അതോടെ ഭർത്താവിന്റെ റേഞ്ച് മാറും, പത്ത് പതിനഞ്ച് വീടുകൾ വെക്കാമെന്ന് കരുതി; പക്ഷെ സംഭവിച്ചത്; ഉമ റിയാസ്

കഴിഞ്ഞ ദിവസമാണ് കമൽ ഹാസന്റെ ആലവന്താൻ എന്ന സിനിമ റീ റിലീസ് ചെയ്തത്. 2001 ൽ റിലീസ് ചെയ്ത സിനിമയിൽ നടൻ റിയാസ് ഖാനും ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കവെ നടൻ റിയാസ് ഖാനും ഭാര്യ ഉമ റിയാസും നടത്തിയ തുറന്ന് പറച്ചിലുകൾ ശ്രദ്ധ നേടുകയാണ്. ഉമ റിയാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റിയാസ് ഖാന്റെ തുറന്ന് പറച്ചിൽ.

ഞാൻ ഏറെ പ്രതീക്ഷയോടെ കണ്ട സിനിമയാണ് ആലവന്തൻ. കമൽ സാറുടെ ഏറ്റവും നല്ല സിനിമകളിലൊന്നാണത്. എന്നാൽ ഈ സിനിമയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾക്കുള്ള പ്രതിഫലം ഭർത്താവിന് ലഭിച്ചോയെന്നായിരുന്നു ഉമ റിയാസിന്റെ ചോദ്യം. പറഞ്ഞ ഡേറ്റിനുള്ള പണം ലഭിച്ചു. എന്നാൽ സിനിമയ്ക്ക് നാൽപതോളം ദിവസം ഡ്യൂപ്പ് ആയി എക്സ്ട്രാ വർക്ക് ഉണ്ടായിരുന്നു. അതിന് ഒരു തരത്തിലുള്ള പ്രതിഫലവും എനിക്ക് ലഭിച്ചിട്ടില്ലെന്ന് റിയാസ് ഖാൻ വ്യക്തമാക്കി.

Riyaz Khan

റിലീസിന് മുമ്പ് ലഭിക്കുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല. അത് വലിയ പ്രശ്നമായി ഞാൻ എടുത്തില്ല. ഇത്രയും വലിയ വർക്ക് ലഭിച്ചതിന്റെ തൃപ്തി ഉണ്ടായിരുന്നു. പക്ഷെ കുടുംബം മുന്നോട്ട് കൊണ്ട് പോകേണ്ട‌തുണ്ടെന്നും റിയാസ് ഖാൻ വ്യക്തമാക്കി. റിയാസ് ഖാന് ഇത്രയും ദവസം വർക്കുണ്ടായിരുന്നു എന്ന് കമൽ ഹാസൻ സർ എഴുതിക്കൊടുത്തിട്ടുണ്ട്. പക്ഷെ എന്നിട്ടും പണം ലഭിച്ചില്ലെന്നും നടൻ ചൂണ്ടിക്കാട്ടി.

ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം ഉമ റിയാസും പങ്കുവെച്ചു. നായികനും നായികയ്ക്കും മാത്രമേ വലിയ പണം വാങ്ങാൻ പറ്റുന്നുള്ളൂ. മറ്റ് റോളുകൾ ചെയ്യുന്നവർക്ക് വലിയ ശമ്പളവും ലഭിക്കില്ല. ആലവന്താന് ശേഷം ഇദ്ദേഹം നിരവധി സിനിമകൾ ചെയ്യുമെന്നാണ് ഞാൻ കരുതിയത്. സിനിമാ രം​ഗം വലിയ തോതിൽ ഉപയോ​ഗപ്പെടുത്തുമെന്ന് കരുതി. പക്ഷെ അതുണ്ടായില്ല. എനിക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

Riyaz Khan

മൗനഗുരു എന്ന സിനിമ ചെയ്ത ശേഷം ഒരുപാട് സിനിമകൾ വരുമെന്ന് കരുതി. എന്തുകൊണ്ട് നിങ്ങൾ സിനിമകൾ ചെയ്യുന്നില്ലെന്ന് ഒരുപാട് പേർ ചോദിച്ചു. ഞാൻ പ്രൊഡ്യൂസ് ചെയ്ത് ഞാൻ തന്നെ അഭിനയിക്കുന്നത് പോലെ. അഭിനേതാക്കൾക്ക് നല്ല അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഉമ റിയാസ് അഭിപ്രായപ്പെട്ടു.

തനിക്ക് നേരിടേണ്ടി വന്ന സമാന സാഹചര്യത്തെക്കുറിച്ച് റിയാസ് ഖാനും സംസാരിച്ചു. ഒരുപാട് സിനിമകൾ ചെയ്തപ്പോൾ ഇങ്ങനെ തോന്നിയിട്ടുണ്ട്. ​ഗജിനി ചെയ്ത ശേഷം കരിയറിൽ വലിയ മാറ്റമുണ്ടാകുമെന്ന് കരുതി. എന്നാൽ ഇത് തന്നെ സംഭവിച്ചു. ഹിന്ദിയിൽ ​ഗജിനി ചെയ്തപ്പോഴും അങ്ങനെത്തന്നെ. പൊന്നിയിൽ സെൽവനിൽ വലിയ കഥാപാത്രമായിരുന്നു. എന്നാൽ സിനിമയിൽ കാര്യമായൊന്നും ഇല്ലെന്നും റിയാസ് ഖാൻ ചൂണ്ടിക്കാട്ടി. പൊന്നിയിൻ സെൽവനിൽ അഭിനയിച്ചു. ഇനി വേറെ ലെവൽ.

പത്ത് പതിനഞ്ച് വീട് വാങ്ങാനുള്ള റേഞ്ചിൽ എത്തുമെന്ന് ഉള്ളിൽ ഓവർ ബിൽഡ് അപ്പ് ചെയ്തു. പക്ഷെ ഒന്നും നടന്നില്ലെന്ന് ഉമ റിയാസും ചിരിച്ച് കൊണ്ട് പറഞ്ഞു. പ്രേക്ഷകർ എപ്പോഴും നമ്മളെ സ്വീകരിക്കും. പക്ഷെ സിനിമാ രം​ഗത്തുള്ളവർക്ക് അം​ഗീകരിക്കാൻ മടിയാണെന്നും റിയാസ് ഖാൻ വ്യക്തമാക്കി.

ആലവന്താന്റെ റീ റിലീസിന്റെ പ്രീമിയറിന് തന്നെ ക്ഷണിച്ചില്ലെന്നും റിയാസ് ഖാൻ തുറന്നടിച്ചു. ഭാര്യ ഇതേക്കുറിച്ച് ഫോൺ ചെയ്ത് ചോദിച്ചപ്പോൾ വിളിച്ചിട്ട് കിട്ടിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്തവരെ വന്ന് വിളിക്കേണ്ടതുണ്ടെന്നും റിയാസ് ഖാൻ ചൂണ്ടിക്കാട്ടി.

Read more about: riyaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X