അച്ഛൻ എതിർക്കുമോ എന്ന് ഭയന്നു; ഞങ്ങളുടെ പ്രായ വ്യത്യാസം; എല്ലാം തീരുമാനിച്ചെന്ന് പറഞ്ഞു; ഷാരിഖ്

അടുത്തിടെയാണ് നടൻ ഷാരിഖ് ഹസന്റെ വിവാഹം നടന്നത്. നടൻ റിയാസ് ഖാന്റെയും നടി ഉമ റിയാസിന്റെയും മൂത്ത മകനാണ് ഷാരിഖ് ഹസൻ. മരിയ ജെന്നിഫർ എന്നാണ് ഭാര്യയുടെ പേര്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. മരിയയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകളുമുണ്ട്. മകളെ ഷാരിഖും കുടുംബവും സ്വന്തം മകളായാണ് കാണുന്നതെന്ന് മരിയ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

മകളുള്ളതിനാൽ ആദ്യം ഈ ബന്ധം വേണ്ടെന്ന് തോന്നിയിരുന്നു. എന്നാൽ ഷാരിഖ് തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നെന്നും മരിയ വ്യക്തമാക്കി. ഇപ്പോഴിതാ വിവാഹത്തിന് മാതാപിതാക്കളായ റിയാസ് ഖാനും ഉമ റിയാസും സമ്മതിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷാരിഖും മരിയയും. വിവാഹം ചെയ്യാമെന്ന് തീരുമാനിച്ച ശേഷം അച്ഛനോടും അമ്മയോടും വിവരം പറയുകയായിരുന്നെന്ന് ഷാരിഖ് പറയുന്നു. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Riyaz Khan s Son Shariq Hassan
Photo Credit: https://www.instagram.com/shariqqqq777

അവർക്ക് ആദ്യം മനസിലായില്ല. സുഹൃത്തിന്റെ ബർത്ത്ഡേയ്ക്ക് വിളിക്കുന്നത് പോലെയാണ് വിളിച്ചത്. എട്ടാം തിയതി കല്യാണം ഫിക്സ് ചെയ്തു, എല്ലാം തീരുമാനിച്ചു എന്ന് പറഞ്ഞു. ഇവളെ നേരത്തെ അറിയാം. എങ്കിലും കല്യാണം കഴിക്കുകയാണെന്ന് തീരുമാനിച്ച സമയത്ത് അവരെ കണ്ടിരുന്നില്ലെന്നും ഷാരിഖ് ഓർത്തു. ഇത് ശരിയാകുമോ എന്ന് ആദ്യമവർ ചിന്തിച്ചു.

പക്ഷെ വീട്ടിലേക്ക് കൊണ്ട് പോയി ഇവളെ കാണിച്ച ശേഷം രണ്ട് പേർക്കും ഓക്കെ ആയി. അച്ഛൻ എതിർക്കുമോ എന്നായിരുന്നു ഭയം. എന്നാൽ അദ്ദേഹം സമ്മതിച്ചെന്ന് ഷാരിഖ് ഓർത്തു. ഇതേക്കുറിച്ച് മരിയയും സംസാരിച്ചു. വിവാഹമെന്ന് പറഞ്ഞപ്പോൾ തീർച്ചയായും അവർക്കൊരു ഭയമുണ്ടായിരുന്നു. പക്ഷെ എന്നെ കണ്ട നിമിഷം തന്നെ ഇവളാണ് ഷാരിഖിന്റെ പെണ്ണ് എന്ന് അങ്കിൾ (റിയാസ് ഖാൻ) ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

Riyaz Khan s Son Shariq Hassan
Photo Credit: https://www.instagram.com/shariqqqq777

എപ്പോഴും അത് പറയും. മരിയയെ കണ്ടപ്പോൾ മനസ് ശാന്തമായെന്ന് പറഞ്ഞു. ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ തന്നെ ലഞ്ചിന് കൊണ്ട് പോയെന്നും മരിയ ഓർത്തു. ഞങ്ങൾ തമ്മിൽ മൂന്ന് വയസിന്റെ വ്യത്യാസമുണ്ട്. എന്നാൽ എനിക്കങ്ങനെ തോന്നിയിട്ടില്ല. എല്ലാവരും ഷാരിഖിനെ ചെറിയ പയ്യനായാണ് കാണുന്നത്.

പക്ഷെ എന്നെ സംബന്ധിച്ച് ഷാരിഖ് വളരെ ഉത്തരവാദിത്വമുള്ളയാളാണ്. എന്റെ വീട്ടുകാർക്ക് ഞങ്ങൾ സുഹൃത്തുക്കളായിരുന്ന സമയത്തേ ഷാരിഖിനെ വളരെ ഇഷ്ടമാണ്. ആന്റിയും അങ്കിളും ( റിയാസ് ഖാൻ, ഉമ റിയാസ്) ഈ ബന്ധത്തെ എതിർക്കുമോ എന്നാണ് അവർ ഭയന്നത്. എന്നാൽ അവർ സ്വീകരിച്ചപ്പോൾ എല്ലാവർക്കും സന്തോഷമായി.

വിവാഹത്തിന്റെ സമയത്ത് എന്റെ അച്ഛന് തീരെ സുഖമില്ലായിരുന്നു. അതുകൊണ്ട് റിയാസ് അങ്കിളാണ് എന്നെ വിവാഹ വേദിയിലേക്ക് നടത്തിയത്. ക്രിസ്ത്യൻ വിവാ​ഹങ്ങളിൽ അച്ഛനാണ് അത് ചെയ്യേണ്ടത്. എന്നാൽ അദ്ദേഹത്തിന് സുഖമില്ലാത്തതിനാലാണ് റിയാസ് അങ്കിൾ ചെയ്തതെന്ന് മരിയ വ്യക്തമാക്കി. പ്രണയത്തിലായ ശേഷം എട്ട് മാസത്തോളം ഞങ്ങൾ അടുത്തടുത്ത വീടുകളിലാണ് കഴിഞ്ഞത്. മരിയക്കൊപ്പം ഈ വീട്ടിലാണുണ്ടാവുക. രാത്രി ഉറങ്ങാൻ എന്റെ വീട്ടിൽ പോകുകയായിരുന്നെന്ന് ഷാരിഖും പറഞ്ഞു.

More from Filmibeat

Read more about: riyaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X