'ബ്ലോക്ക് ചെയ്യാൻ സമ്മതിക്കില്ല ഉടൻ ഐശ്വര്യയുടെ വീട്ടിൽ ചെല്ലും, നീ എന്നെ കെട്ടുമോയെന്ന് എപ്പോഴും ചോദിക്കും'
ബാലുവിന്റെയും നീലുവിന്റെയും മുടിയനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ ഡാൻസറും അഭിനേതാവുമാണ് റിഷി എസ് കുമാർ. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സുഹൃത്തും പ്രണയിനിയുമായ ഐശ്വര്യ ഉണ്ണിയെയാണ് റിഷി വിവാഹം ചെയ്തത്. മാൽഡീവ്സിലെ ഹണിമൂണെല്ലാം കഴിഞ്ഞ് ഇരുവരും എറണാകുളത്ത് തിരിച്ചെത്തി. സ്വന്തമായി ഒരു യുട്യൂബ് ചാനൽ റിഷിക്കുണ്ട്. ഐശ്വര്യ പ്രപ്പോസ് ചെയ്യുന്ന വീഡിയോയും വെഡ്ഡിങ് ഫങ്ഷന്റെ വീഡിയോയുമെല്ലാം യുട്യൂബ് ചാനൽ വഴി റിഷി പങ്കിട്ടിരുന്നു.
പ്രണയ വിവാഹമാണെന്ന് പലവട്ടം ഇരുവരും പറഞ്ഞിട്ടുണ്ടെങ്കിലും ആ പ്രണയം എങ്ങനെ സംഭവിച്ചുവെന്ന് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഇരുവരും സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രണയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രണയത്തിനിടയിലും ബ്രേക്കപ്പ് സംഭവിച്ചിട്ടുണ്ടെന്നും പക്ഷെ വേർപിരിയാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പാച്ച് അപ്പ് ആയതാണെന്നും ഇരുവരും പറയുന്നു.

റിഷിയാണ് പ്രണയ കഥ തുടങ്ങിവെച്ചത്.... ആറ് വർഷം മുമ്പ് ഐശ്വര്യയെ കാണുമ്പോൾ ഞാനും ഒരു പ്രണയം തകർന്ന് അതിന്റെ ഡിപ്രഷനിലായിരുന്നു. ആറ് വർഷം മുമ്പ് ഒരു ആൽബം ഞാൻ ചെയ്തിരുന്നു. അതിനുവേണ്ടി എനിക്ക് ഒരു പെൺകുട്ടിയെ ആവശ്യമായി വന്നു. എന്റെ ഫ്രണ്ട് ഇൻസ്റ്റഗ്രാമിൽ നിന്നും തപ്പിയെടുത്തതാണ് ഐശ്വര്യയെ.
ആ സമയത്ത് അവൾ സിനിമയും മറ്റുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഐശ്വര്യയെ എനിക്ക് ഇഷ്ടപ്പെടാൻ കാരണം ഞാൻ ആ സമയത്ത് സാമന്തയുടെ ഫാനായിരുന്നതുകൊണ്ടാണ്. ഇവളെ കാണാനും ചില ഫോട്ടോകളിൽ സാമന്തയുടെ ലുക്കുണ്ടായിരുന്നു. അങ്ങനെ എനിക്ക് ഇവളോട് ഇഷ്ടം തോന്നി. പിന്നീട് ആൽബത്തിലേക്ക് കാസ്റ്റ് ചെയ്തു. ഓർത്ത്ഡോക്സ് ഫാമിലി ഗേളായിരുന്നു ഐശ്വര്യ. ആൽബത്തിൽ അഭിനയിപ്പിക്കും മുമ്പ് ഐശ്വര്യയ്ക്ക് മാത്രമായി ഞാൻ ഓഡീഷൻ വെച്ചു.
അങ്ങനെ ഇവളും അനിയത്തിയും വന്നു. ഐശ്വര്യയെ കണ്ടപ്പോൾ അറിയാത്തതുപോലെ ഞാൻ അഭിനയിച്ചു. ശേഷം അവളെ സെലക്ട് ചെയ്തു. ആൽബത്തിലേക്ക് മാത്രമല്ല ജീവിതത്തിലേക്കും. പക്ഷെ എനിക്ക് ഇങ്ങനെ ഇഷ്ടമാണെന്ന ഒരു ക്ലൂവും ഐശ്വര്യയ്ക്ക് കിട്ടിയിരുന്നില്ലെന്നാണ് റിഷി പറഞ്ഞത്. സൗഹൃദം തുടങ്ങിയപ്പോൾ റിഷിയുടെ സംസാരത്തിൽ ചെറിയ രീതിയിൽ ശൃംഗാരം ഉണ്ടായിരുന്നുവെന്നും അത് കണ്ടപ്പോൾ ഡൗട്ട് തോന്നിയെന്നും ഐശ്വര്യ പറയുന്നു. പിന്നെ നല്ല സൗഹൃദമായി ഫോൺ വിളിക്കാൻ തുടങ്ങി.
അങ്ങനെ അണ്ടർസ്റ്റാന്റിങ് വന്നു എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. മൂന്നാല് മാസം നല്ല രീതിയില്‍ ഞങ്ങളുടെ പ്രണയം മുന്നോട്ട് പോയി. ഐശ്വര്യ പഠിക്കുന്ന സേലത്ത് പോയി ഞാൻ പിക്ക് ചെയ്ത് വരുമായിരുന്നു. പിന്നീട് ചില പ്രശ്നങ്ങൾ ഞങ്ങൾക്കിടയിൽ വന്ന് തുടങ്ങി. എന്നും വഴക്ക് പറയുന്നതൊന്നും പരസ്പരം മനസിലാക്കാന്‍ പറ്റുന്നില്ല. അവസാനം ബ്രേക്കപ്പാകാമെന്ന് തീരുമാനിച്ചുവെന്നും റിഷി പറഞ്ഞു.

