എന്‍റെ സന്തോഷങ്ങള്‍! സങ്കടമുള്ളത് കൊണ്ടല്ല ഇതൊന്നും ചെയ്യുന്നത്! വെളിപ്പെടുത്തലുമായി റിമി ടോമി!
പാട്ടില്‍ മാത്രമല്ല അഭിനയത്തിലും അവതരണത്തിലും സജീവമാണ് റിമി ടോമി. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു പിന്നണി ഗാനം ആലപിക്കാന്‍ അവസരം ലഭിച്ചത്. നാദിര്‍ഷയായിരുന്നു റിമിയെ സിനിമയിലേക്ക് എത്തിച്ചത്. മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനം ക്ലിക്കായതോടെ റിമിയുടെ ജീവിതവും മാറി മറിയുകയായിരുന്നു. അടിപൊളിയും മെലഡിയുമൊക്കെയായി പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടുകയായിരുന്നു റിമിയും. ഇടയ്ക്ക് അഭിനയത്തിലും ഒരുകൈ നോക്കിയെങ്കിലും അത്ര പോരെന്ന മനസ്സിലാക്കി പിന്‍വാങ്ങുകയായിരുന്നു.
സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സജീവമാണ് റിമി. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുമായും റിമി എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. അടുത്തിടെയായിരുന്നു റിമി സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പാചക പരീക്ഷണങ്ങളെക്കുറിച്ചും യാത്രയുടെ വീഡിയകളുമൊക്കെയാണ് താരം പങ്കുവെക്കാറുള്ളത്. താന്‍ സങ്കടത്തിലായത് കൊണ്ടല്ല ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പാചകവും വഴങ്ങും
വാചകം മാത്രമല്ല പാചകത്തിലും പുലിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് റിമി ടോമി. അടുത്തിടെയായിരുന്നു ഇതേക്കുറിച്ച് ആരാധകരും വാചാലരായത്. പാട്ടും കവര്‍ സോംഗുകളുമൊക്കെ ചെയ്യാനൊരു ചാനല്‍ എന്ന നിലയ്ക്കാണ് സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. എന്നാല്‍ അത് നീണ്ടുപോവുകയായിരുന്നു. ലോക് ഡൗണില്‍ വീട്ടില്‍ ലോക്കായതോടെയാണ് ചാനലിനെക്കുറിച്ച് വീണ്ടും ആലോചിച്ചത്. അങ്ങനെയാണ് തന്റെ ചാനലിന്റെ പിറവിയെന്ന് റിമി പറയുന്നു.

സംസാരവും അവതരണവും
ആദ്യം പാട്ടുകളും യാത്രയ്ക്കിടയിലെ വീഡിയോയുമൊക്കെയായിരുന്നു ചാനലില്‍ പോസ്റ്റ് ചെയ്തത്. പിന്നീടാണ് ഒരു മാറ്റമെന്ന നിലയില്‍ പാചക വീഡിയോ അര് ലോഡ് ചെയ്തത്. വീട്ടുകാര്‍ പാചകത്തിന് പച്ചക്കൊടി കാണിച്ചതോടെയാണ് അത് അപ് ചെയ്തത്. നിരവധി പേരാണ് വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞത്. റിമിയുടെ സംസാരവും ഭക്ഷണം ഉണ്ടാക്കുന്നതിനെക്കുറിച്ചും അറിയുന്നതിന് വേണ്ടിയാണ് ചാനല്‍ കാണുന്നതെന്നായിരുന്നു പലരും പറഞ്ഞത്.

പരീക്ഷിച്ചവര്‍
പാചകം വശമുണ്ടോ റിമിക്കെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. സംഗതി സീരിയസാണെന്ന് കണ്ടതോടെയാണ് പലരും റിമിയെ അഭിനന്ദിച്ചത്. അഭിനേത്രിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്, എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ തുടങ്ങിയവരെല്ലാം അഭിനന്ദിച്ചിരുന്നു. റെസിപ്പിയൊക്കെ എവിടെ നിന്നാണ് കിട്ടുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. അമ്മയുടെ പാചക പരീക്ഷണങ്ങളാണ് പ്രചോദനമായത്. അത് പോലെ തന്നെ സ്വന്തം നാടായ പാലയിലെ രുചികളും പരീക്ഷിക്കാറുണ്ട്.

കുടുംബ ജീവിതത്തെക്കുറിച്ച്
സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. യാത്ര ചെയ്യുമ്പോള്‍ കുടുംബജീവിതത്തിലെ വേദന മറക്കാനാണ് അങ്ങനെ ചെയ്തതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. നെഞ്ചുപൊട്ടിയാണ് റിമിയുടെ പാട്ടെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. കുടുംബ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു കമന്റുകളെല്ലാം. അടുത്തിടെയായിരുന്നു റിമി ടോമിയുടെ മുന്‍ഭര്‍ത്താവായ റോയ്‌സ് പുനര്‍വിവാഹിതനായത്. വിവാഹമോചനത്തെക്കുറിച്ച് റിമി പ്രതികരിച്ചിരുന്നില്ല.

സന്തോഷിക്കാന്‍ ഇഷ്ടം
ഇതൊക്കെ തന്റെ മാത്രം സന്തോഷമാണെന്ന് റിമി ടോമി പറയുന്നു. പാട്ടും പാചകവുമൊന്നും സങ്കടം അണപൊട്ടിയൊഴുകുന്നത് കൊണ്ട് ചെയ്യുന്നതല്ല. എന്നും ഹാപ്പിയായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാണ് താന്‍. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സന്തോഷം ലഭിക്കാറുണ്ട്. അല്ലാതെ ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഓള്‍വേയ്‌സ് ബി ഹാപ്പി എന്ന് കരുതുന്നയാളാണ് താനെന്നും റിമി പറയുന്നു.


Click it and Unblock the Notifications