എന്തിന് വൈകിപ്പിക്കുന്നു?, അവരെല്ലാം സന്തോഷവാന്മാർ, ഒട്ടും താമസിച്ചിട്ടില്ല; അനിയത്തിയുടെ മകൾക്കൊപ്പം റിമി!

By Desk

സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് പ്രേക്ഷകർക്ക് റിമി ടോമി എന്ന ​ഗായിക. ഇരുപത് വർഷത്തിൽ ഏറെയായി സിനിമാ പിന്നണി ​ഗാനരം​ഗത്ത് താരം സജീവമാണ്. സോങ് റെക്കോർഡിങും റിയാലിറ്റി ഷോ ഷൂട്ടും സ്റ്റേജ് ഷോകളുമെല്ലാമായി എപ്പോഴും ബിസിയാണ്. ഇക്കഴിഞ്ഞ ദിവസമാണ് ഫോറിൻ ഷോകളെല്ലാം കഴിഞ്ഞ് റിമി നാട്ടിലെത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റിമിയുടെ മാനേജറും ബോഡി​ഗാർഡും പിഎയും എല്ലാം സഹോദരൻ റിങ്കു ടോമിയാണ്.

പ്രൊഫഷണൽ തിരക്കുകൾ കഴിഞ്ഞ് നാട്ടിൽ തിരികെ എത്തിയാൽ റിമിയുടെ ഏറ്റവും വലിയ സന്തോഷം സഹോദരങ്ങളുടെ മക്കൾക്കൊപ്പം സമയം ചിലവഴിക്കുക എന്നതാണ്. സഹോദരൻ റിങ്കുവിനെ കൂടാതെ ഒരു അനിയത്തി കൂടി റിമിക്കുണ്ട്. രണ്ട് സഹോദരങ്ങൾക്കും കൂടി മൂന്ന് മക്കളാണുള്ളത്.

Rimi Tomy
Photo Credit: Rimi Tomy / Instagram

നടി മുക്തയുടെ മകൾ കൺമണിയാണ് അക്കൂട്ടത്തിൽ ഒരാൾ റിമിയെ ജീവിനാണ് മൂന്നുപേർക്കും എന്നത് താരം കുട്ടികൾക്കൊപ്പമുള്ള വീഡിയോ പങ്കുവെക്കുമ്പോൾ തന്നെ വ്യക്തമാണ്. റിമിയുടെ കുക്കിങ് വ്ലോ​ഗുകളിൽ സജീവ സാന്നിധ്യമായിരുന്നു സഹോദരിയുടെ മൂത്തമകൻ കുട്ടാപ്പി. മൂന്ന് പേരിലും റിമിയോട് ഏറ്റവും കൂടുതൽ അടുപ്പം സൂക്ഷിക്കുന്നത് സഹോദരിയുടെ ഏറ്റവും ഇളയ മകളായ കുട്ടിമണിയാണ്. മമ്മ എന്നാണ് കുട്ടിമണിയെ റിമിയെ വിളിക്കുന്നത്.

അടുത്തിടെ കുട്ടിമണിക്കൊപ്പം റിമി സോഷ്യൽമീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മടിയിലിരുന്ന് മതിവരുവോളം റിമിക്ക് ഉമ്മകൾ നൽകുകയാണ് കുട്ടിമണി. ഇതാണ് എന്റെ കുട്ടിമണിയെന്ന് പറഞ്ഞാണ് റിമി വീഡിയോ ആരംഭിച്ചത്. ഇതാണ് എന്റെ മമ്മയെന്ന് കുട്ടിമണിയും പറയുന്നുണ്ട്.

ബേബി ഹാപ്പിയാണോ?. എന്തുകൊണ്ടാണ് മമ്മയെ കുട്ടിമണിക്ക് ഇത്രയും ഇഷ്ടമെന്ന് ചോ​ദിച്ചപ്പോൾ മനോഹരമായ ഒരു മറുപടിയാണ് കുട്ടിമണി റിമിക്ക് നൽകിയത്. മമ്മ എനിക്കെല്ലം ചെയ്ത് തരും എന്നായിരുന്നു കുട്ടിമണിയുടെ മറുപടി. കുട്ടിമണിയുമായി റിമിയുടെ ബോണ്ട് എത്രത്തോളം ശക്തമാണെന്നത് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. വീഡിയോ വൈറലായതോടെ റിമിയുടെ ആരാധകരെല്ലാം കമന്റുകളുമായി എത്തി.

അതിൽ ഏറെയും കമന്റുകൾ പുനർവിവാഹത്തിനായി റിമിയെ ഉപദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ മനസിൽ ഒരു നീറ്റൽ. റിമിയുടെ മുഖത്ത് ഒരു സങ്കടം നിഴലിക്കുന്നത് പോലെ തോന്നി. എന്തിനാ കല്യാണം കഴിക്കാതെ നിൽക്കുന്നത്. മനസ് വെച്ചാൽ നാലൊരു പാർട്ണറേയും കൊഞ്ചിക്കാനും സ്നേഹിക്കാനും കുഞ്ഞിനേയും ദൈവം തരും. എന്തിന് ഇനിയും വൈകിപ്പിക്കുന്നു? എന്നായിരുന്നു ഒരു കമന്റ്.

Rimi Tomy
Photo Credit: Rimi Tomy / Instagram

പണം കയ്യിലുണ്ടെൽ ഇഷ്ട്ടം എത്രയും ഉണ്ടാവും, കുടുബത്തിന് സമയം കൊടുക്കാൻ പറ്റുന്ന സമയത്ത് മാത്രം കല്യാണം കഴിക്കുക. സമയം കൊടുക്കാൻ പറ്റുന്ന കാലമാകുമ്പോഴേക്കും കല്യാണത്തിന്റെ കാലം കഴിയാതെ നോക്കുക, എന്തൊക്കെ ആണെങ്കിലും അവനവന് സ്വന്തമായി ഒരു കുടുംബംവേണം. റിമിയെ ഇഷ്ടമുള്ളതുകൊണ്ട് പറയുന്നു, റോയിസ് അടക്കം എല്ലാവരും പുതിയ ജീവിതം കണ്ടെത്തി സന്തോഷവാന്മാരായി കഴിയുകയല്ലേ. റിമിക്കും ഒട്ടും താമസിച്ചിട്ടില്ലെന്നാണ് കമന്റുകൾ.

നാൽപ്പത്തിരണ്ടുകാരിയായ റിമി ആദ്യം വിവാഹം ചെയ്തത് റോയ്സ് കിഴക്കൂടനെയാണ്. ആർഭാടപൂർവമായിരുന്നു വിവാഹം. 2008ലായിരുന്നു വിവാഹം. പത്ത് വർഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം 2019ൽ ഇരുവരും വേർപിരിഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു വേർപിരിയൽ. 2020ൽ റോയ്സ് സോണി എന്നൊരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടി.

പക്ഷെ റിമി കരിയറിനും സെൽഫ് കെയറിനും വേണ്ടിയാണ് പിന്നീടുള്ള വർഷങ്ങൾ മാറ്റിവെച്ചത്. അമ്മയ്ക്കൊപ്പം എറണാകുളത്ത് സെറ്റിൽഡാണ് റിമി. പിതാവിന്റെ മരണശേഷം റിമിയാണ് ​ഗൃഹനാഥ. കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും റിമി വളരെ പ്രിയപ്പെട്ടവളാണ്.

More from Filmibeat

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X