റിമി ടോമി സന്തോഷത്തിലാണ്, പുതിയ വിശേഷം പങ്കുവെച്ച് താരം! ലോക് ഡൗണ്‍ അപാരത ഇതായിരുന്നോ?
ഗായികയായിട്ടാണ് തുടക്കമെങ്കിലും നടി, അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചിരിക്കുകയാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള റിമിയുടെ പോസ്റ്റുകളെല്ലാം അതിവേഗമാണ് തരംഗമാവാറുള്ളത്. ഇപ്പോഴിതാ രസകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് റിമി. ഒപ്പം പുതിയൊരു വിശേഷം കൂടി റിമി പങ്കുവെച്ചിരുന്നു.
ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും കഴിഞ്ഞ് ഇനി ടിക് ടോകിലാണ് റിമിയുടെ പ്രകടനങ്ങള്‍ കാണാന്‍ കഴിയുക. 'മിന്നും കിനാവിന്‍ തിരിയായി എന്‍ മിഴിയില്‍' എന്ന് തുടങ്ങുന്ന പാട്ടിനൊപ്പം അഭിനയിക്കുന്ന വീഡിയോ ആയിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ റിമി പങ്കുവെച്ചത്. ഈ പാട്ട് പാടിയത് ശ്രേയ ഘോഷാലും എന്റെ സഹോദരന്‍ ഹരിയുമാണ്. കംപോസ് ചെയ്തത് കൈലാസ് ആണെന്നും ഇനി ടിക് ടോകില്‍ ഉണ്ടെന്നുമായിരുന്നു വീഡിയോയ്ക്ക് ക്യാപ്ഷനിട്ടത്.

ഇതിന് താഴെ കൈലാസ് മേനോന്‍ അടക്കമുള്ളവര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇനി ഇതില്‍ കൂടുതല്‍ ടിക് ടോക് വീഡിയോസ് കാണാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പറയുന്നു. ഒപ്പം റിമിയുടെ മേക്കപ്പിനെ കുറിച്ചാണ് കൂടുതല്‍ ആളുകളും കമന്റിട്ടിരിക്കുന്നത്. വീട്ടില്‍ ഇരിക്കുമ്പോഴും മേക്കപ്പ് ഇടാറുണ്ടോ? മേക്കപ്പ് ഇല്ലാതെ എപ്പോഴാണ് ചേച്ചിയെ ഒന്ന് കാണാന്‍ കഴിയുക? എന്നും ആരാധകര്‍ പറയുന്നു.
തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്ന എല്ലാവര്‍ക്കും റിമി റിപ്ലേ കൊടുത്തിരുന്നു. നടി ആന്‍ അഗസ്റ്റിനും റിമിയോടുള്ള സ്‌നേഹം പങ്കുവെച്ച് കൊണ്ട് വന്നിരുന്നു. എന്നാല്‍ ഇവിടെയുള്ള വെറുപ്പിക്കല്‍ അവിടെയും കാണേണ്ടി വരുമോ എന്ന് തുടങ്ങി നെഗറ്റീവ് മറുപടികളുമായി വന്നവരും കുറവല്ല. അവരോടും ലവ് ഇമോജി ഇട്ട് റിമി മറുപടി കൊടുത്തിരുന്നു.

മീശ മാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന പാട്ട് പാടിയാണ് റിമി ടോമി പിന്നണി ഗായികയാവുന്നത്. ആദ്യ പാട്ട് തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്ക് കൈനിറയെ അവസരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രശസ്തരായ ഗായികമാരില്‍ ഒരാളായിരുന്നു റിമി. ഇതിനിടെ അഭിനയത്തിലേക്കും ഒരു ചുവടുവെപ്പ് നടത്തിയിരുന്നു.
ജയറാം നായകനായിട്ടെത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി റിമി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ വിജയമാകാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ താന്‍ അഭിനയം നിര്‍ത്തിയെന്നായിരുന്നു റിമി പറഞ്ഞിരുന്നത്. ഇപ്പോഴിതാ അതിനൊരു പരിഹാരവുമായിട്ടെത്തുകയാണ് നടി.
റിമിയുടെ വീഡിയോ


Click it and Unblock the Notifications











