തടിച്ചുരുണ്ട് ഇരുന്ന റിമി ടോമി! 15 വര്‍ഷം മുന്നേയുള്ള ഫോട്ടോയില്‍ സലിം കുമാറും മനോജ് കെ ജയനും
ലോക് ഡൗണ്‍ ആയത് കൂടി ഇന്‍സ്റ്റാഗ്രാമില്‍ സജീവമായി പോസ്റ്റുകള്‍ ഇട്ട് കൊണ്ടിരിക്കുകയാണ് നടിയും ഗായികയുമായ റിമി ടോമി. ഇപ്പോള്‍ സമയം കൂടുതലുള്ളത് കൊണ്ട് കമന്റ് ബോക്‌സ് ഓണ്‍ ആക്കുകയും ആരാധകരുമായി സംസാരിക്കാറുമുണ്ട്. അതിനാല്‍ തന്നെ റിമിയുടെ പോസ്റ്റുകള്‍ വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും.
ഇപ്പോഴിതാ പഴയൊരു ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് റിമി ടോമി. ഇറ്റലിയില്‍ ഏതോ പ്രോഗ്രാമിന് വേണ്ടി പോയപ്പോഴുള്ള ചിത്രമായിരുന്നിത്. മനോജ് കെ ജയന്‍, സലീം കുമാര്‍, കോട്ടയം നസീര്‍, നസീര്‍ സംക്രാന്തി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന റിമി ടോമിയായിരുന്നു ചിത്രത്തിലുള്ളത്. പതിനഞ്ച് വര്‍ഷത്തിന് മുകൡ പഴയൊരു ചിത്രമായിരുന്നിത്.

'മനോജേട്ടന്‍ അയച്ച് തന്നതാണ്. ഒരു ഇറ്റാലിയന്‍ ഓര്‍മ്മ. പ്രവാസികള്‍ ഒരുപാട് ബുദ്ധിമുട്ടുന്നതായി അറിയാം. എത്രയും പെട്ടെന്ന് അവരുടെ സങ്കടങ്ങള്‍ തീരട്ടെ. അതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞതായി അറിയുന്നു. ധൈര്യമായി ഇരിക്കൂ... എല്ലാം വേഗം ശരിയാവാന്‍ പ്രാര്‍ഥിക്കാം. 2005 ലോ 2006 ലോ എടുത്ത ചിത്രമാണ് ഇതെന്ന് തോന്നുന്നു' എന്നും ചിത്രത്തിനൊപ്പം റിമി കുറിച്ചു.
അതേ സമയം പഴയ ചിത്രത്തില്‍ ഇത്രയും തടിച്ചിരുന്ന റിമിയെ കുറിച്ചുള്ള കമന്റുകളുമായി ആരാധകരുമെത്തി. അന്ന് തടിച്ചുരുണ്ട് ഇരുന്നാലും കാണാന്‍ ക്യൂട്ട് ആണ്. എന്നാല്‍ ഇപ്പോള്‍ മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. റിമിയ്ക്ക് ഒഴികെ ബാക്കി ആര്‍ക്കും തന്നെ കാര്യമായ മാറ്റം തോന്നുന്നില്ലെന്നും അഭിപ്രായമുണ്ട്.

ലോക് ഡൗണ്‍ ആയത് കൊണ്ട് വ്യത്യസ്തമായ ഒരുപാട് പോസ്റ്റുകളുമായിട്ടാണ് റിമി എത്താറുള്ളത്. ഇപ്പോള്‍ ടിക് ടോകിലും നടി സജീവമാണ്. ഹിന്ദി ഗാനത്തിനൊപ്പം പാടി അഭിനയിക്കുന്ന ഒരു വീഡിയോ കൂടി റിമി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. എക്‌സപ്രഷന്‍ ക്വീന്‍ ആണെന്നും ടിക് ടോകില്‍ പതിയെ തുടങ്ങാം. ഇപ്പോള്‍ പ്രൈവറ്റ് ആയി കുറച്ച് ചെയ്യുന്നേ ഉള്ളു എന്ന് ഒരു ആരാധികയ്ക്ക് മറുപടിയായി റിമി പറഞ്ഞു.
കഴിഞ്ഞ ദിവസം റിമി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ഒരുപാട് കമന്റുകള്‍ വന്നിരുന്നു. വീട്ടിലിരിക്കുമ്പോഴും മേക്കപ്പ് ഇടുന്നതിനെ കുറിച്ചാണ് ഫാന്‍സ് ചോദ്യം ചെയ്തത്. എന്നാല്‍ അതൊരു പ്രോഗ്രാമിന് വേണ്ടിയായിരുന്നെന്ന് മറുപടി പറഞ്ഞ് താരമെത്തിയിരുന്നു. എന്തായാലും ഈ ലോക് ഡൗണ്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് റിമി ടോമി.


Click it and Unblock the Notifications