For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന യുവ സൂപ്പര്‍സ്റ്റാര്‍സ് ദേ ദിവരാണ്

  By Aswini
  |

  മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ രണ്ട് പേരില്‍ കേന്ദ്രീകരിച്ചാണ് മലയാള സിനിമ നിലനില്‍ക്കുന്നത്. ഇപ്പോഴും പഴയ വീഞ്ഞിന് ലഹരി അധികം തന്നെയാണെങ്കിലും ചില യുവ നടന്മാര്‍ കഴിവുകൊണ്ട് ആ നിരയിലേക്ക് എത്തിപ്പെടാന്‍ ശ്രമിയ്ക്കുന്നുണ്ട്.

  മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അനുകരിച്ചും ഇഷ്ടപ്പെട്ടും തന്നെയാണ് ഇവര്‍ മുന്നോട്ട് നീങ്ങുന്നത്. സമീപകാലത്ത് വന്‍ വിജയങ്ങളായി തീര്‍ന്ന ചില ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ മലയാള സിനിമയില്‍ ഉയര്‍ന്നുവരുന്ന ആ യുവ സൂപ്പര്‍സ്റ്റാര്‍സിനെ കാണാം

  നിവിന്‍ പോളി

  മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന യുവ സൂപ്പര്‍സ്റ്റാര്‍സ് ദേ ദിവരാണ്

  സിനിമയുടെ ഒരു പാരമ്പര്യവുമില്ലാതെയാണ് നിവിന്‍ വെള്ളിത്തിരയില്‍ എത്തിയത്. കുറച്ച് നല്ല സൗഹൃദങ്ങള്‍ തന്നെയാണ് ഈ നടന്റെ വിജയം. 1983 ന് ശേഷമാണ് നിവിന്‍ പോളിയ്ക്ക് നല്ല കാലം പിറന്നത്. 2015 നടെ സംബന്ധിച്ച് ഏറ്റവും നേട്ടം കൊയ്ത വര്‍ഷം. പ്രേമം എന്ന ചിത്രത്തിന്റെ വിജയം അന്യഭാഷക്കാര്‍ക്കിടയിലും നിവിന്‍ പോളിയ്ക്ക് ആരാധകരെ നേടിക്കൊടുത്തു. ഒടുവില്‍ റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിനും മികച്ച അഭിപ്രായങ്ങളാണ് തമഴ് നാട്ടില്‍ നിന്നും ലഭിയ്ക്കുന്നത്.

  ദുല്‍ഖര്‍ സല്‍മാന്‍

  മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന യുവ സൂപ്പര്‍സ്റ്റാര്‍സ് ദേ ദിവരാണ്

  വാപ്പച്ചിയുടെ സ്റ്റാര്‍ഡത്തിന്റെ നിഴലിലാണ് ദുല്‍ഖര്‍ വെള്ളിത്തിരയില്‍ എത്തിയതെങ്കിലും പിന്നീട് സ്വന്തമായി നടന്നു കയറുകയായിരുന്നു. സെക്കന്റ് ഷോ മുതല്‍ ചാര്‍ലിവരെയുള്ള ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ ആ കരിയര്‍ ഗ്രാഫ് വ്യക്തം. മണിവരത്‌നത്തിന്റെ ഓകെ കണ്‍മണി എന്ന ചിത്രത്തിലൂടെ ദുല്‍ഖറിനെ തേടി ബോളിവുഡില്‍ നിന്ന് വരെ ആരാധകരെത്തി. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലിയാണ് ദുല്‍ഖറിന്റെ അടുത്ത റിലീസിങ് ചിത്രം

  ഫഹദ് ഫാസില്‍

  മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന യുവ സൂപ്പര്‍സ്റ്റാര്‍സ് ദേ ദിവരാണ്

  അത്യന്തികമായി കഥാപാത്രങ്ങള്‍ക്കും കഥയ്ക്കും പ്രധാന്യം നല്‍കുന്ന നടനാണ് ഫഹദ് ഫാസില്‍. സിനിമയില്‍ നിന്നു വരുന്ന കളക്ഷന്‍ നടനെ സംബന്ധിച്ച് രണ്ടാമത്തെ കാര്യമാണ്. മികച്ച കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് ഫഹദിന്റെ രീതി. തീര്‍ച്ചയായും അത് നല്ല നടന്റെ ലക്ഷണം തന്നെയാണ്. തുടര്‍ച്ചയായി സാമ്പത്തിക പരാജയങ്ങള്‍ നേരിടുകയായിരുന്നു ഫഹദ് ഫാസില്‍ തന്റെ ചിത്രങ്ങളിലൂടെ. എന്നാല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കയറി

  പൃഥ്വിരാജ്

  മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന യുവ സൂപ്പര്‍സ്റ്റാര്‍സ് ദേ ദിവരാണ്

  യുവ താരനിരയില്‍ ഏറ്റവും പ്രോമിസിങ് ആയിട്ടുള്ള നടനാണ് പൃഥ്വിരാജ് എന്ന് പറയാതെ വയ്യ. കരിയറിന്റെ തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ പലതും കേട്ടെങ്കിലും മികച്ച ചിത്രങ്ങളിലൂടെ പൃഥ്വി മുന്നേറുകയായിരുന്നു. സെല്ലു ലോയിഡ്, അയാളും ഞാനും തമ്മില്‍, മംബൈ പൊലീസ്, എന്നു നിന്റെ മൊയ്തീന്‍ തുടങ്ങി ഒത്തിരി മികച്ച ചിത്രങ്ങള്‍ പൃഥ്വി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ ക്വാളിറ്റിയാണ് പൃഥ്വിയെ സംബന്ധിച്ച് ഏറ്റവും വലിയ പ്ലസ് പോയിന്റ്

  ജയസൂര്യ

  മലയാള സിനിമയില്‍ വളര്‍ന്നുവരുന്ന യുവ സൂപ്പര്‍സ്റ്റാര്‍സ് ദേ ദിവരാണ്

  സമര്‍പ്പണ ബോധമുള്ള നടന്മാരെ തേടി മലയാള സിനിമ സഞ്ചരിച്ചാല്‍ തീര്‍ച്ചയായും അത് ജയസൂര്യയില്‍ നിന്ന് തുടങ്ങും. വില്ലന്‍ വേഷമോ ഹാസ്യ വേഷമോ നായക വേഷമോ എന്നൊന്നും നോക്കില്ല. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് സാഹസികതയ്ക്കും ഒരുങ്ങുന്ന ജയസൂര്യ തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിലെ അങ്കൂര്‍ റാവുത്തറും അപ്പോത്തിക്കരിയിലെ ഷിബിന്‍ ജോസഫും സു സു സുധി വാത്മീകത്തിലെ സുധിയുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം

  English summary
  Malayalam Cinema is all about the two M’s Mammooty and Mohanlal but recent years have witnessed a flow of new actors in the Mollywood industry. The young guns have marked themselves as the next superstars, thanks to some remarkable projects they starred in.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X