നാത്തൂന്റെ പാചകത്തെ കുറിച്ച് റിമി ടോമി! താരപുത്രിയുടെ പിറന്നാള്‍ ആഘോഷം അടിച്ച് പൊളിച്ച് കുടുംബം
ഗായിക റിമി ടോമിയും നടി മുക്തയും നാത്തൂന്മാരാണ്. റിമിയുടെ സഹോദരന്‍ റിങ്കു ടോമിയും മുക്തയും ഭാര്യ ഭര്‍ത്താക്കന്മാരാണ്. നാത്തൂന്മാരുടെ സ്‌നേഹബന്ധത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ആരാധകര്‍ക്ക് സുപരിചിതമാണ്. പലപ്പോഴും സോഷ്യല്‍ മീഡിയ പേജിലൂടെ റിമി പങ്കുവെക്കാറുള്ള ചിത്രങ്ങള്‍ തരംഗമായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു ചിത്രം വൈറലാവുകയാണ്.

നാത്തൂന്റെ പാചകം ഒരു രക്ഷയുമില്ലാട്ടോ.. ചക്കകുരുമാങ്ങ, ചക്ക വേവിച്ചത്, ബീഫ്, മീന്‍ കറി എന്നിവ നാത്തൂന്‍ ഉണ്ടാക്കി തന്നു എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു റിമി പുറത്ത് വിട്ടത്. മുക്തയുടെയും റിങ്കുവിന്റെയും ഏകമകള്‍ കിയാരയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കുടുംബാംഗങ്ങള്‍ ഒന്നിച്ച് കൂടിയത്. മകളുടെ ജന്മദിനത്തില്‍ മുക്ത ഉണ്ടാത്തിയ വിഭവങ്ങളെ കുറിച്ചാണ് റിമി ടോമി വാചാലയായിരിക്കുന്നത്.
തന്റെ മകള്‍ കിയാര ഇന്ന് മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കാര്യം മുക്ത തന്നെയാണ് ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ സ്നേഹ സമ്മാനത്തിന് ' ഇന്ന് 3 വയസ്സ്, പിറന്നാള്‍ ആശംസകള്‍ 'കണ്മണി കുട്ടി' എന്ന് പറഞ്ഞാണ് നടി ഫോട്ടോസ് പുറത്ത് വിട്ടത്. പിന്നാലെ കേക്ക് മുറിച്ചും മറ്റുമായി പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി റിമി ടോമിയും എത്തി.


Click it and Unblock the Notifications