പല താരങ്ങൾക്കും ഇല്ലാത്ത ധൈര്യം...; വർഷങ്ങളായി കഷണ്ടിയുണ്ട്, മുടി തിരിച്ച് വരുമെന്ന് കരുതി ഷേവ് ചെയ്തു; റിയാസ്
സിനിമയുമായി ബന്ധപ്പെട്ട് എപ്പോഴും ചർച്ചയാവുന്ന ഒരു കാര്യമാണ് താരങ്ങളുടെ വയസും സൗന്ദര്യവും ജീവിതരീതിയുമെല്ലാം. പല താരങ്ങളും മേക്കപ്പില്ലാതെ ഒരിക്കലും പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കാറില്ല. എന്തിന് ഒരു നരപോലും പുറത്ത് കാണിക്കാറില്ല. ആരാധകർക്കും തങ്ങളുടെ താരങ്ങളിൽ പ്രായത്തിന് അനുസരിച്ച് മാറ്റം വരുന്നത് ഉൾക്കൊള്ളാൻ കഴിയാറില്ല.
തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് സിനിമയിൽ അഭിനയിക്കാത്തപ്പോൾ ഒരിക്കലും മേക്കപ്പ് ചെയ്യുകയോ കഷണ്ടിയുള്ള തല മറയ്ക്കുകയോ ചെയ്യാറില്ല. മലയാളത്തിലേക്ക് വരുമ്പോൾ മമ്മൂട്ടിയുടെ പ്രായവും സൗന്ദര്യവും എപ്പോഴും ചർച്ചയാവുന്ന കാര്യമാണ്. മമ്മൂട്ടിയും പക്ഷെ ലുക്ക് നിലനിർത്തി മാത്രമെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. മോഹൻലാലും അതുപോലെ തന്നെ.

മോഹൻലാലും മമ്മൂട്ടിയും വിഗ് വെച്ചാണ് നിത്യജീവിതത്തിൽ മുന്നോട്ട് പോവുന്നതെന്ന് അടുത്തിടെ നടൻ ബാബു നമ്പൂതിരി തുറന്ന് പറഞ്ഞത് വൈറലായിരുന്നു. അന്ന് അത് വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ തനിക്കും വർഷങ്ങളായി കഷണ്ടിയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടൻ റിയാസ് ഖാൻ. കസ്റ്റമൈസ് ചെയ്ത കോസ്മെറ്റിക്ക് ഹെയർ സിസ്റ്റമാണ് താൻ ഉപയോഗിക്കുന്നതെന്നും ബിഹൈൻവുഡ്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ റിയാസ് ഖാൻ പറഞ്ഞു.
ഫിറ്റ്നസിലും ഭക്ഷണത്തിലും ജീവിതരീതിയിലുമെല്ലാം അതീവ ശ്രദ്ധാലുവായ റിയാസ് ഖാനും കഷണ്ടിയുണ്ടെന്നത് ആരാധകർക്കും ഒരു ഷോക്കായിരുന്നു. എത്രയൊക്കെ ജീവിതരീതിയിൽ ശ്രദ്ധിച്ചാലും പാരമ്പര്യമായി ചിലപ്പോൾ കഷണ്ടി പകർന്ന് കിട്ടുമെന്നും റിയാസ് ഖാൻ പറയുന്നു.
ആളവന്താൻ എന്ന കമൽഹാസൻ സിനിമയ്ക്ക് വേണ്ടി തലമൊട്ടയടിച്ചപ്പോൾ മുതലാണ് മുടി നഷ്ടപ്പെട്ട് തുടങ്ങിയതെന്നും റിയാസ് ഖാൻ പറയുന്നു. വിഗ് അല്ല ഒറിജിനൽ മുടിനാരുകൾ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്ത കോസ്മെറ്റിക്ക് ഹെയർ സിസ്റ്റമാണ് റിയാസ് ഖാൻ വർഷങ്ങളായി ഉപയോഗിക്കുന്നത്. ആളവന്താൻ സിനിമ ചെയ്ത സമയത്ത് എനിക്ക് ഒരുപാട് മുടി നഷ്ടപ്പെട്ടു. കമൽ സാറിന്റെ ബോഡി ഡബിൾ ആയതുകൊണ്ട് തന്നെ തല മൊട്ടയടിക്കണമായിരുന്നു.
