മാളവികയും ചോദിക്കാറുണ്ട്! റിമി ടോമിയെ വെള്ളം കുടിപ്പിച്ച് വെട്ടിലാക്കി ജയറാം! വീഡിയോയുമായി താരം!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഒന്നും ഒന്നും മൂന്ന്. റിമി ടോമിയുടെ വേറിട്ട അവതരണമാണ് ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നത്. അടുത്തിടെയായിരുന്നു പരിപാടിയുടെ മൂന്നാം ഭാഗം ആരംഭിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്താറുള്ളത്. നിമിഷനേരം കൊണ്ടാണ് പ്രമോ വീഡിയോകള്‍ വൈറലായി മാറുന്നത്. രസകരമായ ടാസ്‌ക്കുകളും കുറിക്ക് കൊള്ളുന്ന കുസൃതി ചോദ്യങ്ങളുമൊക്കെ റിമി അതിഥികളോട് ചോദിക്കാറുണ്ട്. ഉത്തരം തെറ്റിയാല്‍ പനിഷ്‌മെന്‍റും നല്‍കാറുണ്ട്.

ചിലപ്പോഴൊക്കെ ചോദ്യങ്ങള്‍ റിമിക്ക് തന്നെ പാരയായി മാറാറുണ്ട്. പനിഷ്‌മെന്റും ഏറ്റെടുക്കേണ്ടി വരാറുണ്ട്. സന്തോഷത്തോടെ റിമി അതേറ്റെടുക്കാറുമുണ്ട്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ കഴിയുന്നതിനിടയിലാണ് പഴയ വീഡിയോ കുത്തിപ്പൊക്കി താരമെത്തിയത്. കഴിഞ്ഞ ദിവസം വ്യായാമ വീഡിയോ പങ്കുവെച്ചായിരുന്നു റിമി എത്തിയത്. അതിന് പിന്നാലെയായാണ് പഴയ കുത്തിപ്പൊക്കലുമായി എത്തിയത്. ജയറാമിനൊപ്പമുള്ള വീഡിയോയാണ് റിമി പോസ്റ്റ് ചെയ്തിട്ടുള്ളത്.

 മികച്ച എപ്പിസോഡ്

മികച്ച എപ്പിസോഡ്

ഒന്നും ഒന്നും മൂന്ന് പരിപാടിയിലെ മികച്ച എപ്പിസോഡുകളിലൊന്നാണ് ഇതെന്ന് റിമി കുറിച്ചിട്ടുണ്ട്. ജയറാമേട്ടനെക്കൊണ്ടേ ഇത് പറ്റൂ. മസില്‍ പിടിക്കാതെ ചിരിക്കേണ്ടവര്‍ക്ക് ചിരിക്കാം. വീട്ടില്‍ സുരക്ഷിതരായി ഇരിക്കുമ്പോള്‍ ഓരോ നിമിഷവും ആസ്വദിക്കൂയെന്നും താരം പറയുന്നു. വീഡിയോയ്ക്ക് കീഴില്‍ കമന്റുമായി രശ്മി സോമനും എത്തിയിട്ടുണ്ട്.

ഇങ്ങോട്ട് ചോദ്യമോ

ഇങ്ങോട്ട് ചോദ്യമോ

ഇടയ്ക്ക് റിമിയേയും ചോദ്യം ചോദിച്ച് വെള്ളം കുടിപ്പിക്കാറുണ്ട് ചില താരങ്ങള്‍. ദിലീപും ജയറാമും വിധു പ്രതാപും വിജയ് യേശുദാസുമൊക്കെ റിമിക്കും പണി കൊടുത്തിരുന്നു. തിരിച്ച് ചോദ്യം ചോദിച്ച ജയറാമിനെക്കുറിച്ചുള്ള പോസ്റ്റുമായാണ് റിമി ഇപ്പോള്‍ എത്തിയിട്ടുള്ളത്. തമിഴില്‍ ഇത് പോലെയുള്ള കുറേ ചോദ്യങ്ങളുണ്ട്. മോള്‍ ഇതുപോലെയുള്ള ചോദ്യങ്ങളുമായി വരാരുണ്ട്. കേള്‍ക്കുമ്പോള്‍ ഏ എന്നൊക്കെ തോന്നുമെന്ന് പറഞ്ഞായിരുന്നു ജയറാം ചോദ്യങ്ങള്‍ എടുത്തിട്ടത്.

