വിവാഹ വേഷത്തില്‍ റിമി ടോമി, വധു വരന്മാരുടെ ചിത്രവുമുണ്ട്, ലോക് ഡൗണിൽ വ്യത്യസ്തയായി റിമി, കാണൂ
വളരെ കുറച്ച് സമയം കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ കയറി കൂടിയ താരമാണ് റിമി ടോമി. ഗായികയില്‍ നിന്നും നായികയായിട്ടും റിമി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. അത് കൊണ്ട് തന്നെ റിമി ടോമിയെ കുറിച്ചുള്ള ഓരോ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. അതാണ് വിവാഹമോചന വാര്‍ത്തകള്‍ വന്നപ്പോള്‍ അത് വലിയ ചര്‍ച്ചയാവാനും കാരണം.
വിദേശ രാജ്യങ്ങളിലടക്കം പരിപാടികള്‍ക്ക് പോവേണ്ടി വന്നിരുന്നതിനാല്‍ സ്ഥിരം തിരക്കുകളിലായിരുന്നു റിമി. എന്നാല്‍ കൊറോണ കാരണം വീട്ടില്‍ തന്നെയാണിപ്പോള്‍. അതോടെ ലോക് ഡൗണ്‍ കാലം വ്യത്യസ്തമായ ഓരോ പരിപാടികളും കൊണ്ട് നടക്കുകയാണ് റിമി ടോമി. ടിക് ടോകില്‍ സജീവമല്ലെങ്കിലും അഭിനയിക്കാനുള്ള ശ്രമങ്ങളിലാണെന്ന് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രങ്ങളിലൂടെയും വീഡിയോസില്‍ നിന്നും മനസിലായിരുന്നു.

ഇപ്പോഴിതാ രസകരമായ പുത്തന്‍ പോസ്റ്റുകളുമായി വരികയാണ് റിമി. ഓരോ ദിവസവും ഓരോ വെറൈറ്റി സ്‌റ്റൈലിലുള്ളതായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ അഭിനയിക്കാനുള്ള ശ്രമത്തിലായിരുന്നു താരം. ഗായിക കൂടി ആയതിനാല്‍ ചില പാട്ടുകള്‍ പാടി അഭിനയിക്കുകയാണ് ആദ്യ രണ്ട് തവണയും ചെയ്തിരുന്നത്. ഇപ്പോഴിതാ രസകരമായ ചില ഫോട്ടോസുമായി എത്തിയിരിക്കുകയാണ് റിമി. ഏറ്റവും പുതിയ ചിത്രത്തില്‍ വിവാഹവേഷത്തില്‍ നില്‍ക്കുന്ന റിമി ആണെന്നുള്ളതാണ് ശ്രദ്ധേയം.

ഏതോ ആപ് ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കിയ ചിത്രങ്ങളായിരുന്നു റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ തലയില്‍ തലപ്പാവും മീശയുമൊക്കെയുള്ള പുരുഷന്റെ ഗെറ്റപ്പിലായിരുന്നു. രണ്ടാമത്തെ ചിത്രത്തില്‍ ഒരു വിവാഹത്തിന് വേണ്ടി ഒരുങ്ങിയ വധുവും വരനുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടും റിമി തന്നെയാണെന്നുള്ളതാണ് ശ്രദ്ധേയം. റിമിയുടെ പോസ്റ്റുകള്‍ക്ക് വമ്പന്‍ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്. വിവാഹ വേഷത്തിലുള്ള ലുക്ക് നന്നായിട്ടുണ്ടെന്നാണ് ആരാധകര്‍ കമന്റിടുന്നത്. ഒരു ഫോട്ടോയ്ക്ക് താഴെ പത്മാവതിയും ഖില്‍ജിയെയും പോലെയുണ്ടെന്ന് ഒരാള്‍ പറയുന്നു.

നേരത്തെ റിമിയുടെ കമന്റ് ബോക്‌സ് ഓഫ് ആയിരുന്നെങ്കിലും ഇപ്പോള്‍ അത് ആക്ടീവാണ്. അതിനാല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി പറയാറുണ്ട്. പുതിയ ഫോട്ടോയ്ക്ക് താഴെ ഒരുപാട് ആളുകളാണ് കമന്റിട്ടിരിക്കുന്നത്. റിമിയ്ക്ക് പിന്തുണ നല്‍കി സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം എത്താറുണ്ടെന്നതും ശ്രദ്ധേയമാണ്. അതിനെല്ലാം നടി മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ടിക് ടോകില്‍ കുറച്ച് കൂടി ആക്ടീവായി പോസ്റ്റുകള്‍ ഇടാമോ എന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ആരാധകരെ അത്രയധികം ത്രസിപ്പിച്ചത് റിമിയുടെ ഒരു ഡാന്‍സ് വീഡിയോ ആയിരുന്നു. ഐറ്റം ഡാന്‍സിന്റെ സ്‌റ്റെപ്പുകളുമായി ഒരു സോംഗിന് ശരീരം മുഴുവന്‍ അനക്കിയുള്ള ചുവടുകള്‍ വെച്ചത് കണ്ട് ആരാധകരും ഞെട്ടി. അത്രയധികം മെയ്‌വഴക്കത്തോട് കൂടിയുള്ള പ്രകടനമായിരുന്നു. ഇത് അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇത്രയും നന്നായി ഡാന്‍സ് കളിക്കാന്‍ റിമിയ്ക്ക് അറിയാമായിരുന്നോ എന്നാണ് എല്ലാവരുടെയും ചോദ്യം.

ഇന്നലെ പഴയൊരു ചിത്രവുമായിട്ടായിരുന്നു റിമി വന്നത്. ഇറ്റലിയില്‍ ഏതോ പ്രോഗ്രാമിന് വേണ്ടി പോയപ്പോഴുള്ള ചിത്രമായിരുന്നിത്. മനോജ് കെ ജയന്‍, സലീം കുമാര്‍, കോട്ടയം നസീര്‍, നസീര്‍ സംക്രാന്തി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന റിമി ടോമിയായിരുന്നു ചിത്രത്തിലുള്ളത്. പതിനഞ്ച് വര്‍ഷത്തിന് മുകല്‍ പഴയൊരു ചിത്രമായിരുന്നിത്. പതിനഞ്ച് വര്‍ഷം പഴക്കമുള്ള ചിത്രമായിരുന്നിത്. പഴയ ചിത്രത്തില്‍ തടിച്ച് ഉരുണ്ടിരിക്കുന്ന റിമിയായിരുന്നു ഉണ്ടായിരുന്നത്. പഴയതും പുതിയ ലുക്കും കൂടി നോക്കുമ്പോള്‍ വലിയൊരു മേക്കോവര്‍ റിമിയ്ക്ക് സംഭവിച്ചിട്ടുണ്ടെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











