില്‍ എങ്ങനെ വിജയിക്കും. ആളുകള്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യട്ടെ. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാര്യം ശ്രദ്ധിക്കൂ; നിങ്ങള്‍ക്ക് സന്തുഷ്ടി ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യൂ' എന്ന സന്ദേശമാണ് റിമി പങ്ക് വച്ചിരിക്കുന്നത്. റിമിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോലെ വാക്കുകളും വൈറലാവുകയാണ്. എന്ത് കൊണ്ടാണ് റിമി ഇങ്ങനെയൊരു പോസ്റ്റ് എഴുതിയതെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.

rimi-tomys

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള റിമി സ്ഥിരമായി തന്റെ ഫോട്ടോസ് പങ്കുവെക്കാറുണ്ട്. ലോക്ഡൗണ്‍ നാളുകളിലാണ് ഇന്‍സ്റ്റയുടെ കമന്റ് ബോക്‌സ് റിമി ഓണാക്കിയത്. ഇതോടെ കമന്റുകളുമായി ആരാധകരും എത്താറുണ്ട്. ആരെയും ഒഴിവാക്കാതെ എല്ലാവര്‍ക്കും റിമി മറുപടി കൊടുക്കാറുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

റിമിയെ പോലെ നടിയുടെ കുടുംബവും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. മമ്മി റാണിയെയും സഹോദരി റീനുവിനെയും അവരുടെ കുടുംബത്തെയുമെല്ലാം ഓണാഘോഷത്തിനിടെ പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തിരുന്നു. റിമിയുടെ ഈ എനര്‍ജിയ്‌ക്കെല്ലാം പിന്നില്‍ അമ്മ റാണിയാണെന്നുള്ളത് ഈ വീഡിയോയില്‍ നിന്നും വ്യക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X