റിയാസിന്റെ ഭാര്യയായി മുസ്ലിം കുടുംബത്തിൽ; നോമ്പെടുത്തപ്പോൾ; തന്റെ സുന്നത്ത് ചടങ്ങ് മറക്കാനാകില്ലെന്ന് റിയാസും
വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും വ്യക്തി ജീവിതത്തിൽ റിയാസ് ഖാൻ രസികനാണ്. എപ്പോഴും രസകരമായി സംസാരിക്കുന്ന റിയാസ് ഖാനെയാണ് പ്രേക്ഷകർ കാണാറ്. നടി ഉമ റിയാസാണ് നടന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു. രണ്ട് ആൺമക്കളാണ് റിയാസ് ഖാനും ഉമ റിയാസിനുമുള്ളത്. മൂത്ത മകൻ ഷാരിഖ് ഹാസൻ അഭിനയ രംഗത്ത് സജീവമാണ്. രണ്ട് മതസ്ഥരാണ് റിയാസ് ഖാനും ഉമ റിയാസും. എന്നാൽ ഇതൊന്നും ഇവരുടെ പ്രണയത്തെയോ വിവാഹത്തെയോ ബാധിച്ചില്ല.
മുസ്ലിം മത വിശ്വാസിയായ റിയാസ് ഖാൻ തന്റെ മതത്തിലെ വിശ്വാസങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ രസകരമായ ഓർമകളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ റംസാൻ മാസത്തിൽ നോമ്പെടുക്കേണ്ടതില്ലെന്ന് റിയാസ് ഖാൻ പറയുന്നു. എന്റെ അമ്മയ്ക്ക് മരുന്ന് കഴിക്കാതിരിക്കാൻ പറ്റില്ല. അപ്പോൾ നോമ്പെടുക്കാൻ സാധിക്കില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ നോമ്പ് എടുക്കേണ്ടതില്ലെന്നും റിയാസ് ഖാൻ വ്യക്തമാക്കി. റിയാസിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് ഭാര്യ ഉമ റിയാസ് സംസാരിച്ചു.

കല്യാണം കഴിഞ്ഞപ്പോൾ എന്നെ സംബന്ധിച്ച് എല്ലാം പുതിയതായിരുന്നു. ഹിന്ദു കുടുംബത്തിൽ ജനിച്ച ഞാൻ ബ്രാഹ്മണ സംസ്കാരത്തിലാണ് വളർന്നത്. പഠിച്ചത് ക്രിസ്ത്യൻ സ്കൂളിലാണ്. അവിടെ പൊട്ട് തൊടുകയോ കമ്മലിടുകയോ ഇല്ല. ചെറുപ്പത്തിലേ എനിക്കത് പഴക്കമായി. കല്യാണം കഴിഞ്ഞപ്പോൾ നോമ്പെടുത്തു. ഞാൻ എക്സൈറ്റഡായിരുന്നു. എല്ലാ നോമ്പുമെടുത്തു. വീട്ടുകാർക്കെല്ലാം സന്തോഷമായി. ഇദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണ് താൻ നോമ്പെടുത്തതെന്നും ഉമ റിയാസ് പറഞ്ഞു.
കുട്ടിക്കാലത്ത് തനിക്ക് സുന്നത്ത് ചെയ്തതിന്റെ ഓർമകളും റിയാസ് ഖാൻ പങ്കുവെച്ചു. ഞാൻ ഭയങ്കര ബഹളത്തിലായിരുന്നു. വീട്ടിലുള്ള മൂത്തവർ വെട്ടിക്കളയുമെന്ന് പറഞ്ഞ് വെറുതെ ഭയപ്പെടുത്തി. എനിക്ക് വൈകിയാണ് സുന്നത് ചെയ്തത്. പത്ത് വയസിലാണ് ചെയ്തത്. ശരിക്കും ചെറിയ പ്രായത്തിൽ ചെയ്യും. പക്ഷെ ഞാൻ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോയി. എനിക്ക് ബോബി എന്ന കസിനുണ്ട്. ഒരു സമ്മർ വെക്കേഷനിൽ എനിക്കും ബോബിക്കും സുന്നത്ത് ചടങ്ങ് നിശ്ചയിച്ചു.

ഞാൻ വരുന്നതിന് മുമ്പ് ബോബിയുടേത് കഴിഞ്ഞു. എന്തായെടാ, ഉണ്ടോ ഇല്ലെയോ എന്ന് ചോദിച്ചു. ഉണ്ടെടാ എന്ന് അവൻ. സുന്നത്ത് ചെയ്യുമ്പോൾ താൻ കരഞ്ഞെങ്കിലും ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ലെന്നും റിയാസ് ഖാൻ വ്യക്തമാക്കി. എന്റെ അച്ഛന് ഏഴ് അനിയൻമാരും മൂന്ന് സഹോദരിമാരുമാണ്. എന്റെ അമ്മയ്ക്ക് ഏഴ് ചേച്ചിമാരും മൂന്ന് സഹോദരൻമാരുമാണ്. കുടുംബത്തിൽ നിന്ന് തന്നെയാണ് അവർ വിവാഹം നടന്നത്. വലിയ കുടുംബങ്ങളാണ്.
അച്ഛന്റെയും അമ്മയുടെയും കുടുംബം ഭയങ്കര തമാശക്കാരാണ്. കുടുംബത്തിലെ ആദ്യ പേര മകൻ ഞാനാണ്. അടുത്ത തലമുറയിൽ ആദ്യത്തെ പേരക്കുട്ടി എന്റെ മകൻ ഷാരിഖ് ആണ്. തിനിക്കും ഷാരിഖിനും അതുകൊണ്ട് ലാളനകൾ അധികം ലഭിച്ചിട്ടുണ്ടെന്നും റിയാസ് ഖാൻ വ്യക്തമാക്കി.


Click it and Unblock the Notifications