എന്നെങ്കിലും ഇത് സംഭവിക്കുമെന്ന് അറിയാമായിരുന്നു! സന്തോഷ വാര്‍ത്ത പങ്കുവെച്ച് റിമി ടോമി! പോസ്റ്റ് വൈറല്‍

സോഷ്യല്‍മീഡിയയില്‍ സജീവമാണ് റിമി ടോമി. പാട്ട് വിശേഷങ്ങള്‍ മാത്രമല്ല മറ്റുള്ള കാര്യങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളും പങ്കുവെക്കാറുണ്ട്. ജീവിതത്തില്‍ താന്‍ ഏറ്റവും ആഗ്രഹിച്ചൊരു കാര്യം നടന്നതിന്റെ സന്തോഷമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. എന്നെങ്കിലും ഇങ്ങനെയൊരു കാര്യം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയ നിമിഷം എന്നായിരുന്നു ഗായിക കുറിച്ചത്. സംഗീതപ്രേമികളും, ഗായകരുമെല്ലാം ഒരുപോലെ ആഗ്രഹിക്കുന്നൊരു കാര്യമായിരുന്നു റിമിയുടെ ജീവിതത്തില്‍ സംഭവിച്ചത്. മാന്ത്രിക സംഗീതജ്ഞനായ എആര്‍ റഹ്‌മാനൊപ്പമൊരു സെല്‍ഫി, അതും ഫ്‌ളൈറ്റ് യാത്രയ്ക്കിടയില്‍, അടുത്തിരുന്ന് സംസാരിക്കാനും ഒന്നിച്ച് സമയം ചെലവഴിക്കാനും കഴിഞ്ഞ സന്തോഷമായിരുന്നു റിമി ടോമി പങ്കുവെച്ചത്. ഇതിനകം തന്നെ റിമിയുടെ കുറിപ്പും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

എനിക്ക് ഇതൊരു സാധാരണ ദിവസമായിരുന്നില്ല. ചില ദിവസങ്ങള്‍ വിധിയാല്‍ എഴുതപ്പെട്ടതാണെന്ന് പറയാറില്ലേ. അപ്രതീക്ഷിതമായി എആര്‍ റഹ്‌മാനെ കാണാന്‍ സാധിച്ചു. മുംബൈയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു അത് സംഭവിച്ചതെന്ന് റിമി പറയുന്നു. ഈയൊരു നിമിഷത്തേക്കാള്‍ വിലപ്പെട്ടൊരു സെല്‍ഫി ഇനി എന്റെ ജീവിതത്തില്‍ ഉണ്ടാവുമോ എന്നെനിക്കറിയില്ല. കുട്ടിക്കാലം മുതല്‍ ഞാന്‍ സ്വപ്‌നം കണ്ടിരുന്ന നിമിഷമായിരുന്നു അത്. അദ്ദേഹത്തെ എന്നെങ്കിലും കാണാന്‍ കഴിയുമെന്ന് കരുതിയിരുന്നു. അത് ഇങ്ങനെയായി മാറുമെന്ന് കരുതിയില്ല. ഫ്‌ളൈറ്റ് യാത്രയ്ക്കിടയില്‍ ഒരാള്‍ എന്നോട് സംസാരിക്കാന്‍ വന്നിരുന്നു.

Rimi Tomy with AR Rahman
Photo Credit: Rimi Tomy / Facebook

എന്റെ പേര് കാര്‍ത്തിക്. ഞാന്‍ എആര്‍ റഹ്‌മാന്‍ സാറിന്റെ അസിസ്റ്റന്റാണ്. നിങ്ങള്‍ കണ്ണാളനേ എന്ന ഗാനം പാടുന്നത് ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട്. ഈ ഫ്‌ളൈറ്റില്‍ റഹ്‌മാന്‍ സാറും യാത്ര ചെയ്യുന്നുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിന്‍ഡോയുടെ അടുത്തായി അദ്ദേഹം ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സന്തോഷം കാരണം കണ്ണുനിറഞ്ഞു. ടേക്കോഫ് മുതല്‍ ലാന്‍ഡിംഗ് വരെ ഏകദേശം രണ്ട് മണിക്കൂര്‍ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു. എന്റെ ഹൃദയമിടിപ്പ് കൂടുകയും, കൈകള്‍ വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇത് സത്യമാണോ, അതോ ഞാന്‍ സ്വപ്‌നം കാണുകയാണോ എന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കുകയായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു ഇത്. എന്റെ സ്വപ്‌നം എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. സന്തോഷം കാരണം എനിക്ക് വാക്കുകളൊന്നും കിട്ടുന്നില്ല. ഈ സെല്‍ഫി പകര്‍ത്തിയതിന് കാര്‍ത്തിക്കിനോട് നന്ദി പറയുന്നു എന്നുമായിരുന്നു റിമി ടോമി കുറിച്ചത്.നിങ്ങളൊരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ച്, അതിന് വേണ്ടി പരിശ്രമിച്ചാല്‍ ലോകം കൂടെ നില്‍ക്കുമെന്ന് പറയാറില്ലേ, അതാണ് സംഭവിച്ചത്. റിമിയെ ഒന്ന് കാണണം എന്നാഗ്രഹിക്കുന്ന ആളുകളും ഇവിടെയുണ്ട്. വാക്കുകളിലൂടെ ഞങ്ങളും അത് സ്വപ്‌നം കണ്ടു, തുടങ്ങി നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ അറിയിച്ചത്.

More from Filmibeat

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X