ഈ നിമിഷം എല്ലാ ആശങ്കകളേക്കാൾ വലുത്, അമിതമായ ചിന്ത നിർത്തൂ; ജീവിതത്തിലെ പാഠം പങ്കുവെച്ച് റിമി ടോമി

എപ്പോഴും ഊർജസ്വലയായി കാണുന്ന താരമാണ് ​ഗായിക റിമി ടോമി. റിമിയുടെ ഷോകൾക്ക് അന്നും ഇന്നും വൻജനസ്വീകാര്യതയുണ്ട്. നിരവധി പേർക്ക് പ്രചോദനമാണ് റിമിയുടെ ലെെഫ്സ്റ്റെെൽ. വണ്ണം കുറച്ച് ഫിറ്റ് ആയ റിമിയുടെ ട്രാൻസ്ഫൊർമേഷൻ പലർക്കും അത്ഭുതമായിരുന്നു. റിമിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇപ്പോൾ ജീവിക്കൂ. പിന്നീടല്ല. അമിതമായി ചിന്തിക്കുന്നത് നിർത്തി ജീവിക്കാൻ തുടങ്ങൂ. ഈ നിമിഷം എല്ലാ ആശങ്കകളേക്കാൾ വലുതാണ്. ശ്വസിക്കൂ. അത്രയും മതി. ജീവിതം ഇപ്പോഴാണ് സംഭവിക്കുന്നത്. കുറച്ച് ചിന്തകളും കൂടുതൽ ഫീലിം​ഗ്സും.

തമ്പുരാട്ടി കയറിയിട്ടേ കയറൂ, തൊഴുകെെയോടെ മല്ലിക സുകുമാരൻ; 'രാജഭരണമല്ലെന്ന് മറന്നോ, ആരുടെ തമ്പുരാട്ടി?'
തമ്പുരാട്ടി കയറിയിട്ടേ കയറൂ, തൊഴുകെെയോടെ മല്ലിക സുകുമാരൻ; 'രാജഭരണമല്ലെന്ന് മറന്നോ, ആരുടെ തമ്പുരാട്ടി?'

ഇവിടെയുണ്ടായാൽ മതി എന്നാണ് റിമി ടോമിയുടെ ക്യാപ്ഷൻ. ജീവിതത്തിൽ പല പ്രശ്നങ്ങൾ വന്നപ്പോഴും പ്രത്യാശ്യയോ‌ടെ നോക്കിക്കാണുന്നയാളാണ് റിമി ടോമി. ജീവിതത്തിലെ നിമിഷങ്ങൾ സന്തോഷകരമാക്കണമെന്ന് കഴിഞ്ഞ ദിവസം ഒരു ഷോയ്ക്കെത്തിയപ്പോൾ കാണികളോടായി റിമി പറഞ്ഞിരുന്നു. ഇന്ന് വർക്കിം​ഗ് ഡേ അല്ലേ. എന്നിട്ട് പോലും ഈ പരിപാടിക്ക് വന്നു. വീട്ടിൽ കിടന്നുറങ്ങാം എന്ന് വിചാരിക്കാതെ മനസൊന്ന് സന്തോഷിച്ചേക്കാം എന്നല്ലേ വിചാരിച്ചത്. നാളെ ജോലി സ്ഥലത്ത് ചെല്ലുമ്പോൾ എന്ത് പറ്റി, വല്ലാണ്ട് ജീവിതത്തിൽ മാറ്റം സംഭവിച്ചല്ലോ എന്ന് ചോദിക്കും. എന്ന് ചോദിപ്പിക്കണം.

Rimi Tomy

മനസറിഞ്ഞ് ചിരിക്കുക, സന്തോഷിക്കുക, പാട്ട് പാടുക ഡാൻസ് ചെയ്യുക. വിഷമങ്ങളില്ലാത്തവരായി ആരുമില്ല. എനിക്കുമുണ്ട് വിഷമങ്ങൾ. നമ്മളതൊക്കെയങ്ങ് മറന്ന് ചെറിയ സന്തോഷങ്ങൾ വലുതാക്കണം. സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് വെട്ടിവിളിച്ചിരുന്ന് കരയണം. പിന്നെയും ചിരിക്കണം. നമുക്കെല്ലാവർക്കും ആ​ഗ്രഹം നൂറ് നൂറ്റമ്പത് വയസ് വരെ ജീവിച്ചിരിക്കണം എന്നാണ്. പക്ഷെ എപ്പോൾ വേണമെങ്കിലും നമ്മളങ്ങ് പോകും. വലിയ വിഷമമുള്ള കാര്യമാണത്. കരയാൻ വേണ്ടി പറഞ്ഞതല്ല. നമ്മളെല്ലാവരും പോണം. പോകുന്നതിന് മുമ്പ് അടിച്ച് പൊളിച്ച് സന്തോഷിക്കാമെന്നും റിമി ടോമി പറഞ്ഞു.

ഈ ഓട്ടമൊക്കെ വെറുതെ! എന്തൊക്കെ പ്രഹസനമാണ്! അഞ്ജലി നായരെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ
ഈ ഓട്ടമൊക്കെ വെറുതെ! എന്തൊക്കെ പ്രഹസനമാണ്! അഞ്ജലി നായരെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

വിവാഹമോചനം, വിവാദങ്ങൾ, ഒറ്റയ്ക്കുള്ള ജീവിതം എന്നിങ്ങനെ പല ഘട്ടങ്ങൾ അഭിമുഖീകരിച്ചയാളാണ് റിമി ടോമി. സന്തോഷകരമായുള്ള വിവാഹ ജീവിതമായിരുന്നില്ല റിമിയുടേത്. വിവാഹമോചനത്തിന് ശേഷം മുൻഭർത്താവ് രണ്ടാമത് വിവാ​ഹം ചെയ്തെങ്കിലും റിമി മറ്റൊരു വിവാഹത്തിന് തയ്യാറായില്ല. ഷോകളും മറ്റുമായി തിരക്കിലാണ് റിമി ടോമി. അമ്മയും സഹോദരങ്ങളുമാണ് റിമിയുടെ എല്ലാം. വിഷമഘട്ടങ്ങളിലെല്ലാം റിമിക്ക് താങ്ങായി ഇവരെല്ലാം ഒപ്പമുണ്ട്.

More from Filmibeat

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X