മുസ്ലീം രീതിയില്‍ കൂടി മകനെ വിവാഹം കഴിപ്പിക്കണമെന്ന് പറഞ്ഞവരുണ്ട്; മകൻ ഷാരിഖിന്റെ ഭാര്യയെ കുറിച്ച് റിയാസ് ഖാൻ

നടന്‍ റിയാസ് ഖാന്റെ മൂത്ത മകന്റെ വിവാഹ വിശേഷങ്ങള്‍ അടുത്തിടെയാണ് പുറത്തുവരുന്നത്. ദമ്പതിമാര്‍ ഒരുമിച്ചുള്ള ഫോട്ടോസ് പുറത്തുവന്നതിന് പിന്നാലെ താരപുത്രന്റെ വധുവിനെ കുറിച്ചുള്ള കഥകളും എത്തി. നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ മരിയ എന്ന പെണ്‍കുട്ടിയാണ് റിയാസ് ഖാന്റെ മകന്‍ ഷാരിഖിനെ വിവാഹം കഴിച്ചത്.

താരപുത്രന്റേത് ആദ്യ വിവാഹമാണെന്നതും മരിയയ്ക്ക് 9 വയസ്സുള്ള കുട്ടിയുണ്ടെന്നതും പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ നടനും കുടുംബവും വളരെ പിന്തുണയോടെയാണ് മകന്റെ വിവാഹം നടത്തിയത്. രണ്ട് മതാചാരപ്രകാരം വിവാഹം നടത്തിയതിനെ കുറിച്ചും മുസ്ലിം രീതിയില്‍ നടത്തണമെന്ന് ചില പറഞ്ഞതിനെക്കുറിച്ചും പറയുകയാണ് റിയാസ് ഖാനിപ്പോള്‍.

riyaz-khan

ഭാര്യ ഉമയുടെയും മകന്‍ ഷാരിഖിന്റെയും ഭാര്യ മരിയയുടെയും കൂടെ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

മകന്റെ വിവാഹത്തെ കുറിച്ച് റിയാസ് ഖാന്റെ അഭിപ്രായമിങ്ങനെയാണ്... 'എന്റെയും ഉമയുടെയും പ്രണയമാണ് മൂത്ത മകനായ ഷാരിഖ്. പിന്നീടുള്ള ഞങ്ങളുടെ ജീവിതം മുഴുവന്‍ പൂര്‍ണ്ണമാക്കിയത് അവനാണ്. അവനൊരു തുണയായി ഒരു പെണ്‍കുട്ടി ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു. അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്‌നേഹം മാത്രമേ ഉള്ളൂ അതല്ലാതെ, ഒരു പ്രതീക്ഷകളും ഉണ്ടായിരുന്നില്ല. ഞാനും ഉമയും എങ്ങനെയാണെന്ന് ഒരുവിധം ആളുകള്‍ക്കും അറിയാം.

ഷാരിഖ് വിവാഹം കഴിക്കുകയാണെങ്കില്‍ അവനെ മനസ്സിലാക്കുന്ന ഒരു പെണ്‍കുട്ടി ആയിരിക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ബാക്കി തീരുമാനങ്ങളൊക്കെ അവന്റേതാണ്. പിന്നെ മരിയയെ പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് ആ ഒരു വൈബ് അനുഭവപ്പെട്ടു. ശരിക്കും ഞങ്ങള്‍ അവളുടെ കാര്യത്തില്‍ സന്തുഷ്ടരായിരുന്നു' എന്നാണ് റിയാസ് ഖാന്‍ പറഞ്ഞത്.

അമ്മായിയമ്മ എന്ന നിലയില്‍ എനിക്ക് മരുമകളായി വരുന്ന പെണ്‍കുട്ടി ഷാരിഖിനൊപ്പം ഉള്ളതിനേക്കാള്‍ കൂടുതല്‍ എന്റെ കൂടെ കറങ്ങാന്‍ വരണമെന്നൊക്കെയാണ് ആഗ്രഹിച്ചത്. അതുപോലെ തന്നെ അവന് ഏറ്റവും പെര്‍ഫെക്റ്റ് ആയ പങ്കാളി തന്നെയാണ് മരിയ. അവന്‍ ഇച്ചിരി കുട്ടികളി കൂടുതലാണ്. എന്നാല്‍ മരിയയ്ക്ക് പക്വതയും ഉണ്ട്. അങ്ങനെയൊരു പെണ്‍കുട്ടി ആയിരിക്കണം അവന്റെ ഭാര്യ. അത് നടന്നുവെന്ന് ഉമയും പറയുന്നു. അങ്ങനെയൊക്കെയാണെങ്കിലും എല്ലാവര്‍ക്കും എല്ലാവരുടേതമായ സ്‌പേസ് ഉണ്ട്. അത് തീര്‍ച്ചയായും ഞങ്ങള്‍ പരസ്പരം കൊടുക്കുന്നതാണ്.

riyaz-khan

വളരെ ലളിതമായി താലിക്കെട്ട് മാത്രമായി കല്യാണം നടത്താമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ മാതാപിതാക്കള്‍ ചേര്‍ന്ന് വലിയൊരു ആഘോഷമാക്കിയെന്ന് ഷാരിഖും പറയുന്നു. ക്രിസ്ത്യന്‍ ലുക്കില്‍ വിവാഹം വേണമെന്നത് ഷാരിഖിന്റെ തീരുമാനം ആയിരുന്നു. എനിക്ക് വേണ്ടത് താലികെട്ടിയിട്ടുള്ള ഹിന്ദു ചടങ്ങായിരുന്നു. അങ്ങനെ രണ്ട് രീതിയിലുള്ള കല്യാണവും നടത്തിയെന്ന് മരിയ പറയുന്നു.

ഇതിനിടെ തന്റെ കസിന്‍സ് കേരളത്തില്‍ കൊണ്ടുപോയി മുസ്ലിം രീതിയിലുള്ള വിവാഹം നടത്തണമെന്ന് പറഞ്ഞതായി റിയാസ് ഖാനും കൂട്ടിച്ചേര്‍ത്തു. ഹിന്ദുവെന്നോ ക്രിസ്ത്യന്‍ എന്നോ മുസ്ലിം എന്നോ ഇല്ല, വിവാഹം എങ്ങനെയെങ്കിലും നന്നായി നടക്കണമെന്നേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ ഇപ്പോള്‍ മതസൗഹാര്‍ദ്ദ കുടുംബം ആണെന്ന് ഉമ റിയാസ് പറയുന്നു.

നടന്‍ റിയാസ് ഖാനും ഉമയും പ്രണയിച്ച് വിവാഹിതരായവരാണ്. റിയാസ് ഒരു മുസ്ലിമും ഉമ ഒരു ഹിന്ദുവുമായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്ത മകനാണ് ഷാരിഖ് ഹസ്സന്‍. ഒരു മുസ്ലീമിനെ വിവാഹം കഴിച്ചെങ്കിലും താനിപ്പോഴും തന്റേതായ ചില ആചാരങ്ങള്‍ പാലിക്കുന്നു. തങ്ങളുടെ കുടുംബം ഇപ്പോള്‍ ഭാരത് വിലാസ് കുടുംബമായി മാറിയെന്നുമാണ് അഭിമുഖത്തില്‍ ഉമ സൂചിപ്പിക്കുന്നത്.

More from Filmibeat

Read more about: riyaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X