'ഭക്ഷണമില്ല വാഷ്റൂം ഉപയോഗിക്കാൻ പറ്റില്ല, അവസാനം വരെ അദ്ദേഹത്തിന് ശരീരവേദന, ഉണ്ണി വിളിച്ചിട്ടാണ് വന്നത്'
ബാലേട്ടനിലെ വില്ലൻ റോളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ നടനാണ് റിയാസ് ഖാൻ. ഇരുപത് വർഷത്തിലേറെയായി സിനിമയിൽ സജീവമായി നിൽക്കുന്ന നടനോട് ഒരു ഹീറോ റോൾ ചെയ്യുന്ന നടനോടുള്ള അതേ സ്നേഹമാണ് മലയാളികൾക്ക്. കേസ് ഡയറി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇതുവരെയുള്ള സിനിമ ജീവിതത്തെ കുറിച്ചും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട് ചെയ്ത കഥാപാത്രങ്ങളെ കുറിച്ചും റിയാസ് ഖാൻ മനസ് തുറന്നു.
മാർക്കോ സിനിമയിലെ സീൻ കട്ട് ചെയ്ത് പോയ വിവാദത്തിനുള്ള മറുപടിയും നടൻ നൽകി. ദിലീപുമായി അടുത്ത സൗഹൃദമുള്ള വ്യക്തി കൂടിയാണ് റിയാസ്. പതിമൂന്ന് വയസ് മുതൽ സിനിമയും അഭിനയവുമാണ് എന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ മറ്റൊരു പ്രൊഫഷനെ കുറിച്ച് ആലോചിക്കുന്നില്ല.

ഇരുപത് വർഷം മുമ്പ് ഞാൻ നടനാണെന്ന് പറഞ്ഞാലും ആളുകൾ ചോദിക്കും അപ്പോൾ എന്താണ് ജോലിയെന്ന്. എനിക്കുണ്ടായിരുന്നത് ലേഡീസ് ഫാൻസായിരുന്നു. ഒരിടയ്ക്ക് ബസ്സൊക്കെ കയറി എന്നെ കാണാൻ വരുമായിരുന്നു. ഇപ്പോൾ എല്ലാം സോഷ്യൽമീഡിയ വഴിയാണ് റിയാസ് ഖാൻ പറഞ്ഞ് തുടങ്ങി. തമിഴിൽ ട്രാൻസ്ജെന്റർ റോൾ ചെയ്യാനുള്ള കാരണവും നടൻ വെളിപ്പെടുത്തി. ചാന്തുപ്പൊട്ട് സിനിമ ചെയ്തശേഷമാണ് ദിലീപേട്ടൻ സ്പീഡിൽ അഭിനയിക്കാൻ വന്നത്.
അതുകൊണ്ട് തന്നെ അദ്ദേഹം കുറേ കഷ്ടപ്പെട്ടു. മാത്രമല്ല സിനിമയിൽ ദിലീപേട്ടന്റെ കഥാപാത്രത്തിന് അത്ലറ്റിന്റെ രീതിയിലുള്ള ഓട്ടമായിരുന്നു കൂടുതലും ചെയ്യാനുണ്ടായിരുന്നത്. അതുകൊണ്ടുവരാൻ അദ്ദേഹം ഒരുപാട് ഹാർഡ് വർക്ക് ചെയ്തു. എന്നും ബോഡി പെയിൻ ആയിരിക്കും. സിനിമ തീരുന്ന ദിവസം വരെയും. ഞാനും ട്രാൻസ്ജെന്ററിന്റെ കഥാപാത്രം ചെയ്തിട്ടുണ്ട്. അതിൽ നിന്ന് പുറത്ത് വരാൻ എനിക്ക് സമയം എടുത്തിട്ടില്ല.
ചിലപ്പോഴൊന്നും വിട്ടുപോകില്ല ആ ക്യാരക്ടർ. ഇടയ്ക്ക് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ ആ ഒരു രീതി കയറി വരും. വളരെ ഫ്രീയായി സംസാരിക്കുമ്പോൾ ചില ഭാവങ്ങളും സംസാരരീതിയും കടന്ന് വരും. ഇനി ഉള്ളിൽ അത് ഉള്ളതുകൊണ്ടാകും ആ റോൾ ചെയ്യാൻ പറ്റിയത്. ആ റോൾ ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ട്രാൻസ്ജെന്റർ റോൾ ചെയ്തത്.
ആ സിനിമയുടെ പ്രൊഡക്ഷൻ കമ്പിനി നോക്കിയത് ഖുശ്ബുവായിരുന്നു. ഞാൻ ആ റോൾ ചെയ്യണമെന്ന് പറഞ്ഞത് കലാനിധിമാരൻ സാറാണ്. പിന്നെ ചലഞ്ചിങ്ങാണ്. അതൊരു ഹാപ്പിനെസ്സാണ്. അതിലൂടെ അവാർഡും കിട്ടി. ആ റോൾ ചലഞ്ചിങ്ങായിരുന്നു. ഖുശ്ബുവിന്റെ ഭർത്താവ് റോൾ ആയിരുന്നു. ആൺ ആണെങ്കിലും മനസ് കൊണ്ട് പെണ്ണാണ്. അഞ്ച് മണിക്ക് ലൊക്കേഷനിൽ എത്തിയാണ് പത്ത് മണിയാകുമ്പോഴേക്കും ഷോട്ടിന് റെഡിയായിരുന്നത്.

