റിമി ടോമി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍! യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങള്‍ വൈറലാവുന്നു!

വൈവിധ്യമാര്‍ന്ന ആലാപനശൈലിയുമായി സിനിമയിലേക്കെത്തിയതാണ് റിമി ടോമി. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു റിമിക്ക് സിനിമയില്‍ പാടാനുള്ള അവസരം ലഭിച്ചത്. മീശമാധവനിലെ ചിങ്ങമാസം എന്ന ഗാനമാണ് റിമിയുടെ കരിയര്‍ ബ്രേക്ക് ഗാനമായി മാറിയത്. അവതാരകയായും അഭിനേത്രിയായുമൊക്കെ അവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. അടിപൊളിയായാലും മെലഡിയായാലും അത് തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് റിമിയുടെ മുന്നേറ്റം. സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് താരമെത്താറുള്ളത്. വേദിയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ഇത്രയധികം എനര്‍ജി നിലനിര്‍ത്തുന്നുവെന്ന സംശയവും ഉന്നയിച്ച് സുഹൃത്തുക്കളെത്തിയിരുന്നു. ആസ്വാദകരുടെ ഇഷ്ടനിഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കിയാണ് റിമി ഓരോ വേദിയിലും എത്താറുള്ളത്.

അവതാരകയായും വിധികര്‍ത്താവായും മാത്രമല്ല നായികയായും താരമെത്തിയിരുന്നു. ആഷിഖ് അബു ചിത്രമായ അഞ്ച് സുന്ദരികളിലൂടെയായിരുന്നു താരം സിനിമയില്‍ തുടക്കം കുറിച്ചത്. ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെള്ളിവരെയില്‍ നായികയായെത്തിയത് റിമി ടോമിയായിരുന്നു. പിന്നീടും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു താരം. സ്റ്റേജ് പരിപാടികളിലുംറിയാലിറ്റി ഷോകളിലുമൊക്കെയായി സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്‍സ്റ്റഗ്രാമിലെ ലേറ്റസ്റ്റ് ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ആലാപനത്തിലൂടെ വിസ്മയിപ്പിച്ചു

ആലാപനത്തിലൂടെ വിസ്മയിപ്പിച്ചു

വാചകക്കസര്‍ത്ത് മാത്രമല്ല ശബ്ദമാധുര്യത്തിലൂടെയും അമ്പരപ്പിച്ചിട്ടുണ്ട് റിമി ടോമി. റെക്കോര്‍ഡിംഗ് റൂമില്‍ മാത്രമല്ല പൊതുവേദിയിലെ പ്രകടനത്തിലൂടെയും താരം സദസ്സിനെ പിടിച്ച് കുലുക്കാറുണ്ട്. ആസ്വാദകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി ഗാനങ്ങളാണ് റിമിയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. മുന്‍നിര താരങ്ങള്‍ക്കും സംഗീത സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും റിമിക്ക് ലഭിച്ചിരുന്നു.

ആരാധകരേറെയാണ്

ആരാധകരേറെയാണ്

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് റിമി ടോമി. സോഷ്യല്‍ മീഡിയയിലൂടെ താരത്തെ വിമര്‍ശിച്ച് ഒരുവിഭാഗമെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. അടുത്തിടെയായിരുന്നു റിമി ടോമിയും ഭര്‍ത്താവും വേര്‍പിരിഞ്ഞത്. ഒരുമിച്ച് പോവാനാവില്ലെന്ന് മനസ്സിലായപ്പോള്‍ വഴിപിരിയുകയായിരുന്നു ഇരുവരും. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു റിമി അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയായി താരത്തിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്.

നാദിര്‍ഷ കൈപിടിച്ചുയര്‍ത്തി

നാദിര്‍ഷ കൈപിടിച്ചുയര്‍ത്തി

ഡും ഡും പീ പീ, സില്‍വര്‍ സ്‌റ്റോം സഫാരി, റിഥം, ഒന്നും ഒന്നും മൂന്ന് തുടങ്ങി നിരവധി പരിപാടികളായിരുന്നു റിമി അവതരിപ്പിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ഒന്നും ഒന്നും മൂന്നിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമ-സീരിയല്‍ മേഖലയിലെ പ്രിയതാരങ്ങളായിരുന്നു ഈ പരിപാടിയില്‍ അതിഥികളായെത്താറുള്ളത്. പ്രേക്ഷകര്‍ അറിയാനാഗ്രഹിക്കുന്ന വിശേഷങ്ങളെക്കുറിച്ചാണ് താരം ചോദിക്കാറുള്ളത്. നാദിര്‍ഷയായിരുന്നു റിമിയെ ലാല്‍ ജോസിന് പരിചയപ്പെടുത്തിക്കൊടുത്തത്. അങ്ങനെയാണ് മീശമാധവനിലെ ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചത്.

ചാനല്‍ പരിപാടികളില്‍ സജീവം

ചാനല്‍ പരിപാടികളില്‍ സജീവം

ചാനല്‍ പരിപാടികളുമായി ആകെ സജീവമാണ് റിമി ടോമി. മത്സരാര്‍ത്ഥികള്‍ക്കൊപ്പം ആടാനും പാടാനുമൊക്കെയായി ഈ താരം മുന്നിലുണ്ടാവാറുണ്ട്. അടുത്തിടെ മീരയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന റിമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒരേ സമയം തന്നെ അവതാരകയായും വിധികര്‍ത്താവായും താരമെത്താറുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പിന്തുണയും എടുത്ത് പറയേണ്ട കാര്യമാണ്.

യാത്രയ്ക്കിടയിലെ നിമിഷങ്ങള്‍

യാത്രയ്ക്കിടയിലെ നിമിഷങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിമി ടോമി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. അടുത്തിടെ നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സഹോദരനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. യാത്രയ്ക്കിടയില്‍ അതാത് സ്ഥലങ്ങളിലെ ഭക്ഷണവും ട്രൈ ചെയ്യാറുണ്ട്. അതിനിടയിലെ ഫോട്ടോയും റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങള്‍ കാണാം

റിമി ടോമിയുടെ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ കാണാം.

വീഡിയോ കാണാം

റിമി ടോമി പോസ്റ്റ് ചെയ്ത വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X