ഇത് റിമി ടോമിയുടെ റൗഡി ബേബി!! താരത്തിന്റെ നൃത്തം വൈറൽ, വീഡിയോ കാണൂ
റൗഡി ബേബിയ്ക്കൊപ്പം ചുവട് വയ്ക്കാത്തതായി ആരും തന്നെയുണ്ടാകില്ല.
ധനുഷ്, സായ് പല്ലവി എന്നിവർ തകർത്താടിയ ഗാനമാണ് മാരി 2 വിലെ റൗഡി ബേബി എന്നു തുടങ്ങുന്ന ഗാനം. തമിഴ് ചിത്രമാണെങ്കിൽ പോലും വൻ ഹൈപ്പാണ് തെന്നിന്ത്യൻ സിനിമയിൽ ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. പാട്ടുനോടൊപ്പമുളള സായ് പല്ലവിയുടെ നൃത്തമായിരുന്നു ഗാനം പ്രേക്ഷകരുടെ ഇടയിൽ ഇത്രത്തോളം ശ്രദ്ധേയമാകാൻ കാരണം.

റൗഡി ബേബിയ്ക്കൊപ്പം ചുവട് വയ്ക്കാത്തതായി ആരും തന്നെയുണ്ടാകില്ല. അത്രയ്ക്ക് ഹിറ്റാണ് ഈ പാട്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമി ടോമിയുടെ റൗഡി ബേബിയാണ്. റിമി ടോമിക്കൊപ്പം ഗായകൻ ശ്രീനാഥുമുണ്ട്. ഏതോ സ്റ്റേജ് ഷോയ്ക്കായുള്ള റിഹേഴ്സലാണിത്. ഒരു മിനിറ്റ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ആദ്യത്തെ രണ്ടു വരികൾ മാത്രമാണ് ഇവർ പെർഫോം ചെയ്യുന്നത്. എന്തായാലും റിമിയുടെ റൗഡി ബേബി സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്.
സായി പല്ലവി- ധനുഷ് റൗഡി ബേബി റെക്കോഡുകൾ കീഴടക്കി മുന്നേറി കൊണ്ടിരിക്കുകയാണ്. ഇരുപത്തിയാറ് കോടിയാളം ആളുകളാണ് ഇതുവരെ ഈ ഗാനം കണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട് ഗാനമെന്ന് സായ്പല്ലവിയുടെ തന്നെ ചിത്രമായ ഫിദയിലെ പാട്ടിനെ റൗഡി ബോബി കടത്തിവെട്ടിയിട്ടുണ്ട്.


Click it and Unblock the Notifications