പിന്നീട് ഒന്നര മാസത്തോളം പിരിഞ്ഞിരുന്നു. എന്നിട്ടും മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒന്നര മാസത്തിന് ശേഷം വീണ്ടും ഐശ്വര്യയെ വന്നു കണ്ടു. നമുക്കൊന്ന് കൂടെ നോക്കാം ഒരു മാസം കൂടെ നോക്കിയിട്ട് പറ്റിയില്ലെങ്കില്‍ വേണ്ടെന്ന് വെയ്ക്കാമെന്ന് തീരുമാനിച്ചു. അന്ന് അത് പാച്ചപ്പായി. പിന്നീട് പിരിഞ്ഞിട്ടില്ല. ആ പ്രണയം ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നു.
ചെറുതോ വലുതോ എന്ത് തന്നെയായാലും കണ്ടറിഞ്ഞ് എന്തെങ്കിലും ആരെങ്കിലും ചെയ്ത് കൊടുത്താൽ ഐശ്വര്യയ്ക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അവൾക്ക് ഇഷ്ടമുള്ള ഡോണറ്റ് പാതിരാത്രി വീട്ടിൽ സർപ്രൈസായി കൊണ്ടുകൊടുത്തപ്പോൾ അവൾ സർപ്രൈസ്ഡായിയെന്നും റിഷി പറയുന്നു.
റിഷി തന്നെ ഡോണറ്റ് തന്ന് വീഴ്ത്തിയതാണെന്ന് ഐശ്വര്യയും പറയുന്നു. അതുപോലെ ഐശ്വര്യ വെറുതെ പിണങ്ങിയിരിക്കും. ചിലപ്പോൾ ബ്ലോക്ക് ചെയ്യും. പക്ഷെ ബ്ലോക്ക് ചെയ്യാൻ ഞാൻ സമ്മതിക്കില്ല. ഉടൻ ഞാൻ ഐശ്വര്യയുടെ വീട്ടിലെത്തും.
ഐശ്വര്യയ്ക്ക് പ്രണയിക്കുമ്പോഴെല്ലാം പേടിയായിരുന്നു. നീ എന്നെ കെട്ടുവോ എന്ന് എപ്പോഴും ചോദിക്കുമായിരുന്നു. അങ്ങനെ കെട്ടി. പ്രശ്നം തീർത്തുവെന്ന് പറഞ്ഞാണ് റിഷി അവസാനിപ്പിച്ചത്. ഓരോ വർഷം കഴിയുന്തോറും ഞങ്ങൾ തമ്മിലുള്ള സ്നേഹം കൂടി കൂടി വന്നിട്ടേയുള്ളുവെന്നും ലാസ്റ്റ് ഇയറാണ് വിവാഹിതരാകണമെന്ന് ഉറപ്പിച്ചതെന്നും ഐശ്വര്യ പറഞ്ഞു. പ്രണയ കഥ കേട്ട് രണ്ടുപേരും ക്യൂട്ട് ജോഡിയാണെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്.


Click it and Unblock the Notifications