പെട്ടെന്ന് പറയാനാവും

പെട്ടെന്ന് പറയാനാവും

ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കുറച്ചുകൂടി എളുപ്പത്തില്‍ തമിഴില്‍ പറയാനാവും. കാവേരിയാറ്റിലും ഗംഗയാറ്റിലും മീന്‍ പിടിക്കാം, അയ്യരാറ്റില്‍ മീന്‍ പിടിക്കാന്‍ പറ്റില്ല. അയ്യരാറ്റില്‍ എന്ന് വെച്ചാല്‍ അയ്യരുടെ വീട്ടിനകമാണ്. കുന്നക്കുടി വൈദ്യനാഥര്‍ക്കും ഗാന്ധിജിക്കും പൊതുവിലുള്ള സാമ്യമെന്താണെന്ന് ജയറാം റിമിയോട് ചോദിച്ചിരുന്നു. കുന്നക്കുടി വൈദ്യനാഥന്‍ വയലിനിസ്റ്റ്, ഗാന്ധിജി നോണ്‍ വയലിസ്റ്റ്. ഇതായിരുന്നു ഉത്തരം.

കൈയ്യടിച്ച് ചിരിച്ചു

കൈയ്യടിച്ച് ചിരിച്ചു

ജയറാമിന്റെ ചോദ്യവും ഉത്തരങ്ങളും കേട്ട് കൈയ്യടിച്ച് ചിരിക്കുന്ന റിമിയേയും വീഡിയോയില്‍ കാണാം. ഫ്രിഡ്ജിനും ബ്രിഡ്ജിനും സാമ്യമെന്താണെന്നൊയിരുന്നു അടുത്ത ചോദ്യം. ഫ്രിഡ്ജ് അകത്ത് വെക്കും, ബ്രിഡ്ജ് വീടിന് മേലേ പോവും. പാമ്പിനും ഷാമ്പൂവിനുമുള്ള സാമ്യമായിരുന്നു പിന്നീടത്തെ ചോദ്യം. ഷാമ്പൂ ഇട്ടാല്‍ തലയില്‍ പത വരും, പാമ്പ് കടിച്ചാല്‍ വായില്‍ പത വരും.

തമിഴില്‍ ചെയ്യുന്നുണ്ടോ?

തമിഴില്‍ ചെയ്യുന്നുണ്ടോ?

ജയറാമേട്ടന്‍ തമിഴില്‍ ഒന്നും ഒന്നും മൂന്ന് ചെയ്യുന്നുണ്ടോയെന്ന് തനിക്ക് സംശയമുണ്ടെന്നും റിമി പറഞ്ഞിരുന്നു. നീ ചോദിച്ച പോലത്തെ ചോദ്യങ്ങള്‍ ചോദിക്കാമെന്ന് പറഞ്ഞായിരുന്നു മറ്റൊരു ചോദ്യം ചോദിച്ചത്. ഒരാള്‍ ഒരു മരുഭൂമിയില്‍ നില്‍ക്കുകയാണ്. മുഴുവനും മുള്ളാണ്, കൈയ്യില്‍ ഒരു കുപ്പി ബ്രാണ്ടി മാത്രം, അയാള്‍ എങ്ങനെ മുന്നോട്ട് പോവുമെന്നായിരുന്നു താരത്തിന്റെ ചോദ്യം. ബ്രാണ്ടി കുടിച്ചിട്ട് വാള് വെച്ചിട്ട് ആ വാളെടുത്ത് എല്ലാം വെട്ടിയിട്ട് മുന്നോട്ട് പോവും, ഇതായിരുന്നു ജയറാം പറഞ്ഞ ഉത്തരം.

ഭയങ്കരമായി സ്‌കോര്‍ ചെയ്തു

ഭയങ്കരമായി സ്‌കോര്‍ ചെയ്തു

ജയറാമേട്ടന്‍ ഭയങ്കരമായി സ്‌കോര്‍ ചെയ്തുവെന്നും റിമി പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് താരം അടുത്ത ചോദ്യം ചോദിച്ചത്. കുട്ടപ്പന്‍ ജയില്‍ ചാടി അടുത്ത ഒരു മണിക്കൂറാവുമ്പോഴേക്കും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി, അതെങ്ങനെയാണെന്നൊയിരുന്നു ചോദ്യം. കുട്ടപ്പന്‍ ജയില്‍ ചാടി, തൊട്ടപ്പുറത്തെ സെല്ലിലുള്ള ദാസപ്പനെ കുളിച്ച് കുട്ടപ്പനാക്കി കോടതിയില്‍ എത്തിച്ചു. ഇതിന് ശേഷം ജയറാമിനെ ഓടിക്കുകയായിരുന്നു റിമി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X