'ഹണിമൂൺ മാൽഡീവ്സിൽ, ലെച്ചുവിനെ ക്ഷണിച്ചിരുന്നു, എന്റെ മുഖവും അവന്റെ മുടിയുമുള്ള പിള്ളേർ വേണമെന്നാണ് റിഷിക്ക്'
റിയാലിറ്റി ഷോകളിലൂടെ ലൈം ലൈറ്റിലേക്ക് എത്തിയ റിഷിക്ക് കരിയർ ബ്രേക്ക് നൽകിയത് ഉപ്പും മുളകുമെന്ന സിറ്റ്കോമാണ്. ബാലുവിന്റെയും നീലുവിന്റെയും മുടിയനായ പുത്രൻ വിഷ്ണുവിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനയവും ഡാൻസും പാഷനായി കൊണ്ടുനടക്കുന്ന റിഷിയെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ്. സീസൺ ആറിലെ ആറ് ഫൈനലിസ്റ്റുകളിൽ ഒരാൾ റിഷിയായിരുന്നു. അമ്മയും സഹോദരങ്ങളുമാണ് റിഷിയുടെ ലോകം.
അവിടേക്ക് കഴിഞ്ഞ ദിവസം മുതൽ ഐശ്വര്യയും എത്തി. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം കഴിഞ്ഞ ദിവസമാണ് വിവാഹത്തിലൂടെ ഇരുവരും ഒന്നായത്. അടുത്തിടെ വിവാഹിതരായവരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതികളും റിഷിയും ഐശ്വര്യയുമാണ്. ആൽബത്തിന്റെ ഓഡിഷൻ നടത്തിയപ്പോൾ റിഷിയുടെ കണ്ണിലുടക്കിയ മുഖമാണ് ഐശ്വര്യയുടേത്.

അവിടെ നിന്നങ്ങോട്ട് ഒരുമിച്ചായിരുന്നു യാത്രകളെല്ലാം. എന്തുകൊണ്ട് ഐശ്വര്യയെ പങ്കാളിയാക്കി എന്ന ചോദ്യത്തിന് റിഷി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഐശ്വര്യ ഒരു വൈഫി മെറ്റീരിയലാണ്. ഭയങ്കര കെയറിങ്ങാണ്. പിന്നെ എന്റെ കാര്യങ്ങളിൽ കൺസേൺഡാണ്. കുറേ നല്ല ക്വാളിറ്റിയുണ്ടെന്നാണ് റിഷി പറഞ്ഞത്. മുടിയനെ ഭർത്താവായി സ്വീകരിക്കാനുള്ള കാരണം ഐശ്വര്യയും വെളിപ്പെടുത്തി. റിഷി ഹസ്ബെന്റ് മെറ്റീരിയലാണ്.
ദേഷ്യപ്പെടുമെന്നേയുള്ളു പാവമാണ്. നല്ല സ്നേഹമുണ്ട്. ഭയങ്കര റൊമാന്റിക്കാണ്. ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്നില്ലെന്നേയുള്ളുവെന്ന് ഐശ്വര്യയും പറഞ്ഞു. താലികെട്ടിന്റെ സമയത്തുണ്ടായിരുന്ന ചിന്തയെന്തായിരുന്നുവെന്ന ചോദ്യത്തോട് റിഷി പ്രതികരിച്ചത് ഇങ്ങനെയാണ്... ഞങ്ങളുടെ ഓട്ടപ്പാച്ചിലായിരുന്നു കല്യാണത്തിന്. മുഹൂർത്തത്തിന്റെ അവസാന അഞ്ച് മിനിറ്റിലാണ് താലി കെട്ടിയത്.
താലി കെട്ടിയപ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നില്ല. പ്രോപ്പറായി ചെയ്തു. കഴിഞ്ഞ ആറ് വർഷമായി ഞാൻ ഐശ്വര്യയെ പൊന്നുപോലെയാണ് നോക്കുന്നത്. അതിന് കെട്ടേണ്ട ആവശ്യമില്ല. അവൾക്കും അത് അറിയാം. തുടർന്നും അതുപോലെ തന്നെയാകും ട്രീറ്റ്മെന്റെന്നായിരുന്നു റിഷിയുടെ മറുപടി. കല്യാണം എന്തിനാണ് എന്നുള്ള പ്രകൃതക്കാരനാണ് റിഷിയെന്ന് ഐശ്വര്യയും പറഞ്ഞു. അച്ഛൻ താലികെട്ട് സമയത്ത് അടുത്തില്ലാത്തതിന്റെ സങ്കടമുണ്ടായിരുന്നെന്നും സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.
വിവാഹ വേദിക്ക് അടുത്ത് തന്നെ അച്ഛൻ കാറിലിരുപ്പുണ്ടായിരുന്നു. കാല് തൊട്ട് അനുഗ്രഹമൊക്കെ വാങ്ങിയിരുന്നു. അതുപോലെ സ്നേഹം റിഷി നന്നായി എക്സ്പ്രസ് ചെയ്യും. നമ്മുടെ എല്ലാവരുടെയും സൈഡിൽ നിന്നും ചിന്തിക്കുന്നയാളാണെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഹണിമൂണിന് മാൽഡീവ്സിലേക്ക് പറക്കാനാണ് രണ്ടുപേരുടെയും തീരുമാനം.

ഈ മാസം തന്നെ ആ യാത്രയുണ്ടാകുമെന്നും റിഷി പറഞ്ഞു. ഉപ്പും മുളകിൽ റിഷിയുടെ സഹോദരി വേഷം ചെയ്ത ജൂഹി റുസ്തഗി വിവാഹത്തിന് എത്താതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ റിഷി പറഞ്ഞത് ഇങ്ങനെയാണ്... കല്യാണം വിളിച്ചപ്പോൾ എല്ലാവരും വന്നു. ഫാമിലി പോലെ നിന്നു. ലെച്ചുവിനെ കല്യാണം വിളിച്ചിരുന്നു. എന്തോ തിരക്ക് കാരണം വരാതിരുന്നതാണ്. ഞാനും വിവാഹത്തിന്റെ ഓട്ടത്തിലായതുകൊണ്ട് കാരണം ചോദിക്കാൻ പറ്റിയില്ല.
എല്ലാം കൂളാണെന്നായിരുന്നു ഉത്തരം. പേരിന് മുമ്പിലുള്ള ഡോക്ടർ പദവിക്ക് പിന്നിലെ കാരണവും ഐശ്വര്യ വെളിപ്പെടുത്തി. ഞാൻ ഫാം ഡി ഡോക്ടറാണ്. പുറത്തൊക്കെ പ്രിസ്ക്രൈബ് ചെയ്യുന്നത് ഫാം ഡിക്കാരാണ്. ഡോക്ടർ ഐശ്വര്യയാണെങ്കിലും ആ പ്രൊഫഷൻ ഞാൻ ഇപ്പോൾ കണ്ടിന്യൂ ചെയ്യുന്നില്ല. ക്ലിനിക്കൽ റിസേർച്ചൊക്കെ ചെയ്തിരുന്നു. പിന്നെ ആക്ടിങിനോട് എനിക്ക് പാഷനുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുന്നില്ല.
കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്നവരാണ് റിഷിയും ഐശ്വര്യയും. പെൺകുഞ്ഞ് വേണമെന്നാണ് റിഷിക്ക്. തന്റെ മുഖവും അവന്റെ മുടിയുമുള്ള പിള്ളേർ വേണമെന്ന് റിഷി എപ്പോഴും പറയുമെന്നും ഐശ്വര്യ പറഞ്ഞു. മൂന്ന് ആൺകുട്ടികളുള്ള വീട്ടിലേക്ക് മറ്റൊരു മകളായിട്ടാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. ആ സ്നേഹം മുടിയന്റെ കുടുംബം ഐശ്വര്യയോട് കാണിക്കുന്നത് വിവാഹ വീഡിയോയിലും ഫോട്ടോയിലും വ്യക്തമാണ്.


Click it and Unblock the Notifications











