'ഡി ഫോർ ഡാൻസിലൂടെ പേളി അമ്മായിയുടെ ഫാനായിരുന്നു, അവളെ കണ്ടാൽ ഞങ്ങൾ പിന്നെ ഫോൺ പോലും മറന്ന് പോകും'

പേളി മാണിയേയും കുടുംബത്തേയും മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥികളായി എത്തിയപ്പോൾ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് പേളിയും ശ്രീനിഷ് അരവിന്ദും. മാതൃകാ ദമ്പതികളുടെ പട്ടികയിലാണ് ഇരുവരേയും ആരാധകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ‍അ‍ഞ്ച് വർഷത്തോളം നീണ്ട മനോഹരമായ ദാമ്പത്യത്തിൽ രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് ഇരുവരും. മലയാളത്തിൽ ഏറ്റവും സക്സസ്ഫുള്ളായ അവതാരകയാണ് പേളി മാണി.

എന്നാൽ കുടുംബവും കുട്ടികളുമായശേഷം അവർക്കൊപ്പം സമയം ചിലവഴിക്കേണ്ടതിനാൽ സ്വന്തം യുട്യൂബ് ചാനലുമായാണ് പേളി ഇപ്പോൾ സജീവം. ശ്രീനിഷും അഭിനയം അവസാനിപ്പിച്ച് പേളി മാണിയുടെ യുട്യൂബ് ചാനലിന്റെ പിന്നണി പ്രവർത്തനങ്ങളിലാണ് സജീവം. പേളിയുടെ യുട്യൂബ് ചാനലിലെ സ്ഥിരം സാന്നിധ്യങ്ങളാണ് ശ്രീനിഷിന്റെ സഹോദരിയുടെ മക്കളായ റിതികയും ശ്രുതികയും.

Pearle Maaney Rithika Shruthika

ഇരട്ടകളായ ഇരുവരും പേളിയേയും ശ്രീനിഷിനേയും പോലെ സകലകലാവല്ലഭന്മാരാണ്. അഭിനയം, നൃത്തം തുടങ്ങി എല്ലാത്തിലും പ്രതിഭ തെളിയിച്ചിട്ടുള്ള ഇരുവരും സോഷ്യൽമീഡിയയിലും സജീവമാണ്. നിലയുടേയും നിതാരയുടേയും പ്രിയപ്പെട്ട ചേച്ചിമാർ കൂടിയാണ് ഇരുവരും. പേളിയും ശ്രീനിഷും ബി​ഗ് ബോസിൽ വെച്ച് പ്രണയത്തിലാകുമ്പോൾ ഇരുവരും പ്ലസ് വൺ വിദ്യാർത്ഥിനികളായിരുന്നു.

അവധി കിട്ടുമ്പോഴെല്ലാം കൊച്ചിയിലേക്ക് ഓടിയെത്താറുള്ള ഇരുവരും പേളിയെ കുറിച്ച് ആ​ദ്യമായി മനസ് തുറന്നിരിക്കുകയാണ്. ​ഗലാട്ട പിങ്കെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പേളി കുടുംബത്തിലേക്ക് വന്നശേഷമുള്ള മാറ്റങ്ങളെ കുറിച്ച് ഇരുവരും പങ്കിട്ടത്. അന്തർമുഖരായിരുന്ന തങ്ങൾ ആക്ടീവായതും പേളി കുടുംബത്തിന്റെ ഭാ​ഗമായശേഷമാണെന്നും റിതികയും ശ്രുതികയും പറയുന്നു. അമ്മായി എന്നാണ് ഇരുവരും പേളി മാണിയെ വിളിക്കുന്നത്.

ഞങ്ങൾക്ക് അമ്മായി ആദ്യമായി വാങ്ങി തന്ന സമ്മാനം ഡയമണ്ട് കമ്മലുകളാണ്. അമ്മായിക്കൊപ്പമുള്ള നിമിഷങ്ങൾ വളരെ രസകരമാണ്. ബി​ഗ് ബോസ് ആദ്യം തമിഴിലാണ് കണ്ടത്. പിന്നീട് മാമൻ (ശ്രീനിഷ്) മത്സരാർത്ഥിയായി പോയശേഷം വീട്ടിൽ എല്ലാവരും ബി​ഗ് ബോസ് കാണാൻ തുടങ്ങി. മാമൻ ജനിച്ച് വളർന്നത് ചെന്നൈയിലാണ്. ഡി ഫോർ ഡാൻസ് കണ്ടിരുന്നതിനാൽ അമ്മായിയെ അറിയാമായിരുന്നു. അപ്പോഴേ ഞങ്ങൾ ഫാനായിരുന്നു.

