അമ്മ ഭാര്യയോട് സംസാരിക്കില്ലായിരുന്നു; വിവാഹം കഴിഞ്ഞെത്തിയപ്പോൾ തിരിച്ച് പോകാൻ പറഞ്ഞു; റിയാസ് ഖാൻ

സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന റിയാസ് ഖാൻ വിവിധ ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലാണ് റിയാസ് ഖാനെ മലയാളത്തിൽ കൂടുതലും കണ്ടിട്ടുള്ളത്. നടി ഉമയെയാണ് റിയാസ് ഖാൻ വിവാഹം ചെയ്ത്. തമിഴ് സം​ഗീത സംവിധായകനായ കാമേഷിന്റെ മകളാണ് ഉമ. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തതാണ്. ഷരീഖ് ഹാസൻ, സമർത്ഥ് ഹാസൻ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. ഷരീഖ് ഹസൻ അഭിനയ രം​ഗത്തേക്ക് ഇതിനകം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പ്രണയ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് റിയാസ് ഖാനും ഉമ റിയാസുമിപ്പോൾ. ഉമയുമായി പ്രണയത്തിലായി മൂന്ന് മാസത്തിനുള്ളിൽ വിവാഹിതരായെന്ന് റിയാസ് ഖാൻ പറയുന്നു. ഞങ്ങൾ ചെയ്ത പോലെ ആരും ചെയ്യരുത്. ഞാൻ വളരെ ചെറിയ പ്രായത്തിൽ വിവാഹിതനായതാണ്. എനിക്ക് 21 വയസും അവൾക്ക് 19 വയസും. ജോലി പോലും ഇല്ലായിരുന്നു. നേരത്തെ വിവാഹം ചെയ്താൽ ഇത്രയും കാലം ബന്ധത്തിൽ നിൽക്കാനും പറ്റണം.

Riyaz Khan, Uma Riyaz

രണ്ട് പേരും തമ്മിൽ കൊടുക്കൽ വാങ്ങൽ ഇല്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. വിവാഹത്തിന് രണ്ട് പേരുടെയും വീട്ടിൽ എതിർപ്പുണ്ടായിരുന്നു. ഉമയെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ അമ്മ അവളെ തനിയെ വിളിച്ച് 100 രൂപ തരാം ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ച് പൊയ്ക്കോ എന്ന് പറഞ്ഞു. അച്ഛൻ എന്നെ പിന്തുണച്ചു. ഇതിന്റെ പേരിൽ അച്ഛനും അമ്മയും തമ്മിൽ വഴക്ക് നടന്നു.

അമ്മ കുറേ നാളത്തേക്ക് ‍ഞങ്ങളോട് സംസാരിച്ചില്ല. ഉമ അമ്മയ്ക്കും അച്ഛനുമൊപ്പം ഹം ആപ്കേ ഹേ കോൻ എന്ന സിനിമ കാണാൻ പോയി. ഞാൻ പോയില്ലായിരുന്നു. അമ്മയും ഉമയും മുഖത്തോട് മുഖം നോക്കാതെയാണ് പോയത്. തിരിച്ച് വരുമ്പോൾ തോളിൽ കൈയിട്ട് കെട്ടിപ്പിടിച്ച് വന്നു. ആ സിനിമയാണ് ഇതിന് കാരണമായത്. എന്റെ സഹോദരിയും ഉമയും ക്ലാസ്മേറ്റ്സായിരുന്നു. ഉമ കാമേഷ് എന്ന പേര് എനിക്ക് വർഷങ്ങളായി അറിയാം. ഉമയെ നേരിട്ട് കണ്ടപ്പോൾ തന്നെ സ്നേ​ഹം തോന്നി.

Riyaz Khan, Uma Riyaz

രണ്ട് പേരും സിനിമാ കുടുംബത്തിൽ നിന്നാണ്. പക്ഷെ എന്നിട്ടും വീട്ടുകാർ എതിർത്തെന്നും റിയാസ് ഖാൻ ചൂണ്ടിക്കാട്ടി. വിവാഹത്തെക്കുറിച്ച് ഉമയും സംസാരിച്ചു. വിവാഹം കഴിഞ്ഞപ്പോൾ സുഹൃത്തായിരുന്ന റിയാസ് ഖാന്റെ സഹോദരി മിണ്ടാതായി. കണ്ട ഭാവം നടിച്ചില്ല. ഹം ആപ്കേ കോൻ‌ എന്ന സിനിമയാണ് എല്ലാവരുടെയും അകൽച്ച മാറാൻ കാരണമായതെന്ന് ഉമ റിയാസ് ഓർത്തു. എന്റെ അമ്മയും റിയാസ് ഖാന്റെ അമ്മയും ഇന്ന് ഞങ്ങളോടാെപ്പം ഒരു വീട്ടിലാണുള്ളതെന്നും ഉമ വ്യക്തമാക്കി.

ഉമയുടെയും റിയാസ് ഖാന്റെയും പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് എത്തിയ മകൻ ഷരീഖ് ഹാസൻ പെൻസിൽ, ജി​ഗിരി ദോസ്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളിയായ റിയാസ് ഖാൻ ജനിച്ചത് ഫോർട്ട് കൊച്ചിയിലാണ്. നിർമാതാവ് റഷീദ് ആണ് പിതാവ്. അമ്മ റഷീദ ബാനുവും. റോഷിനി എന്നാണ് സഹോദരിയുടെ പേര്. റിയാസ് ഖാന്റെ ചെറിയ പ്രായത്തിൽ തന്നെ കുടുംബം ചെന്നെെയിലേക്ക് താമസം മാറിയിട്ടുണ്ട്. തമിഴ്നാട്ടുകാരിയാണ് ഉമ റിയാസ്.

Read more about: riyaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X