പഴങ്കഞ്ഞി കുടിച്ച് റിമി ടോമി! ഇടയ്ക്ക് ഇതും ആവാമെന്ന് താരം! ലേറ്റസ്റ്റ് ചിത്രം വൈറലാവുന്നു!
അഭിനയവും ആലാപനവും അവതരണവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് റിമി ടോമി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് റിമി. നിമിഷനേരം കൊണ്ടാണ് റിമിയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറുന്നത്. മീശമാധവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. ചാനല്‍ പരിപാടിയില്‍ സജീവമായി മാറിയതിന് പിന്നാലെയായാണ് താരം സിനിമയിലേക്ക് എത്തിയത്. ശക്തമായ പിന്തുണയായിരുന്നു തുടക്കം മുതലേ റിമിക്ക് ലഭിച്ചത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം സധൈര്യത്തോടെ നേരിട്ട് മുന്നേറുകയാണ് റിമി.
ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലൂടെയായാിരുന്നു നേരത്തെ റിമി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നത്. സിനിമാ-സീരിയല്‍ മേഖലകളിലെ പ്രശ്‌സ്തരാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്താറുള്ളത്. അവതരണവും ആലാപനവുമൊക്കെയായി റിമി പ്രേക്ഷക ഹൃദയത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്റ്റേജ് പരിപാടികളില്‍ മിന്നിത്തിളങ്ങുന്ന റിമിയോട് പലരും എങ്ങനെയാണ് എനര്‍ജി നിലനിര്‍ത്തുന്നതെന്ന് ചോദിച്ചിരുന്നു. അതിന് പിന്നിലെ സീക്രട്ട് രഹസ്യമാണെന്നായിരുന്നു അന്ന് പറഞ്ഞത്. പിന്നീടൊരിക്കല്‍ പഴങ്കഞ്ഞി തനിക്കേറെ പ്രിയപ്പെട്ടതാണെന്നായിരുന്നു റിമി പറഞ്ഞത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ ആ ഇഷ്ടം പങ്കുവെച്ചിരിക്കുകയാണ്.

മംഗലപുരത്തെ കാന്താരി ഹോട്ടലില്‍ നിന്നും പഴങ്കഞ്ഞി കുടിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇടക്ക് ഒരു പഴങ്കഞ്ഞി ആവാമെന്ന തലക്കെട്ടോടെയാണ് റിമി ചിത്രം പോസ്റ്റ് ചെയ്തത്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ വാചാലയായും റിമി എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള പോസ്റ്റുകള്‍ തരംഗമായി മാറാറുള്ളത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന റിമി യാത്രയ്ക്കിടയിലെ വിശേഷങ്ങളെക്കുറിച്ച് വാചാലയായും എത്താറുണ്ട്.


Click it and Unblock the Notifications