twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിമി ടോമിയ്ക്ക് ചോദിക്കാനും പറയാനുമൊക്കെ ആളുകളുണ്ട്! രസകരമായ ചിത്രം പങ്കുവെച്ച് റിമി

    |

    ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി നടിയുടെ വിവാഹമോചന വാര്‍ത്തകളായിരുന്നു ഏറെയും പുറത്ത് വന്നത്.

    സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കാറുള്ള റിമി പലപ്പോഴും രസകരമായ ഫോട്ടോസ് പുറത്ത് വിടാറുണ്ട്. ഇപ്പോള്‍ സമാനമായൊരു ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ബ്ലാക്ക് ക്യാറ്റ്‌സ് എന്ന് വിളിക്കുന്ന സുരക്ഷഭടന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ റിമി പങ്കുവെച്ചിരിക്കുന്നത്. ചോദിക്കാനും പറയാനുമൊക്കെ ആള്‍ക്കാര്‍ ഉണ്ട് കെട്ടോ എന്ന ക്യാപ്ഷനും ഇട്ടതോടെ ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

     rimi-tomy

    സിനിമകളില്‍ പാട്ട് പാടുന്നതിനൊപ്പം നിരവധി സ്റ്റേജ് ഷോ കളിലും റിമി പങ്കെടുക്കാറുണ്ട്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സില്‍ വിധി കര്‍ത്താവായിട്ടും റിമി എത്തുന്നുണ്ട്. ഈ ഷോ യില്‍ നിന്നുള്ള ചിത്രങ്ങളാണ് ഏറ്റവും കൂടുതലായി റിമി ആരാധകര്‍ക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോള്‍ വന്നിരിക്കുന്നതും ഇവിടെ നിന്നുള്ള ചിത്രമാണെന്നാണ് സൂചന.

    ഇത് ഷെയിന്‍ നിഗമാണോ? പുതിയ ലുക്ക് കണ്ടാല്‍ ആരാണെങ്കിലും ഇത് തന്നെ ചോദിക്കും! എന്തൊരു മാറ്റമാണിത്ഇത് ഷെയിന്‍ നിഗമാണോ? പുതിയ ലുക്ക് കണ്ടാല്‍ ആരാണെങ്കിലും ഇത് തന്നെ ചോദിക്കും! എന്തൊരു മാറ്റമാണിത്

    പള്ളി കൊയറില്‍ പാട്ട് പാടിയാണ് റിമി ടോമി കരിയര്‍ ആരംഭിക്കുന്നത്. ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് മൂവി മീശമാധവനിലെ ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ആദ്യ പാട്ട് ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ റിമിയ്ക്ക് ലഭിച്ചു. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ നായികയായി അഭിനയ രംഗത്തേക്കും റിമി എത്തിയിരുന്നു.

    View this post on Instagram

    Choykanum parayanum oke alkar und ketooo😂

    A post shared by Rimitomy (@rimitomy) on

    English summary
    Rimi Tomy Shares Funny Photo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X