പെൺവേഷം കെട്ടുമ്പോൾ ബോഡി ഷെയ്പ്പ് കിട്ടാൻ വേണ്ടി ഒരു ഷെയ്പ്പർ ഇടും. ഹിപ്പിന്റെ മുകളിൽ നിന്നും താഴെക്കാണ് ധരിക്കുക. അത് ഇട്ടാൽ പിന്നെ ഊരാൻ പറ്റില്ല. രാവിലെ ഇട്ടാൽ ഷൂട്ട് കഴിഞ്ഞാലാണ് ഊരുക. വാഷ്റൂമിൽ പോകാൻ പോലും പറ്റില്ല. തമിഴ്നാട്ടിലുള്ള കറുപ്പ് സ്വാമി എന്ന ദൈവീകതയുള്ള ട്രാൻസ്ജെന്ററായാണ് ഞാൻ അഭിനയിച്ചത്.
അതുകൊണ്ട് ഭക്ഷണം കഴിക്കാനും പറ്റിയിരുന്നില്ല. വെജിറ്റബിളും ഫ്രൂട്ട്സും മാത്രമെ കഴിക്കാൻ പറ്റു. കഷ്ടപ്പെട്ടുവെന്ന് ഒരിക്കലും ഞാൻ പറയില്ല. വൈഫ് ഈ റോൾ ചെയ്യുമ്പോൾ എന്നെ സഹായിക്കാൻ ഉണ്ടായിരുന്നു. ഫുഡ്ഡിനോട് എനിക്ക് അഡിക്ഷനില്ല. അഡിക്ഷൻ ഉള്ളത് ഫിറ്റ്നസിനോടും എന്റെ ഭാര്യയോടുമാണെന്നും റിയാസ് പറഞ്ഞു. മാർക്കോയെ കുറിച്ചുള്ള ചോദ്യത്തിനും നടൻ മറുപടി പറഞ്ഞു. ഉണ്ണി വിളിച്ചിട്ടാണ് മാർക്കോയിൽ അഭിനയിക്കാൻ പോയത്.
ആ പോഷനും സിനിമയുമായി മാച്ചാകുന്നതായി സംവിധായകന് തോന്നാത്തതുകൊണ്ടാണ് ആ ഭാഗം സിനിമയിൽ നിന്നും നീക്കം ചെയ്തത്. അല്ലാതെ അവർ വെട്ടികളഞ്ഞതൊന്നുമല്ല. ആ ഭാഗം മർക്കോയിൽ ഇല്ലെന്ന് അറിഞ്ഞപ്പോൾ ചെറിയ വിഷമം തോന്നിയിരുന്നു എന്ന് റിയാസ് ഖാൻ പറഞ്ഞു.


Click it and Unblock the Notifications