മൊട്ടയടിച്ചാൽ മുടി നല്ലതുപോലെ തിരികെ വരുമെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ മുടി തിരിച്ച് വന്നതേയില്ല. ജെനിറ്റിക്കലായുള്ള പ്രശ്നങ്ങളും മുടി പോകാൻ കാരണമാകും. എന്റെ മുത്തച്ഛന് ഒട്ടും മുടിയുണ്ടായിരുന്നില്ലെന്നും റിയാസ് പറയുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലുള്ള കഥാപാത്രങ്ങൾ വരുമ്പോൾ ഞാൻ വന്ന് കഥാപാത്രത്തിന് അനുസരിച്ച് ഹെയർ ഫിക്സ് ചെയ്യും. എനിക്ക് ഇത് വളരെ ഉപകാരപ്രദമാണ്.

ഞാൻ ഉപയോഗിക്കുന്ന ഹെയർ വെച്ച് കുളിക്കാനും ആ മുടി കട്ട് ചെയ്ത് പുതിയ ഹെയർസ്റ്റൈൽ പരീക്ഷിക്കാനും എല്ലാം കഴിയും. ഇങ്ങനൊന്ന് വെച്ചിരിക്കുന്നതായി പോലും എനിക്ക് തോന്നാറില്ല. പൊതുവെ ഹെയർസ്റ്റൈൽ മാറ്റിയാൽ ആളുകളുടെ മുഖം തന്നെ മാറിപ്പോകും. പക്ഷെ എനിക്ക് അങ്ങനെ സംഭവിക്കാറില്ല. എന്റെ കോൺഫിഡൻസ് തന്നെ മുടിയാണ്. സർജിക്കൽ ചികിത്സയിലൂടെ മുടി വളരാൻ വേണ്ടത് ചെയ്യുന്ന ആളുകളുണ്ട്.
പക്ഷെ എനിക്ക് ഞാൻ ഉപയോഗിക്കുന്ന കസ്റ്റമൈസ് ചെയ്ത കോസ്മെറ്റിക്ക് ഹെയർ സിസ്റ്റമാണ് ഏറ്റവും സൗകര്യപ്രദം. ഹെയർട്രാൻസ്പ്ലാന്റ് പോലുള്ളവെ ചെയ്താൽ ഭാവിയിൽ തലമൊട്ടയടിക്കേണ്ട കഥാപാത്രം ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാകും. അതുകൊണ്ട് കൂടിയാണ് ഇത് തന്നെ മതിയെന്ന് തീരുമാനിച്ചത്. എന്നെങ്കിലും ഒരു നാൾ മൊട്ടയാണെന്നുള്ളത് ആളുകളെ കാണിക്കണമെന്ന് കരുതിയിരുന്നു. ഷാംമ്പുവും കണ്ടീഷ്ണറും വരെ ഞാൻ വെക്കുന്ന ഹെയറിൽഉപയോഗിക്കാം.
ഉപഭോക്താവിന്റെ ലൈഫ് സ്റ്റൈലിന് അനുസരിച്ചാണ് കസ്റ്റമൈസ് ചെയ്ത കോസ്മെറ്റിക്ക് ഹെയർ സിസ്റ്റം ഉണ്ടാക്കുന്നത്. ഹ്യുമൺ ഹെയർ തന്നെയാണ്. യാതൊരു വിധ സൈഡ് എഫക്ടുമില്ല. ജിമ്മിനും സ്വിമ്മിങ്ങിനും എല്ലാം പോകാറുണ്ട് ഞാൻ. ഒരുപാട് വിയർക്കുന്നയാളുമാണ്.
പക്ഷെ ഒരിക്കൽ പോലും ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്നും റിയാസ് ഖാൻ പറയുന്നു. വീഡിയോ വൈറലായതോടെ കഷണ്ടിയാണെന്ന് തുറന്ന് പറയാൻ ധൈര്യം കാണിച്ചതിന് റിയാസ് ഖാനെ പ്രശംസിച്ചുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഏറെയും പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications











