പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കൂടെ നിന്ന് കരുത്തേകി; എന്റെ ഏറ്റവും വലിയ അനുഗ്രഹം; സഹോ​ദരനോട് റിമി ടോമി

റിമി ടോമിയുടെ കുടുംബത്തെ പ്രത്യേകം പരിചയപ്പെ‌ടുത്തേണ്ട കാര്യമില്ല. വർഷങ്ങളായി ലൈം ലൈറ്റിൽ കാണുന്ന റിമി ടോമിക്ക് ശക്തിയായി എന്നും കുടുംബം ഒപ്പമുണ്ട്. അടുത്തിടെയായി റിമിയുടെ അമ്മ റാണി ടോമി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. ഇൻസ്റ്റ​ഗ്രാം റീലുകളിലും യൂട്യൂബ് വീഡിയോകളിലും റിമിയുടെ അമ്മയെ കാണാറുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം റിമിക്ക് ആശ്വാസമായി ഒപ്പം നിന്നത് അമ്മ റാണിയും സഹോദരങ്ങളായ റിങ്കു ടോമിയും റിനു ടോമിയുമാണ്.

റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ പിറന്നാൾ ദിനമാണിന്ന്. പിറന്നാളാശംസകൾ അറിയിച്ച് കൊണ്ട് റിമി ടോമി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഇത്രയും നല്ല സഹോദരനെ കിട്ടിയത് വലിയ അനു​ഗ്രഹമാണെന്ന് റിമി പറയുന്നു. 'ഇതുപോലെ ഉള്ള ഒരു സഹോദരനെ തന്നതിൽ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്. അത് ഒരുപക്ഷെ നേരിട്ട് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും. നിഴൽ പോലെ കൂടെ നിന്നു. ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കൂടെ നിന്നു കരുത്തേകി'

Rimi Tomy, Rinku Tomy

'കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യാൻ നിന്നോട് എനിക്ക് പറഞ്ഞു തരേണ്ടി വന്നിട്ടില്ല. പ്രായത്തിൽ എന്റെ അനുജൻ ആയാലും നീ സൂപ്പർ ആണെടാ. ഇങ്ങനെ ഒരു സഹോദരനെയും സഹോദരിയെയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു,' എന്നാണ് റിമി ‌ടോമിയുടെ പിറന്നാൾ ആശംസ. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

സഹോദരങ്ങൾ രണ്ട് പേരും തന്നെ പോലെയല്ലെന്നും അധികം സംസാരിക്കില്ലെന്നും റിമി ടോമി മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ പാവമാകാൻ പറ്റാത്ത അനിയനെയും അനിയത്തിയെയുമാണ് എനിക്ക് കിട്ടിയതെന്നും അന്ന് റിമി ടോമി പറഞ്ഞു. റിമി ടോമിയുടെ കാര്യത്തിൽ റിങ്കുവിനുള്ള ശ്രദ്ധയെക്കുറിച്ച് മുമ്പൊരിക്കൽ ​ഗായിക സിത്താര സംസാരിച്ചിട്ടുണ്ട്.

Rimi Tomy, Rinku Tomy

ഷോയൊക്കെ ചെയ്യുമ്പോൾ റിമി ടോമിയെ ഭയങ്കരമായി സംരക്ഷിച്ച് നിർത്തുന്ന ആളാണ് റിങ്കുവെന്ന് അന്ന് സിത്താര ചൂണ്ടിക്കാട്ടി. നടി മുക്തയെയാണ് റിങ്കു ടോമി വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളുമുണ്ട്. ഭർത്താവിന് മുക്തയും പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്.

അടുത്തിടെ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ചും റിമി ടോമി സംസാരിക്കുകയുണ്ടായി. പപ്പ 20 വർഷം പട്ടാളത്തിലായിരുന്നു. പപ്പയുടെ അമ്മയ്ക്ക് കാൻസറായപ്പോൾ ജോലി വി‌ട്ട് വന്നു. കല്യാണം വരെ പപ്പയുടെ കൂടെയാണ് എല്ലാ യാത്രയ്ക്കും പോയത്. 57 വയസിലാണ് പപ്പ മരിച്ചത്. പെട്ടെന്നായിരുന്നു മരണം. ഞാൻ കേട്ട ഏറ്റവും ഞെ‌ട്ടലുണ്ടാക്കിയ വാർത്ത പപ്പ മരിച്ചതാണ്.

എടപ്പള്ളി പള്ളിയിൽ കുർബാന കഴിഞ്ഞ് വന്നപ്പോൾ ഒരു കോൾ. പപ്പ ആശുപത്രിയിലാണെന്ന് പറഞ്ഞു. പിന്നെ വന്ന കോൾ പപ്പ മരിച്ചെന്നായിരുന്നു. തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. അസുഖമൊന്നും ഇല്ലായിരുന്നെന്നും അന്ന് റിമി കണ്ണീരോടെ പറഞ്ഞു. അച്ഛന്റെ മരണ ശേഷം കുടുംബത്തിന് താങ്ങായത് റിമി ടോമിയാണ്. സ്റ്റേജ്, ടെലിവിഷൻ ഷോകളിലൂടെ വൻ ജനപ്രീതിയാർജിച്ച റിമിക്ക് ഇന്ന് ആരാധകർ ഏറെയാണ്. ​ഗായിക എന്നതിനൊപ്പം ഷോകളിലെ എന്റർടെയ്നർ ആണ് റിമി ടോമി. അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിലും റിമി അഭിനയിച്ചിട്ടുണ്ട്.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X