വിവാഹ ശേഷം ഭാമ ആദ്യമായി റിമിയ്ക്ക് നൽകിയ സമ്മാനം, നന്ദി പറഞ്ഞ് പ്രിയ ഗായിക

പ്രേക്ഷകർ ആഘോഷമാക്കിയ താര വിവാഹമായിരുന്നു നടി ഭാമയുടേത്. ജനുവരി 30 ന് ആയിരുന്നു അരുണിന്റേയും ഭാമയുടേയും വിവാഹം. കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. പിന്നീട് സിനിമയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഒരു ഗംഭീര സൽക്കാരവും നടത്തിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിരുന്നിൽ പങ്കെടുത്തിരുന്നു. ഈ അടുത്ത കാലത്ത് താരങ്ങൾ ഒന്നിച്ചെത്തിയ വിവാഹമായിരുന്നു ഇത്.

bhama

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാമയുടെ ഒരു വിവാഹ ചിത്രമാണ്. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയവെയാണ് ഈ ചിത്രം വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്.

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam

ഭാമയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഗായികയും അവതാരകയുമായ റിമി ടോമി.വിവാഹ സൽക്കാരത്തിന് റിമിയും, അനുജന്റെ ഭാര്യയും നടിയുമായ മുക്തയും മകളും ഒരുമിച്ചായിരുന്നു എത്തിയത്. ഗോൾഡൻ നിറത്തിലുള്ള വസ്ത്രം ധരിച്ചു കൊണ്ടാണ് ഇവർ മൂവരും ചടങ്ങിനെത്തിയത്. ഈ ചിത്രം മുക്ത പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഗോൾഡൻ ഗേൾസ് എന്ന അടിക്കുറിപ്പോടെയാണ് മുക്ത ചിത്രം പങ്കുവെച്ചത്. ആ ചിത്രത്തിലെ ഹൈലൈറ്റ് ഭാമയും അരുണുമല്ലായിരുന്നു. കണ്മണി എന്ന് വിളിക്കുന്ന കിയാര ആയിരുന്നു. സോഷ്യൽ മീഡിയയിൽ കുഞ്ഞ് ഏറെ ചർച്ച വിഷയവുമായിരുന്നു.കണ്മണി സൂപ്പർ, പൊളി എന്നൊക്കെ രാധകർ ചിത്രത്തിന് കമന്റ് ചെയ്തത്.

ഇപ്പോഴിത മാസങ്ങൾക്ക് ശേഷം ഭാമ നൽകിയ സമ്മാനമെന്ന് പറഞ്ഞു കൊണ്ട് ഈ ചിത്രം റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴാണ് ഈ ചിത്രം കിട്ടിയേ... നന്ദി ഭാമക്കുട്ടി, രണ്ട് പേരേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് കുറിച്ചു കൊണ്ട് ചിത്രം പങ്കുവെയ്ക്കുകയായിരുന്നു റിമി. ഇത്തവണയും കിയാര തന്നെയായിരുന്നു സ്റ്റാർ. വിവാഹത്തിന്റെ രണ്ട് ചിത്രങ്ങളാണ് റിമി പങ്കുവെച്ചിരിക്കുന്നത്. കൺമണിയോട് ഭാമ സംസാരിക്കുന്ന ചിത്രം വൈറലായിട്ടുണ്ട്.

റിമി ഇൻസ്റ്റഗ്രാം പോസ്റ്റ്

ചിത്രം കാണാം

Read more about: rimi tomy bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X