പിഷാരടിക്ക് തന്നോട് ഇത്രയും വിദ്വേഷം തോന്നാൻ കാരണം, ചാൻസ് നൽകിയില്ല, റിമിയ്ക്ക് മറുപടിയുമായി താരം

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് റിമി ടോമിയും രമേഷ് പിഷാരടിയും. 2002 ൽ പുറത്തിറങ്ങിയ മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് റിമി പിന്നണി ഗാനരംഗത്ത് എത്തുന്നത്. ആദ്യഗാനം തന്നെ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ റിമിയെ തേടി എത്തുകയായിരുന്നു. ഗായികയായി തിളങ്ങി നിൽക്കുമ്പോഴാണ് റിമി അവതരണ മേഖലയിലേയ്ക്ക് ചുവട് വയ്ക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായും റിമി മാറുകയായിരുന്നു. അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

ഗ്ലാമറസ് ലുക്കിൽ കുടയും ചൂണ്ടി രാഖി സാവന്ത്, ചിത്രം വൈറലാകുന്നു

റിമി ടോമിയെ പോലെ തന്നെ രമേഷ് പിഷാരടിയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ്. അവതാരകൻ , അഭിനേതാവ്, സംവിധായകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലയിൽ പിഷാരടിയും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിത രമേഷ് പിഷാരടിയോട് റിമി ടോമി ചോദിച്ച ഒരു രസകരമായ ചോദ്യം വൈറലാവുകയാണ്. ബ്രിട്ടാസ് അവതാരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് പിഷാരടിയോട് റിമി തന്റെ സ്വദസിദ്ധമായ ശൈലിയിൽ ചോദ്യം ചോദിച്ചത്.

 അവസരം നൽകിയില്ല

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവർണ്ണ തത്ത. ജയറാം, അനുശ്രീ, കുഞ്ചാക്കോ ബോബൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2018 പുറത്തിറങ്ങിയ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിഷാരടിയുടെ അടുത്ത സുഹത്തുക്കളായിരുന്നു പഞ്ചവർണ്ണതത്തിയിൽ അഭിനയിച്ചത്. ചിത്രത്തിൽ നിന്ന് പിഷാരടി എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്നായിരുന്നു റിമിയുടെ ചോദ്യം. അടുത്ത സുഹൃത്തുക്കളായത് കൊണ്ട് തന്നെ വളരെ രസകരമായിട്ടാണ് റിമി പിഷാരടിയോട് ഈ ചോദ്യം ചോദിച്ചത്.

ഇത്രമാത്രം വിദ്വേഷം തോന്നാൻ  കാരണം

പിഷാരടി ആദ്യമായി ഒരു സിനിമ ചെയ്തപ്പോൾ വേണ്ടപ്പെട്ടവരെയെല്ലാവരേയും ഉൾപ്പെടുത്തി. എന്തുകൊണ്ട് എന്നെ ഒഴിവാക്കി. ഞാൻ വേണ്ടപ്പെട്ടവൾ അല്ലായിരുന്നോ. ഇത്രമാത്രം വിദ്വേഷം തോന്നാൻ കാരണമെന്താണെന്നായിരുന്നു റിമിയുടെ ചോദ്യം. രസകരമാ റിമിയുടെ ചോദ്യത്തിന് ഏറെ രസകരമായിട്ടായിരുന്നു പിഷാരടി മറുപടി നൽകിയത്

ജ്യോത്സ്നയെ കൊണ്ട് പാടിച്ചു

പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ...നമ്മുടെ ചിത്രത്തിൽ ആകെ നാല് വരി മാത്രമാണ് പെൺപാട്ട് ഉള്ളത്. ബാക്കിയെല്ലാം മെയിൽ ഗാനങ്ങളാണ്. ആ നാല് വരി പാടിയിരിക്കുന്നത് ജ്യോത്സ്നയാണ്. അനുശ്രീ ചെയ്യുന്ന ക്യാരക്ടറിന് വേണ്ടിയാണ് ജ്യോത്സ്ന ഗാനം ആലപിച്ചിരിക്കുന്നത്. അനുശ്രിയുടെ ടോണിനോട് സാമ്യം തോന്നിയത് ജ്യോത്സ്നയെ ആണ്. അതുകെണ്ടാണ് ജ്യോത്സ്നയെ കൊണ്ട് പാടിച്ചത്; പിഷാരടി പറഞ്ഞു.

റിമിയെ വിളിക്കുന്ന പേര്

കൂടാതെ റിമിയെ തുമ്പി എന്ന് വിളിക്കുന്നതിന് പിന്നിലെ കഥയും താരം വെളിപ്പെടുത്തി. റിമി തന്നെയാണ് അഭിമുഖത്തിൽ തുമ്പി എന്ന പേരിനെ കുറിച്ച് വെളിപ്പെടുത്തിയത്. തുമ്പിയ്ക്ക് വെറുതെ ഇരിക്കുന്ന പരിപാടിയില്ല. തുമ്പിയ്ക്ക് പറന്ന് നടക്കുന്ന പരിപാടിയാണ്. അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് കൂടാതെ തനിക്ക് റിമി ടോമിയെ അനുകരിക്കാൻ തോന്നാറുണ്ടെന്നും അദ്ദേഹം ബ്രിട്ടസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Recommended Video

കുഞ്ചാക്കോ ബോബന് മറുപടി നൽകി പിഷാരടി | FilmiBeat Malayalam

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X