മനസ്സിനെയും ശരീരത്തെയും ചെറുപ്പവും ഊർജസ്വലവുമാക്കും, റിമിയുടെ പുതിയ ചിത്രം കണ്ട് ഞെട്ടി പ്രേക്ഷകർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് റിമിക്കുള്ളത്. ചെറിയ വിശേഷങ്ങൾ പോലും റിമി തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്താണ് റിമി പ്രേക്ഷകരുമായി കൂടുതൽ അടുത്തത്. തന്റെ ജീവിതത്തിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ പോലും പ്രിയ ഗായിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത യോഗയെ കുറിച്ചുള്ള താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

rimy

യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു റിമിയുടെ വാക്കുകൾ. യോഗ എന്നത് ഒരു പെർഫോമൻസ് അല്ല ഒരു ജീവിത ശൈലിയുടെ ഭാഗമാണെന്നാണ് റിമി പറയുന്നത്. റിമി ടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ...

'യോഗ, അത് ഒരു പ്രകടനമല്ല, ജീവിതശൈലിയാണ്. ഒരു വ്യക്തിയിൽ ജന്മനാ ഉള്ള ശക്തിയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു രഹസ്യം. ഇത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ചെറുപ്പവും ഊർജസ്വലവുമാക്കും. താരാ സുദർശനന്‍ എന്ന പരിശീലകയുടെ സഹായത്തോടെയാണ് ഞാൻ യോഗ ചെയ്യുന്നത്. താര എനിക്കു വെറുമൊരു പരിശീലക മാത്രമല്ല. യോഗയെക്കുറിച്ചു കൂടുതൽ പഠിക്കാനും മനസ്സിലാക്കാനുമായി എനിക്കൊപ്പം സഞ്ചരിക്കുന്ന പ്രിയ സുഹൃത്താണ്. നിങ്ങളും യോഗ ചെയ്യാൻ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാൻ നിങ്ങൾക്കും സാധിക്കും', റിമി ടോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടാതെ പിന്നണി ഗായികയും സുഹൃത്തുമായ ജ്യോത്സനയ്ക്കും താരം സ്പെഷ്യൽ നന്ദി അറിയിച്ചിട്ടുണ്ട്.

റിമിടോമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. റിമിയുടെ മെയ്‌വഴക്കം അമ്പരപ്പിക്കുന്നു എന്നാണ്. ആരാധകർ പറയുന്നത്. തനിക്ക് കമന്റ് നൽകിയവർക്ക് തിരിച്ച് മറുപടിയും റിമി നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. ഇതിന് മുൻപും വർക്കൗട്ട് ചെയ്യുന്നതിന്റേയും മറ്റും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ യോഗ ചെയ്യുന്നതിന്റെ ചിത്രം ഇതാദ്യമായിട്ടാണ് പങ്കുവെയ്ക്കുന്നത്. പോയവർഷം മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമായിരുന്നു റിമി ടോമി.

Recommended Video

Mammootty's Entry For The Priest Success Press Meet | Nikhila Vimal | Saniya Iyyappan |

റിമി ടോമി ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X