റിമി ടോമി സൂപ്പര്‍കൂളാണ്! കറുപ്പിനഴക് തെളിയിച്ച് പുത്തന്‍ ഫോട്ടോ! ഗെറ്റപ്പ് കിടുക്കിയെന്ന് ആരാധകരും
റിമി ടോമിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഗായിക, അവതാരക, അഭിനേത്രി തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം. വ്യക്തി ജീവിതത്തിലെ കാര്യങ്ങളൊന്നും പ്രൊഫഷനുമായി കൂട്ടിക്കുഴയ്ക്കുന്നതിനോട് താല്‍പര്യമില്ല തനിക്കെന്ന് റിമി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു താരം വിവാഹമോചിതയായത്. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യവുമായി ആരാധകരെത്തിയിരുന്നുവെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. റിമിക്കെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇതൊന്നും താരത്തെ അലട്ടിയിരുന്നില്ല എന്ന് മാത്രമല്ല പരിപാടികളിലെല്ലാം താരം സജീവമാണ്.
വിധികര്‍ത്താവായും അവതാരകയായും താരമെത്താറുണ്ട്. കോമഡി പരിപാടിയിലും സംഗീത പരിപാടിയിലും വിധികര്‍ത്താവായാണ് റിമി എത്തുന്നത്. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി അവതരിപ്പിച്ചത് റിമിയായിരുന്നു. അടുത്തിടെയാണ് ഈ പരിപാടിയുടെ രണ്ടാം സീസണ്‍ അവസാനിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സംവിധായകരും ഗായകരുമൊക്കെയാണ് റിമിയുടെ പരിപാടിയിലേക്ക് എത്താറുള്ളത്. പരിപാടിയുടെ മൂന്നാമത്തെ സീസണ്‍ തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാണ് പരിപാടി തുടങ്ങുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ റിമി ടോമിയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയും ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് റിമി എത്തിയത്. കറുപ്പിനഴക് എന്ന പാട്ടാണ് ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നാണ് ആരാധകരും പറയുന്നത്. റിമിയുടെ ഗെറ്റപ്പ് കിടുക്കിയെന്ന് പറഞ്ഞ് ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. റിമി ടോമിയുടെ പോസ്റ്റ് കാണാം.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications