For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '​​ഗൾഫിലെ ജോലി ഉപേക്ഷിച്ച് സഹസംവിധാനത്തിലേക്ക്'; ശരണ്യയെ പ്രണയിച്ച അരുൺ സർ ഇവിടെയുണ്ട്!

  |

  അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു അനശ്വര ​രാജൻ നായികയായ സൂപ്പർ ശരണ്യ എന്ന സിനിമ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കോളജ് കുട്ടികളെയും മറ്റ് പ്രായക്കാരെയും ആകർഷിക്കുന്ന ഫൺ എന്റർടെയ്നറാണ് ചിത്രമെന്നാണ് കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ്‌ എ.ഡി രചനയും സംവിധാനവും നിർവഹിച്ച സിനിമ കൂടിയായിരുന്നു സൂപ്പർ ശരണ്യ. അനശ്വര രാജൻ അവതരിപ്പിക്കുന്ന ശരണ്യയുടെ കലാലയജീവിതവും പ്രണയവും നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിചേർത്ത് ഒരു എന്റർടെയ്നറായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌.

  'അടുത്ത ജന്മത്തിൽ‌ പാട്ടുകാരിയാകേണ്ട, എനിക്ക് മാത്രമെ എന്റെ പ്രശ്നങ്ങൾ അറിയൂ'; ലതാജീ അന്ന് പറഞ്ഞത്!

  ഷെബിൻ ബക്കർ പ്രൊഡക്‌ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിനീത് വിശ്വം, നസ്‌ലൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ദേവിക ഗോപാൽ നായർ, റോസ്‌ന ജോഷി, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്‌.

  തമിഴ് നടൻ പ്രേംജി അമരൻ യുവ ​ഗായികയുമായി പ്രണയത്തിൽ, വിവാഹം ഉടനെന്ന് റിപ്പോർട്ട്!

  സിനിമയിലുട നീളം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു അധ്യാപകനായ അരുൺ സർ എന്ന കഥാപാത്രം. അങ്കമാലി ഡയറീസടക്കം നിരവധി സിനിമകളിൽ സഹതാരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള തൃശൂർ സ്വദേശി വിനീത് വിശ്വമാണ് അരുൺ സാറായി അഭിനയിച്ചത്. സൂപ്പർ ശരണ്യയിലെ കഥാപാത്രം ഇപ്പോൾ തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി തീർന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ വിനീത് വിശ്വം. 'സൂപ്പർ ശരണ്യ എന്ന സിനിമ ഒരു വഴിത്തിരിവാണ്. മുമ്പ് കുറേയധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് സൂപ്പർ ശരണ്യയിലൂടെയാണ്. ഇപ്പോൾ നാട്ടിലെ കടകളിലെല്ലാം പോകുമ്പോൾ ചേട്ടനല്ലേ സൂപ്പർ ശരണ്യയിലെ അരുൺ സാറ്..? ചേട്ടന്റെ വീട് ഇവിടെയായിരുന്നോ? എന്നൊക്കെ ചോദിച്ച് പിള്ളേരൊക്കെ അടുത്ത് വരുന്നുണ്ട്. 2014 മുതൽ ഞാൻ സിനിമയിലുണ്ട്. അരുൺ സർ ശരിക്കും ഒരു നിഷ്കളങ്കനാണ്. അനശ്വരയുടെ ശരണ്യ എന്ന കഥാപാത്രത്തിന്റെ ഇഷ്ടം പിടിച്ച് പറ്റാനുള്ള വേലകൾ പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്.'

  'ഞാനൊരു ബി ടെക് ബിരുദധാരിയാണ്. പഠിക്കുന്ന സമയത്ത് അധ്യാപകൻ ആകാൻ മോഹമുണ്ടായിരുന്നു. സിനിമയിൽ അത് യാഥാർഥ്യമായി. പണ്ട് കോളജിൽ പഠിപ്പിച്ചിരുന്ന യുവ അധ്യാപകരുടെ ചില മാനറിസങ്ങൾ പകർത്തിയിരുന്നു. ചെറുപ്പം മുതൽ സിനിമയോടും അഭിനയത്തോടും വല്ലാത്തൊരു ഇഷ്ടമാണ്. ഖത്തറിൽ എഞ്ചിനീയറായി കുറച്ചുനാൾ ജോലി ചെയ്തിരുന്നു. വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു ആ സമയങ്ങളിൽ ജോലി കഴിഞ്ഞെത്തിയാൽ സിനിമകൾ കണ്ടും സിനിമ അഭിമുഖങ്ങൾ വായിച്ചും ഇരിക്കും. ജിലേബി എന്ന സിനിമയിൽ സഹ സംവിധായകനായി ക്ഷണം കിട്ടിയപ്പോൾ ജോലി രാജി വെച്ച് ഇറങ്ങുകയായിരുന്നു. ജിലേബി, പ്രേതം, രാമന്റെ ഏദൻ തോട്ടം, സു സു സുധി വാത്മീകം തുടങ്ങിയ സിനിമകളിൽ സംവിധാനസഹായിയായി. ഇതിൽ പല സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുമുണ്ട്.'

  '2017ൽ അങ്കമാലി ഡയറീസിൽ നല്ല വേഷം ലഭിച്ചു. പിന്നീട് ആണും പെണ്ണും, മന്ദാരം, ആഭാസം, അജഗജാന്തരം തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിക്കാനായി. അജഗജാന്തരം സിനിമയുടെ തിരക്കഥ എഴുതിയത് ഞാനും കിച്ചു ടെല്ലസും ചേർന്നാണ്. ആനകളും പൂരവും പ്രമേയമായി വരുന്ന ചിത്രമാണത്. മുഴുനീള ആ‌ക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാനായി ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഒരു കൂട്ടായ്മയുടെ വിജയമാണ് ആ സിനിമ. അങ്കമാലി ഡയറീസ് ടീമിലെ പലരും തന്നെയായിരുന്നു ഇതിലും പ്രവർത്തിച്ചത്. എഴുത്തും അഭിനയവും കൊണ്ട് എന്റെ മനസിനോട് ചേർന്ന് നിൽക്കുന്ന സിനിമയാണിത്. സിനിമ തന്നെയാണ് ഇനിയെന്റെ വഴി' വിനീത് വിശ്വം പറയുന്നു.

  Read more about: anaswara rajan
  English summary
  rising star of Mollywood vineeth Vishwam open up about super saranya movie experience and future plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X