എല്ലാ സീസണും കണ്ടിരുന്നു. അമ്മായിയുമായി മാമൻ പ്രണയത്തിലായപ്പോൾ ആദ്യമൊക്കെ ഭയത്തോടെയാണ് കണ്ടിരുന്നത്. കാരണം പ്രമോകളൊക്കെ അത്തരത്തിലുള്ളതായിരുന്നുവല്ലോ. എന്താണ് ഇവർ ചെയ്യുന്നത് എന്നൊക്കെ തോന്നിയിരുന്നു. ഈ ചേച്ചി നമുക്ക് അമ്മായിയായി വരുമോ എന്നൊക്കെ പിന്നീട് ചിന്തിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങൾ പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്നു.

Pearle Maaney Rithika Shruthika

ഇവർ പ്രണയത്തിലായാൽ നന്നായിരിക്കുമെന്നും തോന്നിയിരുന്നു. നല്ല ഫണ്ണാണല്ലോ അമ്മായി. നിലയും ഞങ്ങളും സുഹൃത്തുക്കളെപ്പോലെയാണ്. നില ഞങ്ങളോട് അവളുടെ വയസിലുള്ള കുട്ടികളോട് പെരുമാറുന്നത് പോലെയാണ് ഇടപഴകുക. അവളെ കണ്ടാൽ പിന്നെ ഞങ്ങൾ ഫോൺ പോലും മറന്ന് പോകും. നിതാര വളരെ സൈലന്റാണ്. അതുപോലെ അമ്മായിയെ പരിചയപ്പെട്ടശേഷം ഞങ്ങൾ ഒരുപാട് മാറി. ഞങ്ങൾ മുമ്പ് ഇൻട്രോവർട്ടായിരുന്നു.

അമ്മായി തെറ്റും ശരിയും പറഞ്ഞ് തന്ന് ഓരോന്ന് ചെയ്യാൻ പ്രോത്സാഹിപ്പിക്കും. ഇന്റിപെൻഡൻസി വന്നു ഞങ്ങൾക്ക്. ഞങ്ങളുടെ ഡ്രസ്സിങ് സ്റ്റൈൽ പോലും മാറി. അമ്മായിയാണ് ഇൻസ്റ്റ​ഗ്രാം തുടങ്ങാൻ മോട്ടിവേഷൻ തന്നത്. റീൽസ് സജഷനൊക്കെ തരുമെന്നും ഇരുവരും പറഞ്ഞു. ഞങ്ങൾ വളർന്ന് വരും തോറും മുഖം എല്ലാം കൊണ്ടും ഒരുപോലെയായി മാറുന്നത് പോലെ തോന്നാറുണ്ട്.

ചെറുപ്പത്തിൽ ഇത്രയേറെ സാമ്യതകളുണ്ടായിരുന്നില്ല. ഞങ്ങളിൽ ഒരാൾക്ക് പനി വന്നാൽ മറ്റെയാൾക്കും വരും. അതുപോലെ എവിടേക്ക് എങ്കിലും മാറി നിന്നാൽ രണ്ടുപേർക്കും സങ്കടം വരും. അഭിനയത്തോട് താൽപര്യമുണ്ട്. മുമ്പൊക്കെ മൂവി സീൻ റിക്രിയേറ്റ് ചെയ്ത് നോക്കുമായിരുന്നു‌. അമ്മയെപ്പോലെയാണ് ഞങ്ങളുടെ രൂപവും ശബ്ദവും പോലും.

സന്തൂർ മമ്മിയെന്നാണ് അമ്മയെ എല്ലാവരും വിളിക്കുന്നത്. അമ്മയ്ക്കൊപ്പം ഞങ്ങൾ പോകുമ്പോൾ സഹോ​ദരങ്ങളാണോയെന്ന് ചോദിക്കാറുണ്ട്. ക്ലാസ്മേറ്റ്സെല്ലാം അമ്മയുടെ ഫാനാണെന്നും റിതികയും ശ്രുതികയും വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞു. പേളിയെപ്പോലെ തന്നെ യുട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X